റോഡ് നന്നാക്കുന്നില്ല; തൃക്കണ്ണാട് റെയില്‍വേ അടിപ്പാത റോഡില്‍ കുത്തിയിരിപ്പു സമരം; ഒറ്റയാള്‍ പോരാട്ടവുമായി ഒരു ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: തകര്‍ന്ന തൃക്കണ്ണാട് മലാംകുന്ന് റോഡ് നന്നാക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ പോരാട്ടവുമായി ഒരു ഓട്ടോ ഡ്രൈവര്‍. തൃക്കണ്ണാട് സ്വദേശി വിനായക പ്രസാദാണ് റോഡില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. അഞ്ചര ലക്ഷത്തോളം രൂപ ചെലവഴിച്ച് റീടാര്‍ ചെയ്ത റോഡാണ് തകര്‍ന്ന് കിടക്കുന്നത്. അണ്ടര്‍ ബ്രിഡ്ജിനടയില്‍ റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കുന്നുവെന്ന് പ്രസാദ് ആരോപിക്കുന്നു. ദിവസം നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നുണ്ട്. ബേക്കല്‍ ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ബസും കടന്നുപോകുന്നതും ബിആര്‍ഡിസിയുടെ വാഹനങ്ങളും കടന്നുപോകുന്നതും ഇതുവഴിയാണ്. നിരവധി ഇരുചക്രവാഹനങ്ങള്‍ അകത്തെ കുഴികള്‍ കാണാതെ അപകടത്തില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണയും ഓട്ടോ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ സമരം നടത്തിയപ്പോള്‍ റോഡ് നന്നാക്കാമെന്ന് ഉറപ്പ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അണ്ടര്‍ ബ്രിഡ്ജിനടിയിലെ പാത നന്നാക്കണമെങ്കില്‍ റെയില്‍വേയുടെ അനുമതി വേണമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നതെന്നാണ് പ്രസാദ് പറയുന്നത്. അതേസമയം പഞ്ചായത്ത് അധികൃതര്‍ നക്കാക്കുമെന്ന് ഉറപ്പു തരാതെ ഈ സമരം അവസാനിപ്പിക്കില്ലെന്ന് പ്രസാദ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page