ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.2 % വീതം മാർക്ക് നേടി നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിലെ ഇരട്ട സഹോദരിമാർ

കാസർകോട്: നീലേശ്വരം സെന്റ് പീറ്റേഴ്സ് ഐസിഎസ്ഇ സ്കൂളിലെ ഇരട്ടസഹോദരിമാർക്ക് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.2% വീതം മാർക്കോടെ ഉജ്ജ്വല വിജയം.
നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ശ്രീയകത്തിലെ ശ്രിയ.പി.നമ്പ്യാർ, ശ്രീക. പി.നമ്പ്യാർ എന്നിവരാണ് സ്കൂളിലെ ഏറ്റവും ഉയർന്ന മാർക്കോടെ വിജയിച്ചത്. ഒരേ ക്ലാസിൽ പഠിച്ച ഇരുവരുടെയും നേട്ടം ഒരേ ശതമാനം മാർക്കോടെയാണ്. നാലാം ക്ലാസ് വരെ പള്ളിക്കര ഡിവൈൻ പ്രൊവിഡൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ച ശേഷമാണ് സെന്റ് പീറ്റേഴ്സിൽ ചേർന്നത്. അബുദാബിയിൽ എൻജിനിയർ ആയ സി. പ്രസന്നന്റെയും കെ. മിനിയുടെയും മക്കളാണ്. ജ്യേഷ്ഠ സഹോദരി സ്നേഹ.പി. നമ്പ്യാർ ബിഡിഎസ് കഴിഞ്ഞ് ഷാർജയിൽ ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page