കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയ കുമ്പള സ്വദേശിക്ക് 18 ലക്ഷം രൂപ നഷ്ടമായി. കോയിപ്പാടി, പെര്‍വാഡിലെ അരുണാലയത്തില്‍ സഹദേവ(71)ന്റെ പണമാണ് നഷ്ടമായത്.
2024 മാര്‍ച്ച് 25 മുതല്‍ മെയ് 22 വരെയുള്ള ദിവസങ്ങളിലായാണ് പണം നഷ്ടമായത്. സാമൂഹ്യ മാധ്യമങ്ങളായ വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് തട്ടിപ്പുകാര്‍ സഹദേവനെ ബന്ധപ്പെട്ടത്. കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചാണ് തട്ടിപ്പിന് തുടക്കം. 18 ലക്ഷം രൂപ നഷ്ടപ്പെട്ടതോടെയാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന കാര്യം സഹദേവന് മനസ്സിലായത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. പരാതിയിന്മേല്‍ മീര പട്ടേല്‍, വിവേക് പട്ടേല്‍ എന്നിവര്‍ക്കെതിരെ കുമ്പള പൊലീസ് ഐടി ആക്ട് പ്രകാരം കേസെടുത്തു.