നാലു വയസുകാരിയെ പീഡിപ്പിച്ച പരാതി; നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍

 

കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവില്‍പോയതായി പൊലീസ്. പരാതിയില്‍ കേസെടുത്തതോടെയാണ് നടന്‍ ഒളിവില്‍പ്പോയത്. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പൊലീസ് പരിശോധിച്ചിരുന്നു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ നടന്‍ ജാമ്യാപേക്ഷ നല്‍കി. എന്നാല്‍, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ അടുത്തയാഴ്ചയാണ് വാദംകേള്‍ക്കല്‍. പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍. ജഗതി വിഎസ് ജഗതി, കോമഡി ടൈം എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് തിലകം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page