സ്കൂൾ ബസിൽ നിന്ന് വീടിനു മുന്നിൽ ഇറങ്ങിയ യു.കെ.ജി വിദ്യാർഥിനി അതേ ബസ്സിടിച്ചു മരിച്ചു

 

പാലക്കാട്: സ്വകാര്യ സ്കൂൾ യു.കെ.ജി. വിദ്യാർത്ഥിനി അതേ സ്കൂളിൻ്റെ ബസ്സിടിച്ചു മരിച്ചു. മണ്ണാർക്കാട് നാരങ്ങാപ്പറ്റ ദാറുന്നജാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിനിയും നാരങ്ങാപ്പറ്റ തൊണ്ടിപ്പറമ്പൻ നൗഷാദിൻ്റെ മകളുമായ ഹിബ (6) ആണ് മരിച്ചത്. വീടിനടത്തു സ്കൂൾ ബസിറങ്ങി മുന്നിലൂടെ റോഡ് മറി കടക്കുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ഹിബ ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു കുട്ടികൾ ബസ്സിനു പിന്നിലൂടെ റോഡ് മറികടന്നതുകൊണ്ട് അപകടത്തിൽ നിന്നു രക്ഷപ്പെട്ടു. ബസ് കുട്ടിയുടെ ശരീരത്തുകൂടി കയറിയിറങ്ങിയതായി പറയുന്നു. നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page