പ്രവര്‍ത്തനം നിലച്ച കോളേജ് കെട്ടിടത്തിന്റെ ജനലുകള്‍ പട്ടാപ്പകല്‍ ഇളക്കിയെടുക്കാന്‍ ശ്രമം; മോഷ്ടാക്കളെ കാവല്‍ക്കാര്‍ പിടികൂടി പൊലീസിന് കൈമാറി

കാസര്‍കോട്: പെര്‍ള, ദേവലോകത്ത് പ്രവര്‍ത്തനം നിലച്ച കോളേജ് കെട്ടിടത്തിന്റെ ഇരുമ്പ് ജനലുകള്‍ പട്ടാപ്പകല്‍ അടര്‍ത്തിയെടുത്ത് കടത്താന്‍ ശ്രമം. രണ്ട് പേരെ പരിസരവാസികളായ കാവല്‍ക്കാര്‍ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഷേണി, ബെല്‍ത്തക്കല്ലുവിലെ സുധീര്‍ (29), കാട്ടുകുക്കെയിലെ രവിപ്രസാദ് (25) എന്നിവരെയാണ് പിടികൂടി ബദിയടുക്ക പൊലീസിന് കൈമാറിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. മഞ്ചേശ്വരം ഭാഗത്ത് നടന്ന കവര്‍ച്ചാ സംഭവങ്ങളില്‍ ഇവര്‍ക്ക് ബന്ധം ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണ് പൊലീസ്.
പെര്‍ള, ദേവലോകത്തെ സെന്റ് ഗ്രിഗോറിയസ് കോളേജ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അതിന് ശേഷം മൂന്ന് നില കെട്ടിടം കാടുകയറിയിരിക്കുകയാണ്. ഇവിടെയാണ് കഴിഞ്ഞ ദിവസം കവര്‍ച്ചാശ്രമം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page