ആലുവയിലെ വീട്ടില്‍ റെയ്ഡ്; നാലു തോക്കുകളും എട്ട് ലക്ഷം രൂപയും പിടികൂടി, ഒരാള്‍ കസ്റ്റഡിയില്‍

ആലുവ: രഹസ്യവിവരത്തെത്തുടര്‍ന്ന് ആലുവയിലെ ഒരു വീട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നാല് തോക്കുകളും എട്ടുലക്ഷം രൂപയും പിടികൂടി. റിയാസ് എന്നയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരാണ് വീട്ടില്‍ റെയ്ഡിനിടയാക്കിയതെന്ന് സംശയിക്കുന്നു. രഹസ്യവിവരം ലഭിച്ചയുടന്‍ പൊലീസ് സംഘം സ്ഥലത്തെത്തുകയും വീട് വളയുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലൈസന്‍സില്ലാത്ത തോക്കുകളും പണവും നാലു കത്തികളും പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page