കാമുകിയെ പിരിയാന്‍ കഴിയില്ലെന്ന് പ്രതിശ്രുതവരന്‍; എങ്കില്‍ കല്യാണത്തില്‍ നിന്ന് പിന്മാറുന്നതായി പ്രതിശ്രുതവധു, പൊലീസ് നടത്തിയ ചര്‍ച്ചയില്‍ സംഭവിച്ചത് ഇങ്ങനെ…

കാസര്‍കോട്: കാമുകിയെ പിരിയാന്‍ കഴിയില്ലെന്ന് പ്രതിശ്രുത വരന്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്ന് പ്രതിശ്രുത വധു കല്യാണത്തില്‍ നിന്ന് പിന്മാറി. ഈ മാസം നടത്താന്‍ നിശ്ചയിച്ച കല്യാണത്തില്‍ നിന്നാണ് വധു പിന്മാറിയത്. ബാങ്കു ജീവനക്കാരിയും നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയുമാണ് 35 കാരിയായ പ്രതിശ്രുത വധു. ഈ യുവതിയും കണ്ണൂര്‍, കക്കാട് സ്വദേശിയും തലശ്ശേരിയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനായ 38കാരനും തമ്മിലുള്ള വിവാഹം ഈ മാസം നടത്താനാണ് ഇരുവീട്ടുകാരും തീരുമാനിച്ചിരുന്നത്. കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് പ്രതിശ്രുത വരന് ഒരു …

കര്‍ഷകന്റെ മാലപൊട്ടിച്ചോടിയത് പിടികിട്ടാപ്പുള്ളി; റിമാന്റിലായ പ്രതിയുടെ കൂട്ടാളിയെ തെരയുന്നു

കാസര്‍കോട്: തോട്ടത്തിലേക്ക് പോകുന്നതിനിടയില്‍ കര്‍ഷകന്റെ കഴുത്തില്‍ നിന്ന് രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചോടിയത് വയനാട്ടില്‍ വെച്ച് അറസ്റ്റിലായ പ്രതിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വയനാട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയില്‍ പിടിയിലായ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലി(32)നെ കാസര്‍കോട്ടെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കര്‍ഷകന്റെ മാല പൊട്ടിച്ച സംഭവത്തിന് തുമ്പായത്.ഏപ്രില്‍ 27ന് പകലാണ് പൈവളിഗെ, പഞ്ചായത്തിലെ ചേവാര്‍ സ്വദേശി ഗോപാലകൃഷ്ണഭട്ടിന്റെ മാലപൊട്ടിച്ചത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ ഗോപാലകൃഷ്ണ ഭട്ടിനോട് വഴി ചോദിക്കുകയും ഇതിനിടയില്‍ മാല പൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. …

വിമാനത്തില്‍ നിന്നു കടലില്‍ ചാടുമെന്നു ഭീഷണി; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

മംഗളൂരു: ദുബായിയില്‍ നിന്നു മംഗളൂരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നുചാടുമെന്നു ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശി ബി സി മുഹമ്മദ് എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാള്‍ ജീവനക്കാരോടും സഹയാത്രിരോടും അപമര്യാദയായി പെരുമാറുകയായിരുന്നവത്രെ. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച യാത്രക്കാരെ താന്‍ കടലില്‍ചാടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. വിമാനം ബജ്‌പെ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ വിമാനത്താവളം സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടി ബജ്‌പെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പോക്‌സോ: പള്ളി വികാരിയും മധ്യവയസ്‌ക്കനും റിമാന്റില്‍

തിരുവനന്തപുരം: നാലുവയസ്സുമുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ന്യൂഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്റര്‍ ആയിരുന്ന ജോസ് മാത്യുവിനെ (56) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്ററുടെ കൂട്ടാളിയായ മുള്ളന്‍കുഴിയിലെ പ്രദീപ (46)നെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.ഇപ്പോള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ട പള്ളിയിലെ വനിതാഅംഗം കുട്ടിയോടു കാര്യം തിരക്കുകയും കുട്ടി കാര്യങ്ങള്‍ വിശദീകരിക്കുകയുമായിരുന്നു. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. നെയ്യാറ്റിന്‍കര കോടതി പ്രതികളെ റിമാന്റ് ചെയ്തു.

വിദ്വേഷപ്രചരണം; ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട്: വാട്സ്ആപ്പിലൂടെ വ്യാജപ്രചരണം നടത്തി വര്‍ഗീയസംഘര്‍ഷത്തിനു ശ്രമിച്ചുവെന്ന കേസില്‍ പ്രതി അറസ്റ്റില്‍. കാസര്‍കോട്, ചൗക്കി സ്വദേശി കുന്നില്‍ മുഹമ്മദ് റഫീഖ് എന്ന റഫീഖ് റസു (47)വിനെയാണ് പിടികൂടിയത്. വെളളിയാഴ്ച രാത്രി ദുബായില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്.കുമ്പള പൊലീസ് 153 (എ) പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് റഫീഖ് റസു. 2023 ജുലായ് 28ന് ആണ് കേസിനാസ്പദമായ സംഭവം. കുമ്പളയിലെ ഒരു വാട്സ്ആപ് ഗ്രൂപ്പിലാണ് വിദ്വേഷപ്രചരണം നടത്തിയത്. ഗ്രൂപ്പ് അഡ്മിനെ ചോദ്യം ചെയ്തപ്പോഴാണ് …

വിമാന സര്‍വ്വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ സമരം പിന്‍വലിച്ചിട്ടു മൂന്നു ദിവസമായെങ്കിലും വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ ഇന്നും കഴിഞ്ഞില്ല.ഇന്നു രാവിലെ കണ്ണൂരില്‍ നിന്നുള്ള ദമാം, അബുദാബി സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.ഷാര്‍ജ, അബുദാബി, ദമാം മസ്‌ക്കറ്റ് സര്‍വ്വീസുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. ഇന്ന് 50 സര്‍വ്വീസ് മുടങ്ങിയേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇന്നലെ 75 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. ഞായറാഴ്ചയോടെ സര്‍വ്വീസ് സാധാരണ നിലയിലാവുമെന്നു കരുതുന്നു. വിമാന ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ഇന്ത്യയ്ക്ക് 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

ജീന്‍സിനുള്ളില്‍ ഒളിപ്പിച്ച 2 കിലോ 332 ഗ്രാം സ്വര്‍ണ്ണവുമായി ഒരാള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി: ജീന്‍സിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന രണ്ടുകിലോ 332ഗ്രാം സ്വര്‍ണ്ണവുമായി ഒരാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണത്തിന് ഒന്നരക്കോടി രൂപ വിലവരും.കന്യാകുമാരി സ്വദേശിയായ ഖാദര്‍ മൊയ്തീനാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്. ജീന്‍സിനുള്ളില്‍ പ്രത്യേക അറ ഉണ്ടാക്കി അതിനകത്താണ് സ്വര്‍ണ്ണം കടത്തിയിരുന്നത്. ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച ഇയാളെ പരിശോധിക്കുന്നതിനിടയിലാണ് 20 സ്വര്‍ണ്ണക്കട്ടികള്‍ കണ്ടെടുത്തതെന്നു കസ്റ്റംസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

പ്രതിശ്രുതവധുവിന്റെ അറുത്തെടുത്ത തലയുമായി കടന്ന യുവാവ് അറസ്റ്റില്‍; തല കണ്ടെത്താന്‍ അന്വേഷണം

മംഗ്ളൂരു: വിവാഹം മുടങ്ങിയതിന്റെ നിരാശയില്‍ 16കാരിയെ കഴുത്തറുത്തു കൊന്ന് തലയുമായി കടന്നു കളഞ്ഞ യുവാവ് അറസ്റ്റില്‍. സോമവാര്‍പേട്ട, ഹമ്മിയില ഗ്രാമത്തിലെ എം. പ്രകാശ് എന്ന ഓംകാരപ്പ(32)യെയാണ് സോമവാര്‍പേട്ട പൊലീസ് ശനിയാഴ്ച രാവിലെ വനത്തിനകത്ത് നിന്ന് പിടികൂടിയത്. ഇയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പ്രചരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ തല കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രിയിലാണ് സോമവാര്‍പേട്ട, സുര്‍ലബ്ബിയിലെ സുബ്രമണിയുടെ മകള്‍ യു.എസ് മീന(16)ദാരുണമായി കൊല്ലപ്പെട്ടത്. ജീപ്പില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രകാശ് മാതാപിതാക്കളെ …

ഡെല്‍ഹിയില്‍ പൊടിക്കാറ്റ്; രണ്ടു മരണം; 23പേര്‍ക്ക് പരിക്ക്, വ്യാപക നാശം

ന്യൂഡല്‍ഹി: പൊടിക്കാറ്റില്‍ മരം കടപുഴകി വീണു രണ്ടുപേര്‍ മരിച്ചു. 23പേര്‍ക്കു പരിക്കേറ്റു. പൊടിക്കാറ്റിനെത്തുടര്‍ന്നു വ്യാപകമായി മരങ്ങള്‍ കടപുഴകി വീണു. നിരവധി കെട്ടിടങ്ങള്‍ക്കു കേടുപാടു സംഭവിച്ചു. പലേടത്തും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. പൊടിക്കാറ്റിനൊപ്പം അനുഭവപ്പെട്ട ശക്തമായ കാറ്റും ഇടിമിന്നലും മൂലം ഗതാഗതം തടസ്സപ്പെട്ടു. വിമാനങ്ങള്‍ ജയ്പൂരിലേക്കു തിരിച്ചുവിട്ടു. നോയിഡയില്‍ നിരവധി വാഹനങ്ങള്‍ക്കു കേടുപാടു സംഭവിച്ചു. ഇന്നു ഡല്‍ഹിയിലും പരിസരങ്ങളിലും ശക്തമായ മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു.

മദ്യലഹരിയില്‍ പരാക്രമം; ചങ്ങലക്കിട്ട യുവാവ് കഴുത്ത് മുറുകി മരിച്ചു; മാതാവും സഹോദരി ഭര്‍ത്താവും കസ്റ്റഡിയില്‍

കാസര്‍കോട്: മദ്യലഹരിയില്‍ ബന്ധുവിന്റെ വീട്ടിലെത്തി ജനല്‍ചില്ലു തകര്‍ത്ത യുവാവിനെ കഴുത്തില്‍ ചങ്ങലക്കിട്ട് ബന്ധിച്ച് കൊണ്ടു പോകുന്നതിനിടയില്‍ മരണപ്പെട്ടു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ സ്വര്‍ഗയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ബട്ടംപാടി, താണമൂലയിലെ ചേതന്‍ (33) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംഭവത്തില്‍ ചേതന്റെ മാതാവ് ഉമാവതി, ഉമാവതിയുടെ മകളുടെ ഭര്‍ത്താവും അയല്‍വാസിയുമായ യൂസഫ് എന്നിവരെ പുത്തൂര്‍ റൂറല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് ദാരുണമായ സംഭവം. കൂലിത്തൊഴിലാളിയായ ചേതന്‍ സ്ഥിരം മദ്യപാനിയാണത്രെ. സംഭവ ദിവസം …

യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസ്; പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരത്തു യുവാവിനെ ഒരു സംഘം തലയ്ക്കടിച്ചു കൊന്നു. കരമനയിലെ അഖിലാ(26)ണ് അടിയേറ്റു മരിച്ചത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കാറിലെത്തിയ സംഘമാണ് അക്രമിച്ചത്. അഖിലിനെ കമ്പി വടികൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം തലക്കു കല്ലിട്ടാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. അഖിലിനും അക്രമികള്‍ക്കും മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. ഒരാഴ്ച മുമ്പു ബാറില്‍ വച്ചു ഗുണ്ടാസംഘവുമായി അഖില്‍ ഏറ്റുമുട്ടിയിരുന്നു. മത്സ്യവ്യാപാരിയാണ് അഖില്‍.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്കു സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം

തിരു: സംസ്ഥാനത്തിന്ന്, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിശക്തമായ മഴ പ്രവചിച്ചു. മഴക്കൊപ്പം ഇടിയും മിന്നലുമുണ്ടാവും. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ഉണ്ടാവുമെന്ന് അറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ഇതേ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളില്‍ നാളെ മഴ പെയ്യുമെന്നു മുന്നറിയിപ്പുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്.

നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; മരിച്ചത് ചെറുകുന്ന് സ്വദേശികള്‍

കണ്ണൂര്‍: ദേശീയ പാതയില്‍ നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍, ചെറുകുന്ന്, കൃസ്തുകുന്ന് സ്വദേശി കൊയിലേരിയന്‍ ജോയല്‍ ജോസഫ് (22), ചെറുകുന്ന് നിരീച്ചന്‍ ജോമോന്‍ ഡൊമനിക് (22) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ തളിപ്പറമ്പ് ടൗണിന് സമീപം ദേശീയ പാതയിലെ ആലിങ്കല്‍ തീയേറ്റേഴ്‌സിന് മുന്നിലാണ് അപകടം ഉണ്ടായത്. ദേശീയ പാതയുടെ അരികില്‍ മദനി എന്നയാള്‍ തന്റെ കാര്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന് സമീപത്താണ് ഇയാളുടെ വീട്.യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കാറിലിടിച്ച് കയറുകയായിരുന്നു. ഇടിയുടെ …

സൗദി അറേബ്യയിൽ മെർസ് കൊറോണ വൈറസ് പടരുന്നു; മൂന്നുപേർക്ക് രോഗബാധ; ഒരാൾ മരിച്ചു; ആശങ്കയിൽ മലയാളികൾ അടക്കമുള്ളവർ

സൗദി അറേബ്യയിൽ മൂന്ന് പേർക്ക് കൂടി മെർസ് രോഗബാധ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ മരിച്ചു. ഇക്കാര്യം രാജ്യത്തെ ആരോഗ്യ മന്ത്രാലയം കൈമാറിയ വിവരങ്ങളിൽ വ്യക്തമാക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഏപ്രിൽ 10നും 17നും ഇടയിലാണ് മിഡിൽ ഈസ്റ്റ് റെസ്‍പിറേറ്ററി സിൻഡ്രോം എന്ന് അറിയപ്പെടുന്ന മെർസ് രോഗത്തിന്റെ പുതിയ മൂന്ന് കേസുകൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചത്. ലോകാരോഗ്യ സംഘടന തങ്ങളുടെ ഔദ്യോഗിക വെബ്‍സൈറ്റിൽ ഇക്കാര്യം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സൗദി തലസ്ഥാനമായ റിയാദിലാണ് പുതിയ മെർസ് കേസുകൾ റിപ്പോർട്ട് …

സാധനങ്ങൾ വാങ്ങാൻ വന്ന എട്ടു വയസ്സുകാരിയെ കടയ്ക്ക് അകത്ത് കയറ്റി പീഡിപ്പിച്ചു; കച്ചവടക്കാരനായ 52 കാരന് ആറുവർഷം തടവും കാൽ ലക്ഷം രൂപ പിഴയും

കാസർകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസ്സിലെ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി.സുരേഷ് കുമാർ ആറു വർഷം തടവിനും 25,000 രൂപ പിഴയും അടക്കാൻ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം.കാസർകോട് ജില്ലയിലെ കരിവേടകം ഗ്രാമത്തിൽ അലിൻതാഴെ ഹൗസിൽ ബി.ഗോവിന്ദൻ എന്ന ഗോപി( 52 )യെയാണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശിക്ഷിച്ചത്. 2019ൽ കുട്ടിക്ക്‌ 8 വയസ്സ് പ്രായമുള്ളപ്പോൾ ഒരു ദിവസം …

120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്ത വിവാദ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ജിലേബി ബാബ ജയിലില്‍ മരിച്ചു

ചണ്ഡീഗഢ്: 120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ ജയിലിലായിരുന്ന ഹരിയാനയിലെ വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം ജിലേബി ബാബ(64) അന്തരിച്ചു. 14 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന ജിലേബി ബാബ എന്ന ബില്ലു റാം ഹിസാര്‍ സെട്രല്‍ ജയിലിലാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് സബ് ഇന്‍സ്പെക്ടര്‍ ഭൂപ് സിംഗ് പറഞ്ഞു. ഇയാള്‍ പ്രമേഹ രോഗിയായിരുന്നെന്നും ഹൃദയാഘാതം …

അമ്മായിയമ്മയുമായി അവിഹിതബന്ധം; മൂത്തസഹോദരനെ അനിയന്‍ വെട്ടിക്കൊന്നു

ചെന്നൈ: അമ്മായിയമ്മയുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്ന മൂത്തസഹോദരനെ അനിയന്‍ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ പൊന്നേരിയിലാണ് സംഭവം. 30 കാരനായ ദേവന്ദ്രന്‍ എന്ന യുവാവാണ് തന്റെ സഹോദരനായ ശിവകുമാറിനെ കൊലപ്പെടുത്തിയത്. ശേഷം ബുധനാഴ്ച രാത്രിയോടെ പൊന്നേരി പൊലീസില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. തന്റെ അമ്മായിയമ്മയുമായി ശിവകുമാറിന് വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതേച്ചൊല്ലി ഇവര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.കൊല്ലപ്പെട്ട ശിവകുമാര്‍ വിവാഹിതനും ഈ ബന്ധത്തില്‍ ഇയാള്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ദേവേന്ദ്രനും സംഘവും ശിവകുമാറിനെ കാണാനെത്തിയത്. …

വെള്ളിക്കോത്ത് മിനിലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു

കാസര്‍കോട്: വെള്ളിക്കോത്ത് പെരളത്ത് മിനിലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് പ്രവാസി യുവാവ് മരിച്ചു. ഒപ്പം സഞ്ചരിച്ച സഹോദരന് പരിക്കേറ്റു. പുല്ലൂര്‍ മാടിക്കാല്‍ കുറുമ്പാനം സ്വദേശി കൃഷ്ണദാസ് (45) ആണ് മരിച്ചത്. പരിക്കേറ്റ സഹോദരന്‍ കൃഷ്ണകുമാറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. യുവാവ് സഞ്ചരിച്ച സ്‌കൂട്ടിയില്‍ മിനി ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരു മാസം മുന്‍പാണ് ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. രണ്ടാഴ്ച …