അനാശാസ്യത്തിനു എത്തിയവരെ നാട്ടുകാര്‍ വളഞ്ഞു; ഉടുവസ്ത്രം പോലുമില്ലാതെ കാടു കയറിയ യുവതി യുവാക്കള്‍ തിരിച്ചെത്തിയില്ല; ബൈക്കും വസ്ത്രങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു

മുന്നറിയിപ്പ് ബോര്‍ഡിനെ അവഗണിച്ച് അനാശാസ്യത്തിനെത്തിയവരെ നാട്ടുകാര്‍ വളഞ്ഞു. ഭയം മൂലം ഉടുതുണി പോലുമില്ലാതെ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ട യുവതീയുവാക്കള്‍ തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് യുവതീയുവാക്കള്‍ എത്തിയ ബൈക്കും ചെരുപ്പുകളും വസ്ത്രങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുത്തൂര്‍-കന്യാന റോഡിലെ കെളഞ്ചിമലയിലാണ് സംഭവം. മയക്കുമരുന്നു ഉപയോഗിക്കുന്നതിനും മദ്യപിക്കാനും അനാശ്യാസത്തിനുമായി സ്ഥിരമായി ആള്‍ക്കാര്‍ എത്തുന്ന സ്ഥലമാണ് കെളഞ്ചിമല. ഇത്തരക്കാരെക്കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാര്‍ സ്ഥലത്ത് മുന്നറിയിപ്പു ബോര്‍ഡു സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ യുവതീയുവാക്കള്‍ മുന്നറിയിപ്പ് അവഗണിച്ച് കാട്ടിലേക്ക് പോകുന്നതു കണ്ട നാട്ടുകാര്‍ വളയുകയായിരുന്നു. നാട്ടുകാരുടെ സാന്നിധ്യം മനസ്സിലാക്കിയതോടെ യുവതീയുവാക്കള്‍ ഉടുവസ്ത്രം പോലും ഇല്ലാതെ ഉള്‍ക്കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവര്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍ ഏറെ നേരം കാത്തിരുന്നുവെങ്കിലും വന്നില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി പരിശോധിച്ചുവെങ്കിലും കാടുകയറിയവരെ കണ്ടെത്താനായില്ല. സ്ഥലത്ത് കാണപ്പെട്ട ബൈക്കും വസ്ത്രങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page