അരളി പൂവ് കഴിച്ചെന്നു സംശയം; രണ്ട് വിദ്യാർത്ഥികൾ ആശുപത്രിയിൽ

അരളി പൂവ് കഴിച്ചു എന്ന സംശയത്തെ തുടർന്ന് രണ്ട് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം കോലഞ്ചേരിയിൽ ആണ് സംഭവം. കടയിരുപ്പ് ഗവൺമെൻ്റ് ഹൈസ്കൂളിലെ 2 വിദ്യാർഥികളെയാണ് ഛർദിയും തലവേദനയും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അരളി പൂ കഴിച്ചതായാണ് സംശയിക്കുന്നത്. അരളി പൂ കഴിച്ചെന്ന് വിദ്യാർഥികൾ ഡോക്ടർമാരോട് പറഞ്ഞിരുന്നു. ഇതേ തുടർന്ന് ഇവരുടെ രക്ത സാമ്പിളുകൾ വിദഗ്ധ പരിശോധയ്ക്ക് നൽകിയിട്ടുണ്ട്. 24 മണിക്കൂർ കർശന നിരീക്ഷണത്തിനുശേഷം തുടർ ചികിത്സാ നിശ്ചയിക്കാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. രണ്ടു മാസം മുമ്പ് ഒരുവിദ്യാർത്ഥിനി അരളി പൂ കഴിച്ചതിനെ തുടർന്ന് മരണപെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page