ശക്തമായ കാറ്റില്‍ ഉദുമയില്‍ റെയില്‍വെ വൈദ്യുതി ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു, ട്രെയിനുകള്‍ വൈകും

കാസര്‍കോട്: ശക്തമായ കാറ്റില്‍ ഉദുമ പള്ളത്ത് റെയില്‍വെ ലൈനിലേക്ക് തെങ്ങ് പൊട്ടി വീണു. വൈദ്യുതി ലൈനും തകര്‍ന്ന് പാളത്തില്‍ വീണു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീശിയടിച്ച ചുഴലിക്കാറ്റിലാണ് സംഭവം. വിവരത്തെ തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിദഗ്ധരും അഗ്‌നിരക്ഷാ സേനയും ബേക്കല്‍ പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. വൈദ്യുതി ലൈനിലെ പ്രശ്‌നം പരിഹരിക്കാന്‍ ചെറുവത്തൂരില്‍ നിന്ന് സാങ്കേതിക വിദഗ്ധരെത്തണം. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് പോകുന്ന ഭാഗത്തെ റെയില്‍വേ ട്രാക്കിലാണ് തെങ്ങ് വീണത്. സംഭവത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. കണ്ണൂര്‍ ഭാഗത്തേക്ക് ചരക്ക് വണ്ടി കടന്ന് പോയതിന് തൊട്ടു പിന്നാലെയാണ് തെങ്ങ് പാളത്തിലേക്ക് വീണത്. വീശിയടിച്ച കാറ്റില്‍ പ്രദേശത്ത് നിരവധി വൈദ്യുതി തൂണുകള്‍ പൊട്ടി വീണു.

 

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page