ഭര്‍ത്താവ് കൂടെ താമസിപ്പിക്കാന്‍ തയ്യാറായില്ല; ശുചിമുറിയില്‍ ആത്മഹത്യക്ക് ശ്രമിക്കവെ ഷാള്‍ പൊട്ടി വീണ് ഗുരുതരമായി പരിക്കേറ്റ ബന്തിയോട്ടെ യുവതി മരിച്ചു
കാസര്‍കോട്: ഭര്‍ത്താവ് കൂടെ താമസിക്കാന്‍ തയ്യാറാവാത്തതില്‍ മനംനൊന്ത് ശുചിമുറിയില്‍ ആത്മഹത്യയ്ക്കു ശ്രമിക്കുന്നതിനിടയില്‍ ഷാള്‍ പൊട്ടി വീണ് ചുമരില്‍ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബന്തിയോട്, അടുക്ക, ഒളയം റോഡിലെ പരേതനായ മൂസയുടെ മകള്‍ ആയിഷത്ത് റിയാന (24)യാണ് വ്യാഴാഴ്ച പുലര്‍ച്ചെ ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ മരിച്ചത്. മഞ്ചേശ്വരം, ഭട്ട്യപ്പദവിലെ ബഷീറിന്റെ ഭാര്യയാണ്. മൂന്നര വര്‍ഷം മുമ്പാണ് ആയിഷത്ത് റിയാനയും ബഷീറും തമ്മിലുള്ള വിവാഹം നടന്നത്. കല്യാണ സമയത്ത് 15 പവന്‍ സ്വര്‍ണ്ണം നല്‍കിയിരുന്നു. ഇതൊക്കെ വിവിധ …