ഇടിമിന്നലേറ്റ് ഗൃഹനാഥന് പരിക്ക്; വയറിംഗ് കത്തി നശിച്ചു, കരിന്തളത്ത് പശു ചത്തു

കാസര്‍കോട്: മധൂര്‍, വില്ലേജിലെ മേഗിനടുക്കയില്‍ ഗൃഹനാഥന് ഇടിമിന്നലേറ്റ് പരിക്കേറ്റു. നാരായണ നായകി(62)നാണ് പരിക്കേറ്റത്. ജനലിന് അരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ഇടിമിന്നല്‍ ജനലില്‍ പതിക്കുകയായിരുന്നു. ജനല്‍ തകര്‍ന്ന നിലയിലാണ്. വയറിംഗും പൂര്‍ണ്ണമായും കത്തിനശിച്ചു. ശക്തമായ വേനല്‍ മഴക്കൊപ്പം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നല്‍ ഏറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. കിനാനൂര്‍ കരിന്തളത്ത് തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കുട്ടി മിന്നലേറ്റ് ചത്തു.

രാത്രി കിടപ്പുമുറിയില്‍ ഭാര്യയുടെ സുഹൃത്ത്; ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്

ഉറങ്ങാന്‍ നേരത്ത് രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തലക്കും, മുഖത്തും വെട്ടേറ്റ അരീക്കോട് സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ദിവസം രാത്രി കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്. ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭര്‍ത്താവും കുട്ടിയും മാത്രമാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നുത്. മൂന്ന് ദിവസം മുന്‍പ് ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ യുവതിയുടെ …

ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ചായ്യോം പള്ളിയത്ത് ലോറി ഡ്രൈവറെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പരേതനായ ഭരതന്റെയും സുശീലയുടെയും മകന്‍ സുഭാഷാണ് (46) മരിച്ചത്. ഭാര്യ: സ്വാതി. മക്കളില്ല. സഹോദരന്‍: സുധീനന്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് പനത്തടി വില്ലേജ് ഓഫീസര്‍ മരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മരിച്ചു. പനത്തടി വില്ലേജ് ഓഫീസറും തിരുവനന്തപുരം സ്വദേശിയും പനത്തടിയില്‍ താമസക്കാരനുമായ വിനോദ് ജോസ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. അഞ്ചുവര്‍ഷം മുമ്പാണ് ഉദ്യോഗകയറ്റത്തെ തുടര്‍ന്ന് ജില്ലയിലെത്തിയത്. കുറച്ചുകാലം പിലിക്കോട് വില്ലേജ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്ച 12 മണിയോടെ പനത്തടി വില്ലേജ് ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം കാഞ്ഞങ്ങാട്ട്. ഭാര്യാ: വിജയ റാണി. ഒരു മകളുണ്ട്. മരണ …

ഇടിമിന്നലേറ്റ് കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് കാറിന്റെ ചില്ല് തകര്‍ന്നു

കാസര്‍കോട്: ഇടിമിന്നലേറ്റു കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷന്‍ റോഡിലാണ് സംഭവം. വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്റെ കാറിന്റെ മുന്‍ വശത്തെ ചില്ലാണ് തകര്‍ന്നത്. കാലപ്പഴക്കമേറിയ കെട്ടിടത്തിന്റെ സണ്‍ഷേഡാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ താഴെ പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍സിനും കേടുപാട് പറ്റി.

സൂര്യാഘാതം; കണ്ണൂരില്‍ രണ്ടുപശുക്കള്‍ ചത്തു

കണ്ണൂര്‍: സൂര്യാഘാതത്തെ തുടര്‍ന്ന് കണ്ണൂരില്‍ രണ്ട് പശുക്കള്‍ ചത്തു. മയ്യില്‍ കാവിന്‍ മൂല സ്വദേശി ചാത്തോത്ത് ബാലകൃഷ്ണന്റെ പശുവാണ് ചത്തത്. പറമ്പില്‍ കെട്ടിയിട്ട പശുവിന് സൂര്യാഘാതമേല്‍ക്കുകയായിരുന്നു. പത്ത് മണിയോടെ തളർന്ന് വീണ പശു ഒരു മണിയോടെയാണ് ചത്തത്. മയ്യിൽ കണ്ടക്കൈ വെറ്ററിനറി ആസ്പത്രിയിലെ സർജൻ ഡോ. ആസിഫ് എം അശ്രഫ് അടിയന്തര ശുശ്രൂഷകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് സൂര്യാഘാതമേറ്റാണ് പശു ചത്തതെന്ന് വ്യക്തമായത്. കടന്നപ്പള്ളിയില്‍ തൊഴുത്തില്‍ കെട്ടിയിയിരുന്ന പശുവും സൂര്യാഘാതമേറ്റ് ചത്തു. കരുണാകരന്‍ എന്ന …

കുപ്രസിദ്ധ വാഹനമോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍; പിടിയിലായത് പൊലീസിനെ വട്ടം കറക്കിയ ചെര്‍ക്കാപ്പാറ സ്വദേശി

കാസര്‍കോട്: കുപ്രസിദ്ധ വാഹന മോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍. പള്ളിക്കര, പാക്കം, ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ (22) ആണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് മോഷ്ടാവാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനില്‍ വാറന്റ് നിലവിലുള്ളതായി വ്യക്തമായി. തുടര്‍ന്ന് പ്രതിയെ കാഞ്ഞങ്ങാട് പൊലീസിന് കൈമാറി.വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നും ആയുര്‍വേദ കടയില്‍ കയറി ഉടമയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച കേസിലെ …

ബന്തിയോട്ടെ പലചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അക്രമി സംഘമെത്തിയ കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ബന്തിയോട്ടെ പല ചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാട്ടുകാര്‍ തടിച്ചുകൂടിയതോടെ അക്രമികള്‍ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു. ബന്തിയോട്ടെ വ്യാപാരി ഇര്‍ഷാദിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെ മംഗളൂരുവില്‍ നിന്നെത്തിയ അഞ്ചംഗ സംഘം കടയില്‍ കയറി ബഹളം വയ്ക്കുകയും യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. ബഹളം കേട്ട് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ സംഘം സ്ഥലം വിട്ടു. സംഘം എത്തിയ കാര്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് പൊലീസെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. കാറിന്റെ …

കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ പെട്ടിയും പണവും മോഷണം പോയി; സംഭവം ഉറങ്ങിക്കിടക്കവേ

കാസര്‍കോട്: സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ജീവനക്കാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിന്റെ രേഖകളും കളക്ഷന്‍ തുകയായ 11,112 രൂപയും അടങ്ങിയ പെട്ടി മോഷണം പോയി. ബസ് കണ്ടക്ടര്‍ മല്ലികാര്‍ജ്ജുനയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഉപ്പള-പുത്തൂര്‍ റൂട്ടിലോടുന്ന കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിന്റെ കണ്ടക്ടറാണ് മല്ലികാര്‍ജ്ജുന. പതിവുപോലെ ഞായറാഴ്ച രാത്രി സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ ഷെഡ്ഡിലാണ് മല്ലികാര്‍ജ്ജുനയും ഡ്രൈവര്‍ പ്രശാന്തും ഉറങ്ങിക്കിടന്നിരുന്നത്. പണവും രേഖകളും അടങ്ങിയ …

ആദ്യ മഴ: ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം; ഇനി യാത്ര ദുസ്സഹമാവും

കാസര്‍കോട്: ഇന്ന് രാവിലെ പെയ്ത മഴയെത്തുടര്‍ന്ന് ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. നിരവധി കടകളില്‍ വെള്ളം കയറി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നാട്ടുകാര്‍നേരത്തേ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക വെക്കാതെ അധികൃതര്‍ പണി തുടരുകയായിരുന്നു. നേരെത്തെ ഉണ്ടായ ഓവ്ചാല്‍ ഇല്ലാതായി. പുതിയത് ഉണ്ടാക്കിയിട്ടുമില്ല. റീജിയണല്‍ ഓഫിസറെയും പ്രൊജക്റ്റ് ഡയറക്ടറെയും എം എല്‍ എ യുടെ നേതൃത്വത്തില്‍ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികള്‍ പരിഹരിക്കാതെ കിടക്കുകയാണ്. ചര്‍ച്ചയെ തുടര്‍ന്ന് പണി നിറുത്തിയെങ്കിലും പരിഹാര …

റഷ്യൻ പ്രസിഡന്റ് സത്യപ്രതിജ്ഞ ഇന്ന്: പുട്ടിൻ അഞ്ചാം തവണ

മോസ്കോ: റഷ്യൻ പ്രസിഡണ്ടായി വ്ലാഡിമിർ പൂട്ടിൻ ഇന്ന് സത്യ പ്രതിജ്ഞ ചെയ്യും. തുടർച്ചയായ അഞ്ചാം തവണയാണ് അദ്ദേഹം പ്രസിഡന്റ് ആവുന്നത്. 6 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. കഴിഞ്ഞ മാർച്ചിൽ നടന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പുട്ടിനു 87 ശതമാനം വോട്ട് ലഭിച്ചു. സത്യപ്രതിജ്ഞാ ഉദ്ഘാടന ചടങ്ങിനു ശേഷം നിലവിലുള്ള റഷ്യൻ ഗവൺമെന്റ് രാജിവയ്ക്കും. ഉക്രൈനുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിലവിലെ പ്രധാനമന്ത്രി മൈക്കേൽ വിഷുസ്കിൻ തന്നെ ആയിരിക്കും പുതിയ പ്രധാനമന്ത്രി ആവുകയെന്ന് പൊതുവേ കരുതുന്നു.

ഗാസയിൽ വെടി നിർത്തലിലുള്ള ഈജിപ്ത്- ഖത്തർ നിർദേശത്തിന് ഹമാസ് വഴങ്ങി

ഗാസയിൽ വെടിനിറുത്തലിനുള്ള ഈജിപ്തിന്റെയും ഖത്തറിന്റെയും നിർദ്ദേശം സ്വീകരിച്ചതായി ഹമാസ് പ്രസ്താവിച്ചു. ഏഴ് മാസത്തോളമായി തുടരുന്ന പലസ്തീൻ- ഇസ്രയേൽ യുദ്ധത്തിലെ വെടിനിറുത്തൽ നിർദ്ദേശങ്ങൾ എന്തൊക്കെയാണെന്ന്പക്ഷെ, ഹമാസ് വിശദീകരിച്ചിട്ടില്ല. റഫയിൽ നിന്ന് ഒരു ലക്ഷം പാലസ്തീനികളെ ഒഴിപ്പിക്കുമെന്ന ഇസ്രയേലിന്റെ വെളിപ്പെടുത്തലിന് മണിക്കൂറുകൾക്കുള്ളിലാണ് ഹമാസ് വെടിനിറുത്തൽ നിർദ്ദേശത്തെ പിന്തുണച്ചിട്ടുള്ളത്. ഈ പ്രഖ്യാപനത്തിന് അല്പം മുമ്പ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹുവുമായി ടെലഫോൺ സംഭാഷണം നടത്തിയതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു. അതിന് തൊട്ടു പിന്നാലെയാണ് ഹമാസ് വെടിനിർത്തലിനുള്ള …

ലോക്സഭാ മൂന്നാംഘട്ട പോളിങ് ഇന്ന്,11 സംസ്ഥാനങ്ങളിലെ 93 മണ്ഡലങ്ങളിൽ വിധിയെഴുത്ത്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് കളമൊരുങ്ങി.രാജ്യത്തെ 11 സംസ്ഥാന- കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 93 മണ്ഡലങ്ങളിലെ1.85 ലക്ഷം പോളിംഗ് ബൂത്തുകളിൽ രാവിലെ 7 മണിക്ക് 17.24 കോടി ജനങ്ങൾ വിധിയെഴുത്ത് ആരംഭിക്കും. 1300 ലധികം സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവ്വവുമാക്കുന്നതിന് കനത്ത സുരക്ഷാസംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറു മണി വരെയാണ് വോട്ടിംഗ്. പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് ഏപ്രിൽ 19നായിരുന്നു. രണ്ടാംഘട്ടം ഏപ്രിൽ 26ന് നടന്നു. ആദ്യഘട്ടത്തിൽ 66.14 ശതമാനവും രണ്ടാംഘട്ടത്തിൽ 66.71 …

ഷിറിയ കുന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം, ആശങ്ക

കാസർകോട്: മംഗൽപാടി പഞ്ചായത്ത്‌ പതിനാലാം വാർഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം. ഷിറിയ കുന്നിലെ ഗൾഫുകാരനായ അഷ്‌റഫിന്റെ വീടിന്റെ അടച്ചിട്ട ഗേറ്റിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെ കറുത്ത ഓംനി വാനിൽ കറുത്ത പാന്റ്സും ഷർട്ടും ധരിച്ച ഒരാൾ എത്തി മുറ്റത്തു കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരി കദീജ ആൽഫയെ ചോക്ലേറ് കാണിച്ചു വിളിച്ചുവത്രെ. കുട്ടി സംശയിച്ചു നിൽക്കുന്നതിനിടെ അതേ വീട്ടിലെ ഏഴ് വയസുള്ള കുട്ടി മുറ്റത്തേക്കിറങ്ങി വന്നുവെന്നും അതുകണ്ട അജ്ഞാതൻ കാറിൽ കയറി സ്ഥലം വിടുകയായിരുന്നെന്നും …

മലയാള ചലച്ചിത്ര സീരിയൽ താരം കനകലത അന്തരിച്ചു

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. 64 വയസ്സായിരുന്നു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ കനക ലത തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നാടകാഭിനയത്തിലൂടെ കലാരംഗത്തെത്തിയ കനകലത 30 വർഷങ്ങളായി നാടക -ടെലിസീരിയൽ – ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു. 450 ലധികം ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, …

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.2 % വീതം മാർക്ക് നേടി നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിലെ ഇരട്ട സഹോദരിമാർ

കാസർകോട്: നീലേശ്വരം സെന്റ് പീറ്റേഴ്സ് ഐസിഎസ്ഇ സ്കൂളിലെ ഇരട്ടസഹോദരിമാർക്ക് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.2% വീതം മാർക്കോടെ ഉജ്ജ്വല വിജയം.നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ശ്രീയകത്തിലെ ശ്രിയ.പി.നമ്പ്യാർ, ശ്രീക. പി.നമ്പ്യാർ എന്നിവരാണ് സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്കോടെ വിജയിച്ചത്. ഒരേ ക്ലാസിൽ പഠിച്ച ഇരുവരുടെയും നേട്ടം ഒരേ ശതമാനം മാർക്കോടെയാണ്. നാലാം ക്ലാസ് വരെ പള്ളിക്കര ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച ശേഷമാണ് സെന്റ് പീറ്റേഴ്സിൽ ചേർന്നത്. അബുദാബിയിൽ എൻജിനിയർ ആയ സി. പ്രസന്നന്റെയും …

സിനിമ സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു

സംവിധായകൻ ഹരികുമാര്‍(70) അന്തരിച്ചു. അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. സുകൃതം അടക്കം പതിനെട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുണ്ട്. തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനാണ്.1981ൽ പുറത്തിറങ്ങിയ ആമ്പൽപൂ ആണ് ആദ്യചിത്രം. 1994ൽ എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ സംവിധാനം ചെയ്ത സുകൃതം ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയിൽ അംഗമായിരുന്നു.ജാലകം, ഊഴം, അയനം, ഉദ്യാനപാലകൻ,സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകൾ സംവിധാനം ചെയ്തു. എം മുകുന്ദന്റെ തിരക്കഥയിൽ സുരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവർ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് …

അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു

കന്യാകുമാരി : മുന്നറിയിപ്പ് അവഗണിച്ചു കന്യാകുമാരി ലമൂർ ബീച്ചിൽ നീന്താനിറങ്ങിയ വിദ്യാർത്ഥിനികളുൾപ്പെടെ അഞ്ച് എം. ബി. ബി.എസ് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളി എസ്. ആർ.എം. മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ചാരുകവിത് (തഞ്ചാവൂർ), ഗായത്രി (നെയ് വേലി), സർവദർശിത് കന്യാകുമാരി ), പ്രവീൺ സാം (ദിണ്ടി ഗൽ), വെങ്കിടേഷ് (അന്ധ്ര പ്രദേശ്) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹപാഠികളായ മൂന്നു പെൺകുട്ടികളെ രക്ഷപ്പെടുത്തി. ഇവരെ ആശാരിപ്പളളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച കന്യാകുമാരിയിൽ നടന്ന ഒരു വിവാഹച്ചടങ്ങിൽ …