ആദ്യ മഴ: ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം; ഇനി യാത്ര ദുസ്സഹമാവും

കാസര്‍കോട്: ഇന്ന് രാവിലെ പെയ്ത മഴയെത്തുടര്‍ന്ന് ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. നിരവധി കടകളില്‍ വെള്ളം കയറി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നാട്ടുകാര്‍
നേരത്തേ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക വെക്കാതെ അധികൃതര്‍ പണി തുടരുകയായിരുന്നു. നേരെത്തെ ഉണ്ടായ ഓവ്ചാല്‍ ഇല്ലാതായി. പുതിയത് ഉണ്ടാക്കിയിട്ടുമില്ല. റീജിയണല്‍ ഓഫിസറെയും പ്രൊജക്റ്റ് ഡയറക്ടറെയും എം എല്‍ എ യുടെ നേതൃത്വത്തില്‍ നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികള്‍ പരിഹരിക്കാതെ കിടക്കുകയാണ്. ചര്‍ച്ചയെ തുടര്‍ന്ന് പണി നിറുത്തിയെങ്കിലും പരിഹാര നടപടികള്‍ ആയിട്ടില്ല. ചെര്‍ക്കള ടൗണ്‍ പൂര്‍ണ്ണമായും ഒന്നര മീറ്റര്‍ താഴ്ത്തുക എന്നതായിരുന്നു ഹൈവേ അധികൃതരുടെ ആദ്യ തീരുമാനം. കുഴിച്ചെടുത്ത നൂറ് മീറ്റര്‍ പിന്നീട് മണ്ണിട്ട് നീര്‍ത്തി ടാറിട്ട് നന്നാക്കിയിരുന്നു. അതിനടിയില്‍ ആണ് നേരെത്തെ ഉണ്ടായിരുന്ന 2 മീറ്റര്‍ വ്യാപ്തി ഉള്ള ഓവ്ചാല്‍ അരമീറ്റര്‍ വ്യാപ്തിയുള്ളതാക്കാന്‍ നീക്കം നടന്നത്. അതിനെതിരെ നാട്ടുകാര്‍ രണ്ട് മാസം മുമ്പ് സൂചനാ സമരം നടത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page