കാസര്‍കോട്: വക്കാലത്ത് നല്‍കാനെത്തിയ അഭിഭാഷകനില്‍ നിന്നു വക്കാലത്ത് വാങ്ങാതിരിക്കുകയും അഭിഭാഷകനെ ആര്‍ഡിഒ ഓഫീസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു എന്നാരോപിച്ച് ക്ഷുഭിതരായ ഹോസ്ദുര്‍ഗ് കോടതിയിലെ അഭിഭാഷകര്‍ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആര്‍.ഡി.ഒ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സികെ ശശീന്ദന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സതീശന്‍, പി നാരായണന്‍, പി രമാദേവി പ്രസംഗിച്ചു. വനിതാ അഭിഭാഷകര്‍ ഉള്‍പ്പെടെ ഹോസ്ദുര്‍ഗ് കോടതികളില്‍ നിന്ന് മുഴുവന്‍ അഭിഭാഷകരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. ആര്‍ഡിഒ അഹമ്മദ് സൂഫിയാനെതിരെ മാര്‍ച്ചില്‍ രൂക്ഷമായ മുദ്രാവാക്യം ഉയര്‍ന്നു.