കാസർകോട്: സ്കൂൾ വിദ്യാർത്ഥികൾക്ക് ഇ സിഗരറ്റ് വിൽപ്പന നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് എക്സൈസ് കാസർകോട് നഗരത്തിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് കാസർകോട് ഫോർട്ട് റോഡിൽ ഒരു ഷോപ്പിൽ നടത്തിയ പരിശോധനയിൽ 30 വിവിധ ഫ്ലേവറിലുള്ള ഇ സിഗരറ്റ് കണ്ടെത്തി. വിൽപ്പനയുമായി ബന്ധപ്പെട്ട്
വിദ്യാനഗർ സ്വദേശി എ എ. ഇബ്രാഹീ( 63 )മിനെ പിടികൂടി. എക്സൈസിന്റെ വിവരത്തെ തുടർന്ന് എത്തിയ ടൗൺ എസ്ഐ അഖിലേഷിൻ്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
ഒരെണ്ണത്തിന് 700 രൂപ വിലവരുന്നതാണ് ഇ. സിഗരറ്റ്. ഫോർട്ട് റോഡിലെ ദുബായ് ബസാർ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പിടികൂടിയത്. കുട്ടികൾക്കിടയിൽ ഇ സിഗരറ്റ് വ്യാപകമായി വിൽപ്പന നടക്കുന്നുവെന്ന വിവരത്തിലായിരുന്നു പരിശോധന. വൈദ്യുതി ചാർജ് ചെയ്‌ത് വലിച്ച് ലഹരി നുകരുന്നതാണ് രീതി. വിദ്യാർത്ഥികൾ വ്യാപകമായി ഇത് ഉപയോഗിക്കുന്നതായി പൊലീസിന് പരാതിയുണ്ടായിരുന്നു. പട്ല ഗവണ്മെന്റ് ഹൈസ്കൂളിലെ വിമുക്തി ക്ലബ് ഇമെയിൽ വഴി അധികൃതർക്ക് പരാതി നൽകിയിരുന്നു.
സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യാപകമായി ഇ സിഗരറ്റ് വിൽപ്പന; 30 സിഗരറ്റുമായി ഫോർട്ട് റോഡിലെ ഷോപ്പ് ഉടമ അറസ്റ്റിൽ
- Kasaragod, Latest, Local News
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS


കൊറിയർ വഴി എം.ഡി.എം.എ കടത്താൻ ശ്രമം; ചിത്താരി സ്വദേശി പിടിയിൽ; 1.580 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
Sunday, 5 July 2026, 6:09

കീഴൂരിൽ യുവതിയെ വീട്ടിൽ കയറി നായ കടിച്ചു
Saturday, 4 July 2026, 22:24

മുഖ്യമന്ത്രി ഉറപ്പു നല്കി; അനന്തപുരം ക്ഷേത്ര രക്ഷാസമിതിയുടെ ഡിഐസി ഓഫീസ് മാര്‍ച്ച് മാറ്റിവച്ചു
Saturday, 4 July 2026, 20:16

തോട്ടിൽ കുളിക്കുന്നതിനിടയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു
Saturday, 4 July 2026, 18:42

ഡെങ്കപ്പനി ബാധിച്ച് ആരിക്കാടിയിലെ 22 കാരി മരിച്ചു
Saturday, 4 July 2026, 17:24

എയിംസ്: ജനകീയ കൂട്ടായ്മയുടെ നിയമപോരാട്ടത്തിനു ഫലം കാണുന്നു: ഭാരവാഹികള്‍
Saturday, 4 July 2026, 15:38