കാസർകോട് നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം; തിങ്കളാഴ്ച രാത്രി 9 മണി മുതൽ 12 മണിക്കൂർ ദേശീയപാത അടക്കും
കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കാസര്‍കോട് ടൗണില്‍ ഗതാഗതത്തിന് നിയന്ത്രണം. മേല്‍പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഇവിടെ സ്ഥല …