വിവാഹമോചനക്കേസ് കൊടുക്കാന്‍ സമീപിച്ച അഭിഭാഷകനെതിരെ പീഡന പരാതി: ബാര്‍ അസോ. അന്വേഷണ കമ്മീഷനെ നിയോഗിച്ചു

കാസര്‍കോട്: വിവാഹമോചനക്കേസ് കൊടുക്കാന്‍ സമീപിച്ച അഭിഭാഷകന്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയെക്കുറിച്ചന്വേഷിക്കാന്‍ കാസര്‍കോട് ബാര്‍ അസോസിയേഷന്‍ ഏഴംഗ സമിതിയെ നിയോഗിച്ചു. ഇന്നലെ ചേര്‍ന്ന അടിയന്തര യോഗമാണ് സമിതി രൂപീകരിച്ചത്. അഡ്വ. എ ഗോപാലന്‍ നായരാണ് സമിതി ചെയര്‍മാന്‍. അഡ്വക്കേറ്റുമാരായ പി.പി ശ്യാമളാ ദേവി, കുസുമ, വിനോദ്, സക്കീര്‍, എ.എന്‍ അശോക് കുമാര്‍ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ സംഭവത്തെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബാര്‍ അസോസിയേഷന് യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് അസോസിയേഷന്‍ യോഗം ചേര്‍ന്ന് …

ബോവിക്കാനത്തെ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; കുരുന്നുകള്‍ക്ക് പുഞ്ചിരി പകര്‍ന്ന് ജില്ലാ പൊലീസ് മേധാവിയും ആദൂര്‍ പൊലീസും

കാസര്‍കോട്: സാമൂഹ്യദ്രോഹികള്‍ തീയിട്ടതിനെത്തുടര്‍ന്ന് കളിചിരി മാഞ്ഞ കുരുന്നുകള്‍ക്ക് സാന്ത്വനവും സന്തോഷവും പകര്‍ന്ന് ആദൂര്‍ പൊലീസ്. നഷ്ടപ്പെട്ട പുസ്തകങ്ങള്‍ക്ക് പകരം പുസ്തകങ്ങളും ക്രയോണ്‍ പെന്‍സിലുകളും നല്‍കിയപ്പോള്‍ കുട്ടികളുടെ മുഖത്ത് പുഞ്ചിരി പൂത്തു.ഏതാനും ദിവസം മുമ്പാണ് ബോവിക്കാനം എ.യു.പി സ്‌കൂളിലെ പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 200ല്‍പ്പരം പുസ്തകങ്ങള്‍ സാമൂഹ്യദ്രോഹികള്‍ അഗ്നിക്കിരയാക്കിയത്. വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അക്രമികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.ഇതിനിടയിലാണ് പുസ്തകങ്ങളും മറ്റും നഷ്ടപ്പെട്ടതില്‍ സങ്കടപ്പെട്ടു കഴിയുന്ന കുരുന്നുകള്‍ക്ക് സന്തോഷം …

തിരുത്തല്‍ നടപടി: സിപിഎം കാസര്‍കോട്-മഞ്ചേശ്വരം മണ്ഡലം വിശദീകരണം ഏഴിന്

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെത്തുടര്‍ന്ന് സിപിഎമ്മില്‍ ആരംഭിച്ചിട്ടുള്ള തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി ഏഴിന് കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം റിപ്പോര്‍ട്ടിംഗ് നടക്കും.സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജ റിപ്പോര്‍ട്ടിംഗ് നടത്തും. കാസര്‍കോട് സഹ.ബാങ്ക് ഹാളിലാണ് യോഗം.കണ്ണൂര്‍-കാസര്‍കോട് മേഖലാ യോഗത്തിന്റെ തുടര്‍ച്ചയാണിത്. രണ്ടിന് നടന്ന കണ്ണൂര്‍ യോഗത്തില്‍ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാണ് കാസര്‍കോട്ട് യോഗം ചേരുന്നത്. കാസര്‍കോട്, മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ …

ഗീതു മോളുടെ ജീവന്‍ രക്ഷിക്കാന്‍ തമ്പുരാട്ടി ബസ് കാരുണ്യ യാത്ര തുടങ്ങി

കാസര്‍കോട്: ഗീതുമോളുടെ ജീവന്‍ രക്ഷിക്കാനായി ‘തമ്പുരാട്ടി’ ബസിന്റെ കാരുണ്യയാത്രക്ക് തുടക്കമായി. വ്യാഴാഴ്ച രാവിലെ ഏഴിന് നീലേശ്വരത്ത് ആദ്യ തുക നല്‍കി നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി, ജയറാം, പ്രകാശന്‍, സേതു ബങ്കളം, ബസുടമ വേണു, ഹരീഷ് കോളംകുളം, വിവിധ ബസ് ജീവനക്കാര്‍, ഗീതു ചികിത്സാ കമ്മിറ്റി ഭാരവാഹികള്‍, ബസ് കിംഗ്‌സ് ഫാമിലി കൂട്ടായ്മ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കരിന്തളം ഗവ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി …

വീട്ടിനത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. പൈവളിഗെ, കുരുടപ്പദവിലെ പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു (64)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് വീടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്നു ചോമു. ഏതോ ജീവിയുടെ കടിയേറ്റ് ചോമു ഞെട്ടിയുണര്‍ന്ന് മുറിയില്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സഹോദരനെ വിവരം അറിയിച്ചു. സഹോദരന്‍ ചോമുവിന്റെ കൈയില്‍ പരിശോധിച്ചപ്പോഴാണ് മുറിവ് കണ്ടെത്തിയത്. പാമ്പിന്റെ കടിയാണെന്ന സംശയത്തില്‍ വീട്ടിനകത്തെ മറ്റൊരു മുറിയില്‍ പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ ചുരുണ്ടു …

എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലനം 32-ാം വര്‍ഷവും

മൊഗ്രാല്‍: കോവിഡ് മഹാമാരിക്ക് ശേഷം മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ച മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനം 32-ാം വര്‍ഷത്തിലേക്ക്. കഴിഞ്ഞവര്‍ഷം മാത്രം 200 കുട്ടികളെ മുഹമ്മദ് കുഞ്ഞി നീന്തല്‍ പരിശീലിപ്പിച്ചു.ഈ വര്‍ഷത്തെ പരിശീലനം ആരംഭിച്ചു. മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോള്‍ 3,500ഓളം കുട്ടികള്‍ തന്റെ നിയന്ത്രണത്തില്‍ നീന്തല്‍ പരിശീലനം നേടിയതായി എം.എസ് മുഹമ്മദ് കുഞ്ഞി പറഞ്ഞു. വ്യായാമം, കായിക മികവ് എന്നതിന് പുറമെ ജീവന്‍ രക്ഷാമാര്‍ഗ്ഗം കൂടിയാണ് നീന്തല്‍. സംസ്ഥാനത്ത് …

പി. ബാലകൃഷ്ണന്‍ നായര്‍ കാസര്‍കോട് അഡി.എസ്.പി; സി.കെ സുനില്‍ കുമാര്‍ കാസര്‍കോട് ഡിവൈ.എസ്.പി, ബേക്കലില്‍ വി.വി മനോജ്, ഹൊസ്ദുര്‍ഗില്‍ ബാബു പെരിങ്ങോത്തും

കാസര്‍കോട്: എസ്.ഐ, ഇന്‍സ്‌പെക്ടര്‍ സ്ഥലം മാറ്റത്തിന് പിന്നാലെ ഡിവൈ.എസ്.പി അഡി.എസ്.പി തലത്തിലും സ്ഥാന ചലനം. കാസര്‍കോട് ജില്ലാ അഡി.എസ്.പിയായി പി. ബാലകൃഷ്ണന്‍ നായരെ നിയമിച്ചു. കാസര്‍കോട്, ഹൊസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ ഡിവൈ.എസ്.പിയായി നേരത്തെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാലക്കുന്ന് സ്വദേശിയാണ് ബാലകൃഷ്ണന്‍ നായര്‍.കാസര്‍കോട് ഡിവൈ.എസ്.പിയായി ബി.കെ സുനില്‍ കുമാറിനെ നിയമിച്ചു. ബേക്കലില്‍ വി.വി മനോജിനെയും ഹൊസ്ദുര്‍ഗില്‍ ബാബു പെരിങ്ങോത്തിനെയും നിയമിച്ചു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയായി എം. സുനില്‍ കുമാറിനെയും ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയായി ടി. ഉത്തംദാസിനെയും എസ്.എം.എസില്‍ …

പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി; 21 കാരിക്കായി തിരച്ചിൽ തുടരുന്നു

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂര്‍ പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഒരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി.എടയന്നൂര്‍ ഹഫ്‌സത്ത് മന്‍സിലില്‍ പരേതനായ അഹമ്മദ് കുട്ടിയുടെയും ഹഫ്‌സത്തിന്റെയും മകള്‍ ഷഹര്‍ബാനയുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. ഇവര്‍ മുങ്ങിത്താണ സ്ഥലത്തുനിന്നും ഏതാനും മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. ഷഹര്‍ബാനക്കൊപ്പം ഒഴുക്കില്‍പ്പെട്ട് കാണാതായ ചക്കരക്കല്‍ സ്വദേശിനി സൂര്യയുടെ മൃതദേഹം ഇനിയും കണ്ടെത്തായില്ല.ബുധനാഴ്ച സന്ധ്യയോടെ എത്തിയ 30 അംഗ എന്‍ഡിആര്‍എഫ് സംഘം ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ …

പാലക്കുന്ന്, പള്ളത്ത് സംസ്ഥാന പാത ഇടിഞ്ഞു താഴുന്നു; വലിയ വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടു

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡില്‍ പാലക്കുന്ന് പള്ളത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. അപകടഭീഷണിയെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങള്‍ ദേശീയ പാത വഴി തിരിച്ചു വിട്ടു. വാഹനങ്ങള്‍ കടന്നു പോകുന്നതിനിടയിലായിരുന്നു പള്ളത്ത് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഭാഗ്യത്തിനാണ് അപകടം ഒഴിവായത്. റോഡിന് കുറുകെയുള്ള കലുങ്കിന് മുകള്‍ ഭാഗത്താണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ നാട്ടുകാര്‍ സ്ഥലത്ത് അപായ സൂചനകള്‍ സ്ഥാപിച്ചത് വലിയ അപകടങ്ങള്‍ ഒഴിവാക്കി. പഞ്ചായത്ത് പ്രസിഡണ്ടും പൊതുമരാമത്ത് വകുപ്പ് അധികൃതരും വിവരമറിഞ്ഞ് …

പത്താംക്ലാസുകാരി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

പത്താംതരം വിദ്യാർഥിനി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. കർണാടക ഉഡുപ്പി മുതുബെല്ലെ സെൻ്റ് ലോറൻസ് കന്നഡ മീഡിയം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഭാഗ്യശ്രീ (16) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ വീട്ടിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഭാഗ്യശ്രീയെ ഉഡുപ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. നേരത്തെ ഹൃദയസംബന്ധമായ അസുഖം ഉണ്ടായിരുന്നതായി വിവരമുണ്ട്. ജയറാം ആചാര്യയുടെയും ചന്ദ്രികയുടെയും മകളാണ്. മരണത്തെ തുടർന്ന് സ്കൂളിന് അവധി നൽകി. സ്കൂൾ മാനേജ്‌മെൻ്റ് ബോർഡ്, ഹെഡ്മാസ്റ്റർ, അധ്യാപകരും വിദ്യാർത്ഥികളും ഭാഗ്യശ്രീയുടെ വീട്ടിലെത്തി അനുശോചനം …

ഓഫീസിൽ റീൽസ് ചിത്രീകരണം; അച്ചടക്ക ലംഘനമെന്ന് അധികൃതർ; ജീവനക്കാർക്ക് മന്ത്രിയുടെ അഭിനന്ദനങ്ങൾ

തിരുവല്ല നഗരസഭയില്‍ ജീവനക്കാരുടെ റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ അഭിനന്ദനവുമായി തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അവധിദിനമായ ഞായറാഴ്ച അധികജോലിക്കിടയില്‍ റീല്‍ ചിത്രീകരിച്ചതിന്റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. അവശ്യഘട്ടങ്ങളിൽ സേവനസജ്ജരായി ഞായറാഴ്ചകളിൽ പോലും ജോലിക്കെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഞായറാഴ്ചയാണ് ചിത്രീകരണം നടത്തിയതെന്നാണ് നഗരസഭയിലെ ജീവനക്കാർ പറയുന്നത്. നഗരസഭാ സെക്രട്ടറി അവധിയിലായിരുന്നതിനാൽ സീനിയർ …

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം; ചികിൽസയിലായിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം.ജ്വരം ബാധിച്ചു സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലായിരുന്ന രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ് -ജ്യോതി ദമ്പതികളുടെ മകൻ ഇ.പി. മൃദുൽ(12) ആണ് ബുധനാഴ്ച്ച രാത്രി 11.24 ന് മരിച്ചത്. കഴിഞ്ഞ 24 മുതൽ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഫാറൂഖ് കോളജ് പരിസരത്തെ രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ച ശേഷമായിരുന്നു കുട്ടിയിൽ രോഗ ലക്ഷണം കണ്ടത്. ഫാറൂഖ് കോളജ് ഹയർ സെക്കൻഡറി …

കാസർകോട് ജില്ലയിലെ പൊലീസ് ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം; കാസർകോട്ട് നളിനാക്ഷൻ കുമ്പളയിൽ വിനോദ് കുമാർ, കാഞ്ഞങ്ങാട്ട് പി. അജിത്ത്കുമാർ

കാസർകോട്: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി കൊണ്ട് ഡി.ജി.പി. ഉത്തരവിറക്കി. കാസർകോട് ടൗൺ സ്റ്റേഷനിൽ പി. നളിനാക്ഷനെയും കുമ്പളയിൽ കെ.പി. വിനോദ് കുമാറിനെയും നിയമിച്ചു. ഹൊസ്ദുർഗ്ഗിൽ പി . അജിത്ത് കുമാറിനെയും വിദ്യാനഗറിൽ യു പി.വി പി നെയും മേൽ പറമ്പിൽ എ.സന്തോഷ് കുമാറിനെയും ബേക്കലിൽ കെ.പി.ഷൈനിനെയും നിയമിച്ചു. അമ്പലത്തറയിൽ ടി.ദാമോദരനെയും ബേഡകത്ത് രജ്ഞിത്ത് രവീന്ദ്രനെയും വെള്ളരിക്കുണ്ടിൽ ടി.കെ.മുകുന്ദനെയും ചിറ്റാരിക്കാലിൽ രാജീവൻ വലിയ വളപ്പിനെയും ചന്തേരയിൽ കെ. പ്രശാന്തിനെയും ആദൂരിൽ സുനു മോനെയും …

കാണാതായ ദമ്പതികൾ വേളാങ്കണി പള്ളിയുടെ ലോഡ്‌ജിൽ മരിച്ച നിലയിൽ; മരണം വിഷം കുത്തിവച്ച്

ചാലക്കുടി കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണി പള്ളിയുടെ ലോഡ്‌ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിരുമുടിക്കുന്ന് മുടപ്പുഴ അരിമ്പിള്ളി വർഗീസിന്റെയും എൽസിയുടേയും മകൻ ആൻ്റോ(34) ഭാര്യ ജിസു (29) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ മാസം 22-ാം തീയതി ശനിയാഴ്ചയാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയതായും അവിടെ എതോ ജോലിയിൽ കയറിയതായും വിവരമുണ്ടായിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച്ച വിഷം കുത്തിവച്ച് അവശ നിലയിൽ കാണപ്പെട്ട ആന്റോയെ നാഗപട്ടണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ …

വിവാഹ മോചനത്തിന് കേസു കൊടുക്കാന്‍ സമീപിച്ച യുവതിയെ വക്കീല്‍ ബലാത്സംഗം ചെയ്തതായി പരാതി

കാസര്‍കോട്: വിവാഹമോചനത്തിന് കേസു കൊടുക്കാന്‍ സമീപിച്ച ഭര്‍തൃമതിയെ വക്കീല്‍ ബലാത്സംഗം ചെയ്തതായി പരാതി.കാസര്‍കോട് തായലങ്ങാടിയിലെ ഒരു ഫ്‌ളാറ്റിലെ താമസക്കാരിയായിരുന്ന യുവതിയാണ് വക്കീലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് വക്കീലായ നിഖില്‍ നാരായണനെതിരെ കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തു.കാഞ്ഞങ്ങാട് സ്വദേശിയും മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ യുവതിയുടെ ഭര്‍ത്താവ് വിവാഹശേഷം ജോലിക്കായി വിദേശത്തു പോവുന്നതിന് തൊട്ടു മുമ്പാണ് യുവതിക്കു ഫ്‌ളാറ്റില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിക്കൊടുത്തിരുന്നതെന്ന് പറയുന്നു. അതിനു ശേഷം ഭര്‍ത്താവും യുവതിയുമായി അഭിപ്രായഭിന്നത ഉടലെടുത്തുവത്രെ. അതിനെത്തുടര്‍ന്നാണ് വിവാഹമോചനത്തിന് യുവതി വക്കീലിനെ …

പശു കടത്ത് ആരോപിച്ച് ലോറി ഡ്രൈവര്‍ക്കും സഹായിക്കും ക്രൂരമര്‍ദ്ദനം; 6 പേര്‍ പിടിയില്‍

ജയ്പൂര്‍: പശുകടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയെത്തിയ ലോറി ഡ്രൈവറേയും സഹായിയേയും ക്രൂരമായി മര്‍ദ്ദിച്ചു. പശു സംരക്ഷകരെന്ന് അവകാശപ്പെട്ട് എത്തിയ 20 പേരോളം വരുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഡ്രൈവര്‍ പരാതിപ്പെട്ടു. പഞ്ചാബില്‍ നിന്നും നാരങ്ങ ലോഡുമായി രാജസ്ഥാനിലെ ജയ്പൂരിലേക്ക് എത്തിയതായിരുന്നു ലോറി. ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കാപ്പ പ്രകാരം നാടു കടത്തിയ പ്രതി ചട്ടം ലംഘിച്ച് തിരിച്ചെത്തി; വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവും കൂട്ടാളിയും അറസ്റ്റില്‍

കാസര്‍കോട്: കാപ്പ ചട്ടം ലംഘിച്ച് നാട്ടില്‍ തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുപ്രസിദ്ധ ക്രിമിനലും കൂട്ടാളിയും അറസ്റ്റില്‍. രണ്ട് പേരെ തെരയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മഞ്ചേശ്വരം, ബേരിഗെയിലാണ് സംഭവം. കടമ്പാര്‍, മൊറത്തണ, കജക്കോടി, ഹൗസിലെ മുഹമ്മദ് അസ്‌കര്‍(29), മൊറത്തണ തച്ചിറപ്പദവ് ഹൗസിലെ മുഹമ്മദ് ഹുസൈന്‍ (29) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. രാജീവും സംഘവും അറസ്റ്റ് ചെയ്തത്. മൊറത്തണയിലെ വിജനമായ സ്ഥലത്തെ കുറ്റിക്കാട്ടില്‍ പതുങ്ങിയിരിക്കുകയായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ.മാരായ നിഖില്‍, സുമേഷ് രാജ് എന്നിവരും പൊലീസ് …