ഇന്ദിരാ നഗറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 64 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടികൂടി; പ്രതി മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

കാസർകോട്: ഇന്ദിരാ നഗറിൽ വിൽപ്പനക്കായി എത്തിച്ച 64.8 ലിറ്റർ കർണാടക നിർമ്മിത വിസ്കി മദ്യം പിടികൂടി. പരിശോധനയ്ക്കിടെ പ്രതി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയോടെയാണ് ആണ് കാസർകോട് റേഞ്ച് എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഇൻസ്പെക്ടർ ഇ ടി ഷിജുവും സംഘവുമാണ് മദ്യവേട്ട നടത്തിയത്. 360 ടെട്രാ പാക്കറ്റുകളിലായി ആണ് മദ്യം സൂക്ഷിച്ചിരുന്നത്. എക്സൈസിനെ കണ്ട മുട്ടത്തൊടി എസ്.പി നഗറിലെ ആയിഷ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഷാജഹാൻ(42) ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ അബ്കാരി കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജെ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു, രാജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഫസീല. ടി, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ (ഗ്രേഡ്) സുമോദ് കുമാർ എന്നിവരാണ് റെയ്ഡിനെത്തിയത്. കേസ്സിൻ്റെ തുടർ അന്വേഷണം കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെകടർ അമൽ രാജൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page