മണ്ണിടിഞ്ഞു; ചെര്‍ക്കള-ചട്ടഞ്ചാലില്‍ ദേശീയ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു

കാസര്‍കോട്: ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വിള്ളല്‍ കാണപ്പെട്ട സ്ഥലത്തിനു സമീപത്ത് മണ്ണിടിഞ്ഞു. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ കുണ്ടടുക്കം റോഡിനു സമീപത്ത് ചൊവ്വാഴ്ച രാവിലെയാണ് മണ്ണിടിഞ്ഞത്. സ്ഥലത്ത് തിങ്കളാഴ്ച വൈകുന്നേരം വിള്ളല്‍ കാണപ്പെട്ടിരുന്നു. അപകടഭീഷണിയെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. വാഹനങ്ങളെ ചന്ദ്രഗിരി പാലം, കോളിയടുക്കം വഴി തിരിച്ചുവിട്ടു. ഇടിഞ്ഞു വീണ മണ്ണു നീക്കം ചെയ്യുന്നുണ്ട്.

പരിയാരത്ത് വന്‍ കഞ്ചാവ് വേട്ട: 10 കിലോ കഞ്ചാവുമായി 5 യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: രണ്ടു ബാഗുകളിലാക്കി കടത്തിക്കൊണ്ടു വന്ന പത്തു കിലോ കഞ്ചാവുമായി അഞ്ചു യുവാക്കള്‍ അറസ്റ്റില്‍. പരിയാരം, അലക്യം പാലം തമ്പില്ലന്‍ ഹൗസില്‍ കാര്‍ലോസ് കുര്യാക്കോസ് (25), ചെറുതാഴത്തെ പൊന്നാര വീട്ടില്‍ കെ.വി അഭിജിത്ത് (24), എമ്പേറ്റ് കല്ലുവെട്ടാംകുഴിയില്‍ ഹൗസില്‍ കെ . ഷിബിന്‍ (25), ശ്രീസ്ഥയിലെ കോയിലേരിയന്‍ ഹൗസില്‍ കെ. ഷിജിന്‍ദാസ്(28), വിളയാങ്കോട്ടെ റോബിന്‍ റോഡസ് (22) എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍, റൂറല്‍ പൊലീസ് മേധാവി എം. ഹേമലതയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി …

ബംഗ്ലാദേശ്: തടവിലായിരുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ പ്രസിഡന്റ് മോചിപ്പിച്ചു; ബംഗ്ലാദേശ് ജനാധിപത്യത്തിലേക്കു മടങ്ങണം:ഐക്യരാഷ്ട്രസഭ

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേക് ഹസീന രാജിവച്ചു രാജ്യം വിട്ടതോടെ തടവിലായിരുന്ന മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയയെ പ്രസിഡന്റ് മുഹമ്മദ് ശിഹാബുദ്ദീന്‍ മോചിപ്പിച്ചു. 78കാരിയായ ഖാലിദ് സിയയെ 2018ലാണ് തടവിലാക്കിയത്. 17 വര്‍ഷത്തേക്കായിരുന്നു തടവു ശിക്ഷ. രാജിവെച്ച പ്രധാമന്ത്രി ഷേക് ഹസീന നാടുവിട്ടുടനെ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൈനിക-പ്രതിപക്ഷ നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്. ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ ആശ്രിതര്‍ക്കു 30 ശതമാനം സര്‍ക്കാര്‍ ജോലി സംവരണം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. …

‘കല്യാണമൊന്നുമായില്ലേ?’ പല തവണ ചോദ്യം കേട്ടു മടുത്ത 45കാരൻ അയൽവാസിയെ മരക്കഷണം കൊണ്ട് അടിച്ചുകൊന്നു 

  കല്യാണമൊന്നുമായില്ലേ? അയൽവാസിയുടെ സ്ഥിരം ചോദ്യം ഇതാണ്. സഹികെട്ട 45കാരൻ 60കാരനും റിട്ട ജീവനക്കാരനും ആയ ആളിനെ മര കഷണം ഉപയോഗിച്ച് അടിച്ച് കൊന്നു. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. ഇന്തോനേഷ്യയിലെ    പാർലിന്ദുഗൻ സിരേഗർ (45) ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വയോധിനെ പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറി അടിക്കുകയായിരുന്നു. വീട്ടിൽ നിന്നും റോഡിലേക്ക് രക്ഷപ്പെട്ടോടിയ 60കാരനെ പിന്തുടർന്ന് തലക്കടിച്ച് …

ദുരന്തത്തിൽ വിറങ്ങലിച്ച് വയനാട്; ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും

  കേരളത്തെ ഞെട്ടിച്ച ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉരുള്‍പൊട്ടലുണ്ടായിട്ട് ഇന്ന് എട്ടുദിവസം. ദുരന്തത്തില്‍ ഓരോ ദിവസവും ഉയരുന്ന മരണസഖ്യയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് നാടാകെ. ഒരാഴ്ച പിന്നിടുമ്പോഴും തെരച്ചില്‍ തുടരുകയാണ്. 402 പേരാണ് ദുരന്തത്തിൽ മരണപ്പെട്ടത്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി മേഖലയിൽ തെരച്ചില്‍ നടത്തും. നേരത്തെ പരിശോധന നടത്താനാകാത്ത മേഖലയാണിത്. വ്യോമസേന ഹെലികോപ്റ്റർ വഴിയാകും ദൗത്യസംഘത്തെ മേഖലയിലെത്തിക്കുക.വയനാട് ദുരന്തഭൂമിയില്‍ ഇന്നലെ നടന്ന തെരച്ചിലില്‍ ആറ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ ഒന്നും മൃതദേഹങ്ങളാണ് ഇന്ന് ലഭിച്ചത്. …

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു, കാർ യാത്രക്കാരിക്ക് പരിക്ക്

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രക്കാരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി.ഗീവർഗ്ഗീസിൻ്റേയും ശോഭയുടേയും മകൻ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. കാർ യാത്രികയായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെ അടൂർ ബൈപ്പാസിൽ ആണ് സംഭവം. എറണാകുളം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി …

അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവനും പിതാവ് മകളുടെ വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചു; പണവുമായി മാതാവ് കാമുകനൊപ്പം ഒളിച്ചോടി

  മകളുടെ വിവാഹത്തിനായി സൂക്ഷിച്ച് വച്ച പണവുമായി മാതാവ് കാമുകനൊപ്പം ഒളിച്ചോടി പരാതി. ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. സ്ത്രീയുടെ ഭർത്താവ് ഔറായ് പൊലീസ് സ്റ്റേഷനില്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്. തന്നെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയെന്നും മകളുടെ വിവാഹത്തിനായി രണ്ടു വർഷമായി സൂക്ഷിച്ചിരുന്ന പണവും കൊണ്ട് പോയെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍, ഭര്‍ത്താവിനൊപ്പം പോകാന്‍ ആഗ്രഹമില്ലെന്നും കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും സ്ത്രീ വ്യക്തമാക്കി. 16 …

ആരെന്നറിയാതെ മടക്കം; തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ സര്‍വ്വമത പ്രാര്‍ഥനയോടെ പുത്തുമലയില്‍ സംസ്‌കരിക്കുന്നു

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ തിരിച്ചറിയാനാവാത്തവര്‍ ഒന്നിച്ച് മണ്ണിലേക്ക് മടങ്ങി. മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്‌കരിച്ചു തുടങ്ങി. പേരറിയാത്ത മൃതദേഹങ്ങള്‍ നമ്പറുകളായാണ് ഇവിടെ സംസ്‌കരിക്കുന്നത്. ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്. പിന്നീട് ഡിഎന്‍എ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം. നിരവധി ആംബുലന്‍സുകളില്‍ പുത്തുമലയില്‍ എത്തിച്ച മൃതദേഹങ്ങള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ചാണ് സംസ്‌കാര ചടങ്ങ് ആരംഭിച്ചത്. 16 പേരുടെ സംസ്‌കാരം സര്‍വമത പ്രാര്‍ഥനയോടെയാണ് നടന്നത്. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് സംസ്‌കരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ സംസ്‌കാരത്തിനായി 200 കുഴിമാടങ്ങള്‍ ഒരുക്കിയിരുന്നു. വൈകീട്ട് …

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെക്ക് ഹസീന രാജിവച്ചു; രാജ്യം വിട്ടതായി സൂചന

  ധാക്ക: ബഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന രാജിവച്ചു. സഹോദരിക്കൊപ്പം രാജ്യം വിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ടു ചെയ്തു. ഇന്ത്യയില്‍ അഭയം തേടിയതായി സൂചനയുണ്ട്. ബംഗ്ലാദേശ് സര്‍ക്കാര്‍ അടുത്തിടെ ആവിഷ്‌കരിച്ച തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ രണ്ടുമാസത്തോളമായി പ്രക്ഷോഭം തുടരുകയായിരുന്നു. ഞായറാഴ്ച ഇത് രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ഷേക്ക് ഹസീനയുടെ പാര്‍ടി ഉള്‍പ്പെടെ ഭരണമുന്നണിയും പ്രതിപക്ഷ പാര്‍ടികളും തമ്മില്‍ വ്യാപകമായി അക്രമവും ഏറ്റുമുട്ടലും ഉണ്ടാവുകയും ചെയ്തു. അക്രമങ്ങളില്‍ 300 ല്‍ പരം പേര്‍ മരിക്കുകയും നൂറുകണക്കിന് …

യാത്രക്കാരിയുടെ തലയില്‍ പേന്‍; വിമാനം അടിയന്തിരമായി താഴെയിറക്കി, യാത്ര വൈകിയത് 12 മണിക്കൂര്‍

  യാത്രക്കാരിയുടെ തലയില്‍ പേന്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം അടിയന്തിരമായി താഴെയിറക്കി. ലോസ് ആഞ്ചല്‍സില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന വിമാനം ആണ് അടിയന്തിരമായി താഴെയിറക്കിയത്. സംഭവ സമയം വിമാനത്തില്‍ ഉണ്ടായിരുന്ന ടിക് ടോക് താരം ഏഥന്‍ ജുഡെല്‍സണ്‍ ആണ് ഈ വിവരം വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്. യാത്രയ്ക്കിടെ വിമാനം അരിസോണയിലെ ഫീനിക്സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയും യാത്രികര്‍ക്ക് താമസത്തിനുള്ള ഹോട്ടല്‍ പാസുകള്‍ ജീവനക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. അന്വേഷിച്ചപ്പോള്‍  പേനിനെ കണ്ടതാണ് വിമാനം താഴെയിറക്കാന്‍ …

ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി

  ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പുതുക്കോട് സ്വദേശി ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരന്‍ (19) ആണ മരിച്ചത്. ഞായറാഴ്ച രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മധ്യപ്രദേശില്‍ പാമ്പുപിടുത്ത വിദഗ്ധനെ കടിച്ച രാജവെമ്പാല ചത്തു; കടിയേറ്റ ആള്‍ സുഖം പ്രാപിച്ചു

  ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള ഒരു കൗതുക വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ സാഗറില്‍ മനുഷ്യനെ കടിച്ച രാജവെമ്പാല ചത്തു. പാമ്പുപിടുത്ത വിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. ഇയാള്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വന്നു എന്ന വിവരം അമ്പരപ്പിക്കുന്നു. ഏറ്റവും വിഷമുള്ള പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല. ഒന്നോ രണ്ടോ തുള്ളി വിഷം മതി പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ മരിക്കാന്‍. ജൂലൈ 18 ന് ചന്ദ്രകുമാര്‍ എന്ന പാമ്പ് പിടുത്തവിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. റോഡില്‍ രാജവെമ്പാലയെ കണ്ടപ്പോള്‍ പിടികൂടാനായി …

മൊബൈല്‍ ഫോണ്‍ തോട്ടില്‍ വീണുപോയി; വിഷമത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ചു

  ആലപ്പുഴ: മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയ വിഷമത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ നഗരസഭ കരളകം വാര്‍ഡിലെ തോമസ് മൈക്കിള്‍(26) എന്ന യുവാവാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകനാണ്. കഴിഞ്ഞ ദിലസം പുലര്‍ച്ചയോടെയാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മ ഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം …

കന്‍വര്‍ യാത്രയ്ക്കിടെ വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി; 9 തീര്‍ഥാടകര്‍ ഷോക്കേറ്റ് മരിച്ചു

  ബിഹാര്‍: കന്‍വര്‍ യാത്രയ്ക്കിടെ ഉച്ചഭാഷിണികളും മറ്റും ഉയര്‍ത്തിക്കെട്ടിയിരുന്ന വാഹനം ഹൈ-ടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടി. ഷോക്കേറ്റ് ഒന്‍പത് തീര്‍ഥാടകര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ഹാജിപൂരിലെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചേ ബിഹാര്‍ വൈശാലിയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് അപകടം. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലെ രാത്രിയില്‍ സോനേപൂരിലെ ബാബ ഹരിഹര്‍ നാഥ് ക്ഷേത്രത്തിലേക്ക് ജലാഭിഷേകം നടത്താനായി പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. നിരവധി അലങ്കാര വസ്തുക്കളും ഉച്ചഭാഷിണികളും ലൈറ്റുകളും …

നാലു വയസുകാരിയെ പീഡിപ്പിച്ച പരാതി; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍

  കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍പോയതായി പൊലീസ്. പരാതിയില്‍ കേസെടുത്തതോടെയാണ് നടന്‍ ഒളിവില്‍പ്പോയത്. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പൊലീസ് പരിശോധിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ …

റസിഡന്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; രാജ്യം വിടാന്‍ ഗ്രേയ്‌സ് പിരീഡ് പ്രഖ്യാപിച്ച് യുഎഇ

  അബുദബി: റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ച് അധികൃതര്‍. ഈ കാലയളവില്‍ റസിഡന്‍സ് വിസാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ ഒഴിവാക്കി നല്‍കുമെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നുമുതല്‍ രണ്ടുമാസത്തേക്കാണ് ഇളവ്. ഈ കാലയളവിനുളളില്‍ പുതിയ വിസയിലേക്ക് മാറുകയോ രാജ്യം വിടുകയോ ചെയ്യാം. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിന്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി വകുപ്പ് ഗ്രേസ് പിരീഡ് അനുവദിച്ചത്. മതിയായ രേഖകള്‍ …

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളില്‍ ഇന്നു ജാഗ്രത പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉരുൾപൊട്ടൽ ദുരന്തം; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്, മരണം 387 ആയി, വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും

മുണ്ടക്കൈ: വയനാട്ടിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസമായ ഇന്നും തുടരും. ബെയ്‍‍ലി പാലത്തിന് സമീപം വ്യാപക തിരച്ചിൽ നടത്തും. രണ്ട് റഡാർ സിഗ്നലുകൾ കേന്ദ്രീകരിച്ചാകും തിരച്ചിൽ. ഡോഗ് സ്ക്വാഡിനെയും സ്ഥലത്ത് എത്തിക്കും. റഡാറുകൾ ഉൾപ്പടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചായിരിക്കും തിരച്ചിൽ നടത്തുക. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചിൽ നടത്തും. അതേസമയം, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 387 ആയി. ഉരുൾപൊട്ടലിൽ മരിച്ച തിരിച്ചറിയാനാകാത്ത 67 മൃതദേഹങ്ങളിൽ എട്ട് മൃതദേഹങ്ങൾ ഇന്നലെ രാത്രി സംസ്കരിച്ചു. പുത്തുമലയിലെ …