പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: ബി ജെ പി പഞ്ചായത്ത് കമ്മിറ്റി യോഗം ഇന്നു വീണ്ടും

ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന കുമ്പള പഞ്ചായത്തിനെതിരെ അടിയന്തര നിയമനടപടികള്‍ സ്വീകരിക്കണമെന്നും കുറ്റവാളികളായ മുഴുവനാളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ബി ജെ പി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഭരണം അഴിമതി രഹിതമാക്കുന്നതുവരെ നിരന്തര പ്രക്ഷോഭവുമായി ബി ജെ പി മുന്നോട്ടു പോവുമെന്ന് നേതാക്കള്‍ അറിയിച്ചു. പഞ്ചായത്തിലെ ഫണ്ട് തട്ടിപ്പിനെതിരെ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിനു പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി ഇന്നു യോഗം ചേരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് ഫണ്ട് തട്ടിപ്പ്: പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നും തട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണമെന്നും പ്രതിപക്ഷം; അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ബഹളം; പ്രതിപക്ഷ ഇറങ്ങിപ്പോക്ക്

കാസര്‍കോട്: കുമ്പള പഞ്ചായത്തു ഫണ്ടില്‍ നിന്നു ലക്ഷക്കണക്കിനു രൂപ അപഹരിച്ച സംഭവത്തില്‍ പഞ്ചായത്തു പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ബി ജെ പി അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി അടിയന്തര യോഗത്തില്‍ ആവശ്യപ്പെട്ടു. അതു മാത്രമല്ല പഞ്ചായത്ത് ഖജനാവിന്റെ കാവല്‍ക്കാര്‍ നോക്കി നില്‍ക്കെ നടന്ന തട്ടിപ്പിനെക്കുറിച്ചു വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണം- പ്രശ്‌നത്തില്‍ പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ നിസ്സംഗതയില്‍ പ്രതിഷേധിച്ചു യോഗത്തില്‍ നിന്ന് വാക്കൗട്ട് ചെയ്യുന്നതിനു മുമ്പു പ്രതിപക്ഷാംഗങ്ങള്‍ ആവശ്യമുന്നയിച്ചു. ബുധനാഴ്ച വൈകിട്ടു കുമ്പള പ്രസ് ഫോറത്തില്‍ പഞ്ചായത്ത് പ്രസിഡന്റും ഭരണ കക്ഷി …

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരനു അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, വെള്ളച്ചാട്ടത്തിൽ കുളിച്ചവർ ആശങ്കയിൽ 

  കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ …

ഊണിൽ അച്ചാർ ഇല്ല; ഉപഭോക്താവ് പരാതി നൽകിയപ്പോൾ റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടമായത് 35,000 രൂപ

  പാഴ്‌സൽ ഊണിൽ അച്ചാർ നൽകാതിരുന്നതിന് റസ്‌റ്ററന്റ് ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടിവന്നത് 35,000 രൂപ. 80 രൂപയുടെ 25 ഊണ് പാഴ്‌സൽ വാങ്ങിയ ആളിന് 35,000 രൂപ നഷ്ടപരിഹാരംനൽകാനാണ് ഉപഭോക്തൃ തർക്കപരിഹാരഫോറം ഉത്തരവിട്ടത്. ചെന്നൈ വിഴുപുരത്തുള്ള റസ്‌റ്ററന്റിൽനിന്ന് രണ്ട് വർഷം മുമ്പ് പാഴ്‌സൽ വാങ്ങിയ സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. ആരോഗ്യസാമിയുടെ പരാതിയെ തുടർന്നാണ് നടപടി. ബന്ധുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ചാണ് ഉച്ചയൂണിന് ഓർഡർ നൽകിയത്. ആരോഗ്യസാമി വിഴുപുരം ബസ് സ്റ്റാൻഡിന് സമീപമുള്ള റസ്റ്ററന്റിൽനിന്ന് 2022 നവംബർ 27-ന് 25 ഊണ് …

സ്കൂൾ ബസിൽ നിന്ന് വീടിനു മുന്നിൽ ഇറങ്ങിയ യു.കെ.ജി വിദ്യാർഥിനി അതേ ബസ്സിടിച്ചു മരിച്ചു

  പാലക്കാട്: സ്വകാര്യ സ്കൂൾ യു.കെ.ജി. വിദ്യാർത്ഥിനി അതേ സ്കൂളിൻ്റെ ബസ്സിടിച്ചു മരിച്ചു. മണ്ണാർക്കാട് നാരങ്ങാപ്പറ്റ ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയും നാരങ്ങാപ്പറ്റ തൊണ്ടിപ്പറമ്പൻ നൗഷാദിൻ്റെ മകളുമായ ഹിബ (6) ആണ് മരിച്ചത്. വീടിനടത്തു സ്കൂൾ ബസിറങ്ങി മുന്നിലൂടെ റോഡ് മറി കടക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ഹിബ ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികൾ ബസ്സിനു പിന്നിലൂടെ റോഡ് മറികടന്നതുകൊണ്ട് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ബസ് കുട്ടിയുടെ ശരീരത്തുകൂടി കയറിയിറങ്ങിയതായി പറയുന്നു. നാട്ടുകാർ കുട്ടിയെ ഉടൻ …

കുമ്പള മര്‍ച്ചന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്കു കുരുക്ക് മുറുകുന്നു, ഓഫീസ് മാറ്റാനോ അതിനു വേണ്ടി പണം ചെലവാക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് സഹകരണ വകുപ്പ്

  കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോഓപറേറ്റിവ് സൊസൈറ്റിക്കെതിരെ ഉയര്‍ന്നിട്ടുള്ള ഗുരുതര ആരോപണങ്ങള്‍ സഹകരണ വകുപ്പ് ശരിവച്ചു. ബാങ്ക് ഡയരക്ടരായിരുന്ന വിക്രം പൈ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കുമ്പള സഹകരണ ഭവനില്‍ പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ സൊസൈറ്റി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ തരപ്പെടുത്തുകയും അതില്‍ 10 ലക്ഷത്തില്‍പരം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച് അസി.രജിസ്ട്രാര്‍ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കിയത്. …

അഭിഭാഷകനെ ആര്‍.ഡി.ഒ ഓഫീസില്‍ നിന്ന് പുറത്താക്കി; ആര്‍.ഡി.ഒ ഓഫീസിനു മുന്നില്‍ അഭിഭാഷകരുടെ രോഷപ്രകടനം

  കാസര്‍കോട്: വക്കാലത്ത് നല്‍കാനെത്തിയ അഭിഭാഷകനില്‍ നിന്നു വക്കാലത്ത് വാങ്ങാതിരിക്കുകയും അഭിഭാഷകനെ ആര്‍ഡിഒ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു എന്നാരോപിച്ച് ക്ഷുഭിതരായ ഹോസ്ദുര്‍ഗ് കോടതിയിലെ അഭിഭാഷകര്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആര്‍.ഡി.ഒ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സികെ ശശീന്ദന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീശന്‍, പി നാരായണന്‍, പി രമാദേവി പ്രസംഗിച്ചു. വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെ ഹോസ്ദുര്‍ഗ് കോടതികളില്‍ നിന്ന് മുഴുവന്‍ അഭിഭാഷകരും പ്രതിഷേധ മാര്‍ച്ചില്‍ …

ഷിരൂരില്‍ അര്‍ജുന്റെ ലോറി കിടക്കുന്ന നദിക്കടിയിലെ സ്ഥലം കണ്ടെത്തിയത് കാസര്‍കോട് സ്വദേശി

  കര്‍ണ്ണാടകയിലെ അങ്കോളയില്‍ അപകടത്തില്‍പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കിടക്കുന്ന നദിക്കടിയിലെ നിര്‍ണായക സ്ഥലം കണ്ടെത്തിയത് കാസര്‍കോട് കയ്യൂര്‍ സ്വദേശി. കയ്യൂര്‍ മുഴക്കോത്ത് സ്വദേശിയും സൂറത്ത്കല്‍ എന്‍ഐടികെയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ശ്രീവത്സ കൊളത്തായരാണ് കുന്നിടിഞ്ഞ് മണ്ണ് കല്ലും പതിക്കുന്നതിന്റെ വ്യാപ്തിയും കനവും കണക്കാക്കി ശാസ്ത്രീയമായ സൂത്രവാക്യം ഉപയോഗിച്ചുള്ള ‘അലെര്‍ട്ടിക്ക് മോഡല്‍’ ഉണ്ടാക്കി കൃത്യമായ പ്രവചനം നടത്തിയത്. നാഷണല്‍ ദുരന്ത നിവാരണ സേന അതോററ്റിയുടെ ക്ഷണപ്രകാരമാണ് ഇദ്ദേഹം ഷിരൂരിലെത്തിയത്. കൂടാതെ കഴിഞ്ഞ വര്‍ഷം പെരിയയില്‍ ദേശീപാത നിര്‍മ്മാണത്തിനിടെ …

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; തീര ദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: കണ്ണൂര്‍, കാസര്‍കോട്, മാഹി തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകള്‍ക്കും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാളെ രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, 2.2 മുതല്‍ 3.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങള്‍ക്കും ഉയര്‍ന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കുന്നു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത …

ഖത്തര്‍ സ്വദേശിനിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണി; ഒരു ലക്ഷം ഖത്തര്‍ റിയാല്‍ തട്ടിയെടുക്കാന്‍ ശ്രമമെന്നു പരാതി, ബേക്കല്‍ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഖത്തര്‍ സ്വദേശിനിയില്‍ നിന്നു ഒരു ലക്ഷം ഖത്തര്‍ റിയാല്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പരാതി. ന്യൂദെല്‍ഹിയിലെ ഖത്തര്‍ എംബസിയുടെ സഹായത്തോടെ കാസര്‍കോട്ടെത്തിയ സ്ത്രീ നല്‍കിയ പരാതിയിന്മേല്‍ പൊലീസ് കേസെടുത്തു. ബേക്കല്‍,ഹദ്ദാദ്‌നഗര്‍ സ്വദേശി അറഫാത്തിനെതിരെ ബേക്കല്‍ പൊലീസാണ് കേസെടുത്തത്. ഖത്തര്‍ സ്വദേശിനിയുടെ കമ്പനിയിലെ ജീവനക്കാരനായിരുന്നു അറഫാത്ത്. കുടുംബത്തിന്റെ വിശ്വസ്തനായി മാറിയ ഇയാള്‍ക്ക് ഒരു ഐ പോഡ് നല്‍കിയിരുന്നു. ഉപയോഗിച്ചുകൊണ്ടിരുന്ന ഐപോഡിലെ മെസേജുകളും ചിത്രങ്ങളുമെല്ലാം നീക്കം ചെയ്ത ശേഷമായിരുന്നു കൈമാറിയത്. പിന്നീട് അറഫാത്തിനെ …

ശക്തമായ കാറ്റില്‍ ഉദുമയില്‍ റെയില്‍വെ വൈദ്യുതി ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു, ട്രെയിനുകള്‍ വൈകും

കാസര്‍കോട്: ശക്തമായ കാറ്റില്‍ ഉദുമ പള്ളത്ത് റെയില്‍വെ ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു. വൈദ്യുതി ലൈനും തകര്‍ന്ന് പാളത്തില്‍ വീണു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീശിയടിച്ച ചുഴലിക്കാറ്റിലാണ് സംഭവം. വിവരത്തെ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിദഗ്ധരും അഗ്‌നിരക്ഷാ സേനയും ബേക്കല്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. വൈദ്യുതി ലൈനിലെ പ്രശ്‌നം പരിഹരിക്കാന്‍ ചെറുവത്തൂരില്‍ നിന്ന് സാങ്കേതിക വിദഗ്ധരെത്തണം. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് പോകുന്ന ഭാഗത്തെ റെയില്‍വേ ട്രാക്കിലാണ് തെങ്ങ് വീണത്. സംഭവത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുമെന്നാണ് …

സഹോദരിയുടെ വിവാഹം നടത്തണം, പിതാവിന്റെ കടം വീട്ടണം; വഴി കണ്ടത് തൊഴിലുടമയെ കൊള്ളയടിക്കല്‍, 14.5 ലക്ഷം കവര്‍ന്ന കേസില്‍ 20 കാരനും സഹോദരനും അടക്കം 4 പേര്‍ അറസ്റ്റില്‍

  തൊഴിലുടമയെ കൊള്ളയടിച്ച് 14.5 ലക്ഷം കവര്‍ന്ന കേസില്‍ 20 കാരനും സഹോദരനും അടക്കം നാലുപേര്‍ അറസ്റ്റില്‍. സഹോദരിയുടെ വിവാഹം നടത്താനും പിതാവിന്റെ ലോണ്‍ അടയ്ക്കാനുമായിട്ടാണ് യുവാവ് വന്‍തുക മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി മുകുന്ദ്പൂര്‍ സ്വദേശികളായ ഗൗതം(20) സഹോദരന്‍ ഗുഡ്ഡു (23), കുനാല്‍ (23), ഷക്കൂര്‍പൂര്‍ സ്വദേശി സുമിത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ രോഹിതിനെ പിടികൂടാനായില്ല. തൊഴിലുടമ നമന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. ശനിയാഴ്ച പരാതിക്കാരനായ നമനും ഡ്രൈവര്‍ ഗൗതമും ചേര്‍ന്ന് …

അനാശാസ്യത്തിനു എത്തിയവരെ നാട്ടുകാര്‍ വളഞ്ഞു; ഉടുവസ്ത്രം പോലുമില്ലാതെ കാടു കയറിയ യുവതി യുവാക്കള്‍ തിരിച്ചെത്തിയില്ല; ബൈക്കും വസ്ത്രങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു

മുന്നറിയിപ്പ് ബോര്‍ഡിനെ അവഗണിച്ച് അനാശാസ്യത്തിനെത്തിയവരെ നാട്ടുകാര്‍ വളഞ്ഞു. ഭയം മൂലം ഉടുതുണി പോലുമില്ലാതെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട യുവതീയുവാക്കള്‍ തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് യുവതീയുവാക്കള്‍ എത്തിയ ബൈക്കും ചെരുപ്പുകളും വസ്ത്രങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുത്തൂര്‍-കന്യാന റോഡിലെ കെളഞ്ചിമലയിലാണ് സംഭവം. മയക്കുമരുന്നു ഉപയോഗിക്കുന്നതിനും മദ്യപിക്കാനും അനാശ്യാസത്തിനുമായി സ്ഥിരമായി ആള്‍ക്കാര്‍ എത്തുന്ന സ്ഥലമാണ് കെളഞ്ചിമല. ഇത്തരക്കാരെക്കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ സ്ഥലത്ത് മുന്നറിയിപ്പു ബോര്‍ഡു സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവതീയുവാക്കള്‍ മുന്നറിയിപ്പ് അവഗണിച്ച് കാട്ടിലേക്ക് പോകുന്നതു കണ്ട …

കളക്ടറേറ്റ് വളപ്പിലെ കൂറ്റന്‍ പൂമരം കാറ്റില്‍ പൊട്ടി റോഡില്‍ വീണു; ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു, ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ചുമാറ്റി

  കാസര്‍കോട്: ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ വിദ്യാനഗര്‍ കളക്ടറേറ്റ് വളപ്പിലെ കൂറ്റന്‍ വാകമരം റോഡിലേക്ക് പൊട്ടിവീണു. എച്ച്.ടി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടു. ഗതാഗതവും തടസപ്പെട്ടു. വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് രാത്രിയോടെ സ്ഥലത്തെത്തിയെങ്കിലും കെഎസ് ഇബി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുത കമ്പികള്‍ അഴിച്ചുമാറ്റിയിരുന്നില്ല. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തന്നെ വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റി. രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ റോഡില്‍ വീണ മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. …

അമ്മയേയും മകനെയും നന്നായി നോക്കണം; ഭര്‍ത്താവിനു മെസേജ് അയച്ച ശേഷം മലയാളി യുവതി കാമുകനൊപ്പം പോയി

മംഗ്‌ളൂരു: അമ്മയേയും മകനെയും നന്നായി നോക്കണമെന്ന് ഭര്‍ത്താവിന് മെസേജ് അയച്ച ശേഷം മലയാളിയായ യുവതി കാമുകനൊപ്പം പോയി. മംഗ്‌ളൂരുവിലെ ഒരു സ്ഥാപനത്തിലെ ഫിസിയോതെറാപ്പി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയും മംഗളാദേവിയില്‍ താമസക്കാരിയുമായ പ്രിയ(25)യാണ് കാമുകനായ അമിതിനൊപ്പം പോയത്. ജുലൈ 17ന് പതിവുപോലെ കോളേജിലേക്ക് പോയതായിരുന്നു പ്രിയ. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തുന്നതിനു പകരം ഭര്‍ത്താവിന്റെ ഫോണിലേക്ക് വാട്‌സ്ആപ് സന്ദേശം അയക്കുകയായിരുന്നു. ”അമ്മയേയും മകനെയും നന്നായി നോക്കണമെന്നും അമിത് എന്നയാള്‍ക്കൊപ്പം പോകുന്നു”വെന്നുമായിരുന്നു സന്ദേശം. സന്ദേശം അയച്ച ഉടനെ ഫോണ്‍ ഓഫാക്കുകയും ചെയ്തു. …

കാസര്‍കോട് ജില്ലയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു; വാഹനങ്ങളും വീടുകളും തകര്‍ന്നു, വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് പലേടത്തും വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു

  കാസര്‍കോട്: ബുധനാഴ്ച അര്‍ധരാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചേയും ജില്ലയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റുകളില്‍ പരക്കെ നാശം വിതച്ചു. വാഹനങ്ങള്‍ തകര്‍ന്നു. മരങ്ങള്‍ പൊട്ടി വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി തൂണുകള്‍ പൊട്ടി ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. പുലര്‍ച്ചെയുണ്ടായ ചുഴലികാറ്റില്‍ നീലേശ്വരം നഗരസഭയില്‍ വിവിധ ഭാഗങ്ങളിലായി വ്യാപക നാശനഷ്ടമുണ്ടായി. ചാത്തമത്ത്, പാലായി, കണിച്ചിറ ഭാഗങ്ങളില്‍ കാറ്റ് നാശം വിതച്ചു. വീടുകള്‍ ഭാഗികമായും പൂര്‍ണമായും തകര്‍ന്നു. ചാത്തമത്ത് എയുപി സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ മരം വീണു. പി.അമ്പു, എ.കെ. …

റാഗിംഗ്: അംഗഡിമുഗറില്‍ 5 പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍; പിന്നാലെ റാഗിംഗ് ആക്ട് പ്രകാരം കേസും

കാസര്‍കോട്: അംഗഡിമുഗര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കുമ്പള പൊലീസ് റാഗിംഗ് ആക്ട് പ്രകാരം കേസെടുത്തു. പ്രിന്‍സിപ്പാള്‍ രാജലക്ഷ്മിയുടെ പരാതി പ്രകാരമാണ് കേസ്. ജുലൈ 11ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒരു സംഘം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ അക്രമിച്ചിരുന്നു. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥി നല്‍കിയ പരാതി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും കുറ്റക്കാരാണെന്നു കണ്ടെത്തി അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാനേജ്‌മെന്റ് കമ്മിറ്റി തീരുമാനപ്രകാരം പ്രിന്‍സിപ്പാള്‍ പൊലീസില്‍ പരാതി നല്‍കിയത്.

കടമായി മൊബൈല്‍ ഫോണില്‍ റീചാര്‍ജ്ജ് ചെയ്യാന്‍ വിസമ്മതിച്ചു; കടയുടമയെ ഇരുമ്പു വടി കൊണ്ടടിച്ച ഇച്ചിലങ്കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മൊബൈല്‍ ഫോണില്‍ കടമായി റീചാര്‍ജ്ജ് ചെയ്യാന്‍ വിസമ്മതിച്ച കടയുടമയെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു. അക്രമിയെ നരഹത്യാശ്രമത്തിനു കേസെടുത്തു അറസ്റ്റ് ചെയ്തു. കൂടാല്‍ മേര്‍ക്കള, കുണ്ടങ്കേരടുക്കയിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുടമ അബ്ദുല്‍ റിയാസി(30)നെയാണ് ചൊവ്വാഴ്ച വൈകിട്ട് അക്രമിച്ചത്. പണം നല്‍കിയാല്‍ മാത്രമേ റീചാര്‍ജ്ജ് ചെയ്യാന്‍ കഴിയൂവെന്നു തീര്‍ത്തു പറഞ്ഞപ്പോള്‍ ഇരുമ്പു വടി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നു പരിക്കേറ്റ് ബന്തിയോട്ടെ ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ റിയാസ് പൊലീസിനു മൊഴി നല്‍കി. പ്രതിയായ ഇച്ചിലങ്കോട്ടെ മുഹമ്മദ് ഷറഫുദ്ദീന്‍ എന്ന ഷറഫു …