കാസർകോട് നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം; തിങ്കളാഴ്ച രാത്രി 9 മണി മുതൽ 12 മണിക്കൂർ ദേശീയപാത അടക്കും

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കാസര്‍കോട് ടൗണില്‍ ഗതാഗതത്തിന് നിയന്ത്രണം. മേല്‍പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാന്‍ തിങ്കളാഴ്ച രാത്രി ഒന്‍പതു മണി മുതല്‍ പിറ്റേന്ന് രാവിലെ ഒന്‍പതുവരെ ദേശീയപാത അടയ്ക്കും. നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗമാണ് അടയ്ക്കുന്നത്. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് കോണ്‍ക്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വീസ് റോഡില്‍ സ്ഥാപിക്കേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അറിയിച്ചു. യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ ഇവിടെ സ്ഥല പരിമിതിയുണ്ട്. ദേശീയപാത അടച്ചാല്‍ മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുതിയ ബസ്സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് എം.ജി. റോഡ് വഴി കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാത വഴി പോകണം. ചെര്‍ക്കള ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍-ചൗക്കി-ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടണമെന്ന് പൊലീസ് അറിയിച്ചു.
പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ മുണ്ടോള്‍ ആര്‍ക്കേഡ് പൊളിക്കുന്നതിനെക്കുറിച്ചുള്ള തര്‍ക്കം കോടതിയിലായതിനാല്‍ ഇവിടെ യന്ത്രങ്ങള്‍ സ്ഥാപിക്കാന്‍ പ്രയാസമുണ്ട്. കോണ്‍ഗ്രീറ്റിനുള്ള യന്ത്രങ്ങള്‍ സര്‍വ്വീസ് റോഡില്‍ നിറുത്തേണ്ടതിനാലാണ് റോഡ് അടയ്ക്കുന്നതെന്ന് അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page