കാസർകോട്: ജനറേറ്ററിൽ നിന്നും ഉണ്ടായ പുക ശ്വസിച്ച് ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂളിലെ 60 ലധികം വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭ ഓഫീസിലേക്ക് മാർച്ച്
നടത്തിയ അമ്പതോളം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. യുഡിഎഫ് നേതാക്കളായ ബഷീർ വെള്ളിക്കോത്ത്, ബി.പി പ്രദീപ്കുമാർ, എംപി ജാഫർ, പി വി സുരേഷ്, ബദറുദ്ദീൻ , ഹാരിസ് തുടങ്ങി കണ്ടാൽ അറിയാവുന്ന 44 പേർക്ക് എതിരെയാണ് കേസ്. മാർച്ചിൽ അക്രമാസക്തരായി നഗരസഭ ഓഫീസിന്റെ മുൻഭാഗത്തെ
ഗ്ലാസ് ഡോർ
തകർത്തു എന്നാണ് കേസ്. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നാണ് പുക പടർന്നത്. സമീപത്തെ ലിറ്റിൽ ഫ്ലവർ ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് അസ്വസ്ഥത ഉണ്ടായത്.