കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; 14 കാരന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

കോഴിക്കോട്: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ 14കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അഞ്ചുദിവസം മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന് സമീപത്തുള്ള കാട്ടും കുളത്തിൽ കുളിച്ചതിനുശേഷം ആണ് രോഗം പടർന്നത്. രണ്ട് മാസത്തിനിടെ നാലാമത്തെ കേസാണ് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്നത്.അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ഫാറൂഖ് കോളേജ് മൂളിപ്പറമ്പ് സ്വദേശിയായ 12 വയസുകാരനും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ …

സൗദിയില്‍ മരണപ്പെട്ട കാസർകോട് മാണിയാട്ട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

  ദോഹ: സൗദിയില്‍ മരണപ്പെട്ട കാസർകോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മാണിയാട്ട് സ്വദേശി പുന്നക്കോടന്‍ ശശിധരനാ(63)ണു ഒരുമാസം മുമ്പ് ഗൾഫിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 7.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12 മണിയോടെ മാണിയാട്ട് ഇന്‍ഡസ്‌ ക്ലബ്ബില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം സംസ്ക്കാരം കാലിക്കടവ് സമുദായ ശ്മശാനത്തില്‍. ജയപ്രഭയാണ് ഭാര്യ. സിദ്ധാർഥ്, നേഹ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ: മോഹനൻ, തമ്പായി, ഉണ്ണി.

ഒടുവിൽ അതും സംഭവിച്ചു! ജോലിഭാരം, സമ്മര്‍ദ്ദം; ദക്ഷിണകൊറിയയില്‍ റോബോട്ട് ‘ആത്മഹത്യ’ ചെയ്തു: അന്വേഷണം തുടങ്ങി

മനുഷ്യർ മാത്രമല്ല, റോബോട്ടും ആത്മഹത്യ ചെയ്യും. ഇത് തെളിയിക്കുന്ന വളരെ വിചിത്രമായ വാർത്തയാണ് ദക്ഷിണ കൊറിയയിൽ നിന്ന് വരുന്നത്. ദക്ഷിണ കൊറിയയിലെ ഗുമി സിറ്റി കൗൺസിലിൽ ജോലി ചെയ്യുന്ന ഒരു റോബോട്ട് ആത്മഹത്യ ചെയ്തിരിക്കുകയാണ്. റോബോട്ട് സൂപ്പർവൈസറെന്ന് അറിയപ്പെടുന്ന രാജ്യത്തെ ആദ്യത്തെ റോബർട്ടിന്റെ ആത്മഹത്യ ആ​ഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ റോബോർട്ട് പിന്നീട് പ്രവർത്തന രഹിതമായാതായി കണ്ടെത്തി. കൗൺസിൽ കെട്ടിടത്തിന്റെ ഒന്നും രണ്ടും ​ഗോവണിപ്പടിയുടെ …

പനി; കാസര്‍കോട് ജില്ലയില്‍ വീണ്ടും മരണം

കാസര്‍കോട്: പനിബാധിച്ച് കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. അമ്പലത്തറ, ഇരിയ, പുണൂര്‍ സ്വദേശിയും ഏഴാം മൈലില്‍ താമസക്കാരനുമായ രാധാകൃഷ്ണന്‍ (55)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു. വര്‍ഷങ്ങളായി കെ എസ് എഫ് ഇ ഏജന്റായ രാധാകൃഷ്ണന്‍ ഇരിയയിലെ ന്യൂസ് ഏജന്റ് കൂടിയാണ്. ഭാര്യ: രമ. രണ്ടു മക്കളുണ്ട്. പനിപടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കാസര്‍കോട് ജില്ലയില്‍ വ്യാഴാഴ്ച ഒരു കുട്ടി മരിച്ചിരുന്നു. നീര്‍ച്ചാല്‍, പുതുക്കോളി സ്വദേശിയും കാനറാ ബാങ്ക് കാസര്‍കോട് …

മകനെ ബലി കൊടുത്ത പിതാവ്

വര്‍ഷങ്ങള്‍ പിന്നേയും കടന്ന് പോയി. മക്കളൊക്കെ വളര്‍ന്നു. മകളെ വിവാഹം കഴിച്ചയച്ചു.മൂത്തമകനെ ദുബായില്‍ പുതുതായി പടുത്തുയര്‍ത്തിയ ബിസിനസുകള്‍ ഏല്‍പ്പിച്ചു.ഭാരങ്ങളും ബാധ്യതകളും കടമകളും നിറവേറ്റിയെന്ന ചാരിതാര്‍ത്ഥ്യത്തോടെ സ്വസ്ഥമായ ഒരു ജീവിതം സ്വപ്നം കണ്ടാണ്, എല്ലാം മകന്റെ കൈകളിലേക്ക് വെച്ചു കൊടുത്ത് ഞാന്‍ നാട്ടിലേക്ക് കുടിയേറി പാര്‍ത്തത്.അല്‍പം ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ളതുകൊണ്ട് തന്നെ സഹായം അഭ്യര്‍ത്ഥിച്ചും ജോലി അന്വേഷിച്ചും പലരും വീട്ടിലേക്ക് കടന്നു വരാറുണ്ട്. കഴിയും വിധം അവരെയൊക്കെ സഹായിക്കല്‍ എനിക്കും ഒരു ഹരമായിരുന്നു.അങ്ങനെയിരിക്കെയാണ് നാട്ടിലെ ഒരു പരിചയക്കാരന്റെ …

നാലു വയസ്സുകാരി പനി ബാധിച്ച് മരിച്ചു

കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കാനറാ ബാങ്ക് കാസര്‍കോട് ശാഖയിലെ ജീവനക്കാരന്‍ ഹരീഷിന്റെയും മൊഗ്രാല്‍പുത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കുസുമയുടെയും മകള്‍ ഭൂമികയാണ് മരിച്ചത്.കടുത്ത പനി ബാധിച്ച നിലയില്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ന്യൂമോണിയ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്.കാര്‍ത്തിക ഏക സഹോദരിയാണ്.അതേ സമയം ജില്ലയിലെ പനി ബാധിതരുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു കൊണ്ടിരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലാ …

മുതിര്‍ന്ന സുപ്രിം കോടതി അഭിഭാഷകന്‍ മാവുങ്കാലിലെ കെ.ആര്‍ നമ്പ്യാര്‍ അന്തരിച്ചു

കാസര്‍കോട്: സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ന്യൂദെല്‍ഹിയിലെ ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോയിലെ റിസര്‍വ്വ് ഓഫീസറുമായിരുന്ന കാഞ്ഞങ്ങാട് മാവുങ്കാല്‍ മൂലക്കണ്ടത്തെ കെ. രാധാകൃഷ്ണന്‍ നമ്പ്യാര്‍ (കെ.ആര്‍ നമ്പ്യാര്‍-93) അന്തരിച്ചു. പരേതരായ മാവില ചന്തു നമ്പ്യാരുടെയും കോണത്ത് കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: രാധ നമ്പ്യാര്‍, മക്കള്‍: ബിന്ദു നമ്പ്യാര്‍, രേഖ നമ്പ്യാര്‍. മരുമക്കള്‍: സഞ്ജയ്, രാജീവ് (യു.എസ്.എ). സഹോദരങ്ങള്‍: ഡോ. അശോക് നമ്പ്യാര്‍ (കോഴിക്കോട്), ഗീതാ ചന്ദ്രന്‍ (കാഞ്ഞങ്ങാട്), പരേതരായ സാവിത്രി അമ്മ, കെ. ഗംഗാധരന്‍ …

ബഷീര്‍ സമസ്ത ജീവജാലങ്ങളേയും ഒരുപോലെ സ്നേഹിച്ച എഴുത്തുകാരന്‍: അംബികാസുതന്‍ മാങ്ങാട്

കാസര്‍കോട്: മരുഭൂമികള്‍ പൂക്കുന്നത് അനുഭവിച്ചറിഞ്ഞ കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘സമസ്ത ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്ന ജീവിത വീക്ഷണം പതിറ്റാണ്ടുകള്‍ക്കു മുമ്പ് കഥകളിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ബഷീര്‍. മലയാളത്തെ എക്കാലത്തെയും മികച്ച കൃതികളില്‍ ഒന്നാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദങ്ങള്‍’ എന്ന് അദ്ദേഹം പറഞ്ഞു. 1950കളിലെ …

മധൂര്‍ സ്വദേശിയായ പിടികിട്ടാപ്പുള്ളി വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാസര്‍കോട്: അടിപിടിക്കേസില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മധൂര്‍, ബിലാല്‍ നഗര്‍ സ്വദേശിയായ മന്‍സൂര്‍ (24) ആണ് പിടിയിലായത്. 2018ല്‍ വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിലെ പ്രതിയാണ് ഇയാള്‍. കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ഗള്‍ഫിലേക്ക് കടന്ന ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് പൊലീസ് എല്ലാ വിമാനത്താവളങ്ങളിലേക്കും അയച്ചു കൊടുത്തിരുന്നു. മടക്ക യാത്രക്കിടയിലാണ് മന്‍സൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.

പള്ളിക്കരയില്‍ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; ബന്തടുക്കയില്‍ ചാരായ വാഷു പിടികൂടി

കാസര്‍കോട്: ലഹരി വസ്തുക്കളുടെ ഉപയോഗം തടയാനും വ്യാജചാരായ നിര്‍മ്മാണം തടയാനും എക്‌സൈസ് നടപടി ശക്തമാക്കി. ഹൊസ്ദുര്‍ഗ് റേഞ്ച് എക്‌സൈസ് പള്ളിക്കര, കോട്ടക്കുന്നില്‍ നടത്തിയ പരിശോധനയില്‍ ഒരാളെ അറസ്റ്റു ചെയ്തു. പള്ളിക്കര മഠം സ്വദേശി സലിം (54) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 30 ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.ജി തമ്പിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബന്തടുക്ക എക്‌സൈസ് നരമ്പിലക്കണ്ടത്തു നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായ വാഷ് പിടികൂടി. കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു …

സ്വാതന്ത്ര്യസമര സേനാനി കൃഷ്ണന്‍ നായരുടെ ഭാര്യ മാധവിയമ്മ അന്തരിച്ചു

കാസര്‍കോട്: കാനത്തൂര്‍, ഓട്ടക്കാട്ടെ പ്രമുഖ സ്വാതന്ത്ര സമര സേനാനി പരേതനായ എ.കെ കൃഷ്ണന്‍ നായരുടെ ഭാര്യ ചേവിരി മാധവിയമ്മ(തമ്പായി അമ്മ-98) അന്തരിച്ചു. മക്കള്‍: പരേതയായ കമലാക്ഷിയമ്മ അമ്പങ്ങാട്, ചേവിരി പ്രഭാകരന്‍ നായര്‍ (കാനത്തൂര്‍), ചേവിരി ബാലചന്ദ്രന്‍ നായര്‍ (വിദ്യാനഗര്‍), ചന്ദ്രിക സി (ബോവിക്കാനം), ശാന്ത സി (കാനത്തൂര്‍), ബേബി സി.(പറമ്പ്), പരേതയായ ഉഷ നായര്‍ (ചേടിക്കുണ്ട്).

തൃശൂരിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പതിനാലാം നമ്പർ വാർഡിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു.പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. വെള്ളിയാഴ്ച രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി …

കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ്; ഹൈറിച്ച് എം ഡി കെ.ഡി പ്രതാപനെ അറസ്റ്റ് ചെയ്തു, നിക്ഷേപകരിൽ നിന്ന് 1630 കോടി രൂപ സ്ഥാപനം തട്ടിയെടുത്തതെന്ന് ഇ.ഡി

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈറിച്ച് എംഡി കെ.ഡി പ്രതാപനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കറൻസി ഇടപാടിലൂടെ കോടികൾ വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയശേഷമാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. മള്‍ട്ടി ചെയിൻ മാര്‍ക്കറ്റിങ്, ഓണ്‍ലൈൻ ഷോപ്പി എന്നിവ വഴി കള്ളപ്പണ ഇടപാട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.വിവിധ വ്യക്തികളിൽനിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1630 കോടി രൂപയാണ് സ്ഥാപനം തട്ടിയെടുത്തതെന്നാണ് …

വീട്ടുകാരെ ബന്ദിയാക്കി കവർച്ച; മംഗളൂരുവിൽ ഏഴു മലയാളികൾ അടക്കം 10 പേർ അറസ്റ്റിൽ

മംഗളൂരു: മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ജൂൺ 21 ന് പിഡബ്ല്യുഡി കരാറുകാരൻ പത്മനാഭ കൊട്ടിയൻ്റെ ഉളൈബെട്ടിലുള്ള വസതിയിൽ കവർച്ച നടത്തിയ സംഭവത്തിൽ ഏഴ് മലയാളികൾ അടക്കം പത്ത് പേർ അറസ്റ്റിൽ. കാസർകോട് സ്വദേശി സക്കീർ ഹുസൈൻ(56), ഉപ്പള സ്വദേശി ബാലകൃഷ്‌ണ ഷട്ടി, തൃശൂർ സ്വദേശി വിനോജ് (38), കുമാരനല്ലൂർ സ്വദേശി സജീഷ് എംഎം (32), ഷിജോ ദേവസി(38), തിരുവനന്തപുരം പോത്തൻകോട് സ്വദേശി ജോൺ ബോസ്‌കോ ബിജു ജി (41), സതീഷ് ബാബു (44), നീർമാർഗയിലെ …

കാഞ്ഞങ്ങാട്ടെ വിഷപുക; നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബഷീർ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാർ അടക്കം 50 യു.ഡി.എഫ് പ്രവർത്തകർക്കെതിരെ കേസ്

കാസർകോട്: ജനറേറ്ററിൽ നിന്നും ഉണ്ടായ പുക ശ്വസിച്ച് ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളിലെ 60 ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് മാർച്ച്നടത്തിയ അമ്പതോളം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. യുഡിഎഫ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാർ, എംപി ജാഫർ, പി വി സുരേഷ്, ബദറുദ്ദീൻ , ഹാരിസ് തുടങ്ങി കണ്ടാൽ അറിയാവുന്ന 44 പേർക്ക് എതിരെയാണ് കേസ്. മാർച്ചിൽ അക്രമാസക്തരായി നഗരസഭ …

സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യാപകമായി ഇ സിഗരറ്റ് വിൽപ്പന; 30 സിഗരറ്റുമായി ഫോർട്ട് റോഡിലെ ഷോപ്പ് ഉടമ അറസ്റ്റിൽ

കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ സിഗരറ്റ് വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് എക്സൈസ് കാസർകോട് നഗരത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് കാസർകോട് ഫോർട്ട് റോഡിൽ ഒരു ഷോപ്പിൽ നടത്തിയ പരിശോധനയിൽ 30 വിവിധ ഫ്ലേവറിലുള്ള ഇ സിഗരറ്റ് കണ്ടെത്തി. വിൽപ്പനയുമായി ബന്ധപ്പെട്ട്വിദ്യാനഗർ സ്വദേശി എ എ. ഇബ്രാഹീ( 63 )മിനെ പിടികൂടി. എക്സൈസിന്റെ വിവരത്തെ തുടർന്ന് എത്തിയ ടൗൺ എസ്ഐ അഖിലേഷിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.ഒരെണ്ണത്തിന് 700 രൂപ വിലവരുന്നതാണ് ഇ. സിഗരറ്റ്. ഫോർട്ട് …

ഇന്ദിരാ നഗറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 64 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടികൂടി; പ്രതി മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കാസർകോട്: ഇന്ദിരാ നഗറിൽ വിൽപ്പനക്കായി എത്തിച്ച 64.8 ലിറ്റർ കർണാടക നിർമ്മിത വിസ്കി മദ്യം പിടികൂടി. പരിശോധനയ്ക്കിടെ പ്രതി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആണ് കാസർകോട് റേഞ്ച് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇൻസ്പെക്ടർ ഇ ടി ഷിജുവും സംഘവുമാണ് മദ്യവേട്ട നടത്തിയത്. 360 ടെട്രാ പാക്കറ്റുകളിലായി ആണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസിനെ കണ്ട മുട്ടത്തൊടി എസ്.പി നഗറിലെ ആയിഷ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷാജഹാൻ(42) ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ അബ്കാരി കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ …

ഫ്‌ളാറ്റില്‍ വനിതാ ദന്ത ഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യാക്കുറിപ്പിൽ പറയുന്നത് ഇതാണ്

കൊച്ചി: കാക്കനാട് ഫ്‌ളാറ്റില്‍ യുവ വനിത ദന്തഡോക്ടര്‍ തൂങ്ങിമരിച്ച നിലയില്‍.എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാന്‍ ആണ് ജീവനൊടുക്കിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫ്‌ളാറ്റില്‍ നിന്നും ബിന്ദുവിന്റെത് എന്ന് കരുതുന്ന ആത്മഹത്യ കുറിപ്പും പൊലീസിന് കിട്ടി.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.ബിന്ദു ചെറിയാന്റെ ഭര്‍ത്താവും കുട്ടികളും കോഴിക്കോടാണ് താമസം.