കടമായി മൊബൈല്‍ ഫോണില്‍ റീചാര്‍ജ്ജ് ചെയ്യാന്‍ വിസമ്മതിച്ചു; കടയുടമയെ ഇരുമ്പു വടി കൊണ്ടടിച്ച ഇച്ചിലങ്കോട് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: മൊബൈല്‍ ഫോണില്‍ കടമായി റീചാര്‍ജ്ജ് ചെയ്യാന്‍ വിസമ്മതിച്ച കടയുടമയെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു. അക്രമിയെ നരഹത്യാശ്രമത്തിനു കേസെടുത്തു അറസ്റ്റ് ചെയ്തു. കൂടാല്‍ മേര്‍ക്കള, കുണ്ടങ്കേരടുക്കയിലെ മൊബൈല്‍ ഫോണ്‍ ഷോപ്പുടമ അബ്ദുല്‍ റിയാസി(30)നെയാണ് ചൊവ്വാഴ്ച വൈകിട്ട് അക്രമിച്ചത്. പണം നല്‍കിയാല്‍ മാത്രമേ റീചാര്‍ജ്ജ് ചെയ്യാന്‍ കഴിയൂവെന്നു തീര്‍ത്തു പറഞ്ഞപ്പോള്‍ ഇരുമ്പു വടി കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നു പരിക്കേറ്റ് ബന്തിയോട്ടെ ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്‍ റിയാസ് പൊലീസിനു മൊഴി നല്‍കി. പ്രതിയായ ഇച്ചിലങ്കോട്ടെ മുഹമ്മദ് ഷറഫുദ്ദീന്‍ എന്ന ഷറഫു (30)വിനെ കുമ്പള ക്രൈം എസ്.ഐ വി.കെ വിജയനാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page