കാസര്‍കോട്: ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റില്‍ വിദ്യാനഗര്‍ കളക്ടറേറ്റ്
വളപ്പിലെ കൂറ്റന്‍ വാകമരം റോഡിലേക്ക് പൊട്ടിവീണു. എച്ച്.ടി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകര്‍ന്നു. പ്രദേശത്ത് വൈദ്യുതിയും തടസപ്പെട്ടു. ഗതാഗതവും തടസപ്പെട്ടു. വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് രാത്രിയോടെ സ്ഥലത്തെത്തിയെങ്കിലും കെഎസ് ഇബി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുത കമ്പികള്‍ അഴിച്ചുമാറ്റിയിരുന്നില്ല. തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തന്നെ വൈദ്യുതി ലൈനുകള്‍ അഴിച്ചുമാറ്റി. രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ റോഡില്‍ വീണ മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. കാസര്‍കോട് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടിഎം രമേഷിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വിഎം രതീശന്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഉമേശന്‍, ലിനിന്‍, രാഹില്‍, ജിഷ്ണുദേവ്, ഫയര്‍ ആന്റ് റസ്‌ക്യൂ വനിത ഓഫീസര്‍ ശ്രീജിഷ, ഡ്രൈവര്‍ ഒകെ പ്രജിത്ത്, ഹോംഗാര്‍ഡ് ശ്രീജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി.