കാസര്‍കോട് സ്വദേശികളുടെ മൃതദേഹങ്ങള്‍ വഹിച്ച ആംബുലന്‍സുകള്‍ ജന്മനാട്ടിലേക്ക് പുറപ്പെട്ടു; കണ്ണീരില്‍ നാട്‌

കാസര്‍കോട്: കുവൈറ്റില്‍ തീപിടുത്തത്തില്‍ മരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ കെ.രഞ്ജിത്, സൗത്ത് തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശി പി. കുഞ്ഞിക്കേളു എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സന്ധ്യയോടെ പ്രത്യേക ആംബുലന്‍സുകളില്‍ നാട്ടിലെത്തിക്കും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കെ.രഞ്ജിത്തിന്റേയും സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് കേളുവിന്റേയും മൃതദേഹത്തില്‍ അന്ത്യാഞ്ജലിയര്‍പ്പിക്കും. ജില്ലാ കളക്ടര്‍ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് തെക്കുമ്പാട് പി.കുഞ്ഞിക്കേളുവിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും. പി കുഞ്ഞി കേളുവിന്റെ മൃതദേഹം ആദ്യം അദ്ദേഹത്തിന്റെ ജന്മനാടായ കാലിക്കടവിലെ രമ്യ ഫൈനാട്‌സ് സൊസൈറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഇളമ്പച്ചി തെക്കുമ്പാട് യുവജന വായനശാലയില്‍ പൊതുദര്‍ശനം. തെക്കുമ്പാട്ടെ വീട്ടില്‍ ബന്ധുക്കളും മറ്റും അന്ത്യോപചാരം അര്‍പ്പിച്ച ശേഷം കാലിക്കടവ് ആണൂരിലെ സമുദായ ശ്മാശനത്തില്‍ സംസ്‌കാരം. സന്ധ്യയ്ക്ക് ഏഴുമണിയോടെ രഞ്ജിത്തിന്റെ മൃതദേഹം കുണ്ടടുക്കം എകെജി ക്ലബ് ആന്റ് വായനശാലയില്‍ പൊതുദര്‍ശത്തിന് വയ്ക്കും. ശേഷം വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page