അയോധ്യ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി; പിന്നില്‍ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ്

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ശബ്ദസന്ദേശത്തിലൂടെ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ആണ് ഭീഷണി മുഴക്കിയത്. ഭീഷണിയെ അധികൃതര്‍ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. ഭീഷണി കണക്കിലെടുത്ത് രാമക്ഷേത്രത്തിനും പരിസരങ്ങളിലും സുരക്ഷ കര്‍ശനമാക്കി. അയോധ്യയിലെത്തുന്ന വാഹനങ്ങളെയെല്ലാം വിശദമായ പരിശോധനക്കു വിധേയമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അയോധ്യയിലെ വാല്‍മീകി വിമാനത്താവളത്തിനും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. അതേ സമയം ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page