300 രൂപയ്ക്ക് മകന്‍ മാതാവിനെ കൊലപ്പെടുത്തി

  ബംഗളൂരു: ആവശ്യപ്പെട്ട പണം നല്‍കാന്‍ വിസമ്മതിച്ച മാതാവിനെ മകന്‍ കൊലപ്പെടുത്തി. മഹാദേവി ഗുരപ്പെ തോലിഗിയാണ് കൊല്ലപ്പെട്ടത്. മകന്‍ എരപ്പ ഗുരെപ്പ തോലിഗ(24)യെ ദോദ് വാഡ പൊലീസ് അറസ്റ്റുചെയ്തു. ബൈലഹോംഗില താലൂക്കിലെ ഉദിക്കേരിയിലായിരുന്നു സംഭവം. 300 രൂപയുടെ പേരിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

എസ്.ഐ.യെ മണല്‍ കയറ്റിയ ടിപ്പര്‍ ലോറിയിടിച്ചു കൊല്ലാന്‍ ശ്രമം; ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: മണല്‍ കടത്ത് തടയാന്‍ പോയ എസ്.ഐ.യെ ടിപ്പര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പാപ്പിനിശ്ശേരി, കത്തിച്ചാല്‍, പുതിയപുരയില്‍ മുഹമ്മദ് ജാസിഫി(38)നെയാണ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷ് അറസ്റ്റു ചെയ്തത്. ജുലൈ 25ന് പുലര്‍ച്ചെ നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാറക്കല്‍ ഭാഗത്ത് മണല്‍ വാരലും കടത്തലും വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് എത്തിയ എസ്.ഐ ടി.എന്‍ വിപിനെയും എസ്.പി.ഒ കിരണിനെയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മണല്‍ കടത്തുകാരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ എസ്.ഐ.യും പൊലീസുകാരനും സ്‌കൂട്ടറിലാണ് സ്ഥലത്തെത്തിയത്. …

കാസര്‍കോടും കണ്ണൂരും യെല്ലോ അലര്‍ട്ട്; 115.5 മില്ലി മീറ്റര്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്നു മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.  

പ്രഭാത സവാരിക്കിറങ്ങിയ രാജസ്ഥാന്‍ യുവതിയെ കയറിപ്പിടിച്ചു; ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ബംഗ്‌ളൂരു: പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ കയറിപ്പിടിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. സുരേഷ് (25)എന്നയാളെയാണ് കൊനനകുംണ്ഡ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. രാജസ്ഥാന്‍ സ്വദേശിനിയായ 34കാരിയാണ് അതിക്രമത്തിനു ഇരയായത്. പ്രഭാതസവാരിക്കിറങ്ങിയ യുവതി സുഹൃത്തിനെ കാത്ത് വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ അതുവഴിയെത്തിയ സുരേഷ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. യുവതി കുതറിയോടിയെങ്കിലും പിന്തുടര്‍ന്ന് വീണ്ടും അക്രമിക്കുകയായിരുന്നുവെന്നു യുവതി പരാതിപ്പെട്ടു. പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംഭവത്തിനു പിന്നില്‍ സുരേഷ് …

ബംഗളൂരു -മംഗളൂരു പാതയില്‍ ട്രെയിന്‍ സര്‍വീസ് ബുധനാഴ്ച വരെ റദ്ദാക്കിയെന്ന് റെയില്‍വെ; വലയുന്നത് ഉത്തരമലബാറിലെ യാത്രക്കാര്‍

  മംഗളൂരു: കാസര്‍കോട് ഭാഗത്തു നിന്നുള്ള യാത്രക്കാര്‍ക്ക് വീണ്ടും തിരിച്ചടിയായി ട്രെയിന്‍ റദ്ദാക്കല്‍ തുടരുന്നു. ബംഗളൂരു-മംഗളൂരു പാതയില്‍ ഹാസന്‍ സകലേശ്പുരയ്ക്കടുത്ത് യടകുമേറി- കടഗരവള്ളി സ്റ്റേഷനുകള്‍ക്കിടയില്‍ റെയില്‍വേ പാതയില്‍ ജൂലൈ 26 ന് മണ്ണിടിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഈ റൂട്ടിലൂടെയുള്ള എല്ലാ ട്രെയിന്‍ യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍-ബംഗളുരു എക്‌സ്പ്രസ് ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ ഇതിനെത്തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തു. ഇപ്പോഴിതാ, ഈ റദ്ദാക്കല്‍ ആഗസ്ത് എട്ടുവരെ തുടരുമെന്ന് അറിയിച്ചിരിക്കുകയാണ് മൈസൂരു റെയില്‍വേ ഡിവിഷന്‍. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പാതയെ ബാധിച്ചതിനാല്‍ കര്‍ണാടകയുടെ …

ഷിരൂരിലെ മണ്ണിടിച്ചല്‍; മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ കണ്ടെത്തി, തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന

ഷിരൂര്‍: കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചല്‍ ഉണ്ടായ സ്ഥലത്തു നിന്നു നാലു കിലോമീറ്റര്‍ അകലെ ജീര്‍ണ്ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹം. അകനാശിനി, ബാഡമേഖലയിലെ കടല്‍ത്തീരത്താണ് മൃതദേഹം കണ്ടെത്തിയതെന്നു മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പ്പ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അര്‍ജ്ജുന്‍, ഷിരൂരിലെ മത്സ്യത്തൊഴിലാളി എന്നിവരെ മണ്ണിടിച്ചലില്‍ കാണാതായിരുന്നു. ഇവര്‍ക്കായി നേരത്തെ ദിവസങ്ങളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മൃതദേഹം ആരുടേതാണെന്നു തിരിച്ചറിയുന്നതിനു ഡി.എന്‍.എ ടെസ്റ്റ് നടത്തും. ഇതിനായി അര്‍ജ്ജുന്റെ സഹോദരന്റെ സാമ്പിള്‍ നേരത്തെ അധികൃതര്‍ ശേഖരിച്ചുവച്ചിരുന്നു.

പെണ്‍സുഹൃത്തിനെ ചൊല്ലി തര്‍ക്കം കൊലയിലെത്തി; സ്യൂട്ട്‌കേസില്‍ മൃതദേഹവുമായി രണ്ടുപേര്‍ റെയില്‍വേ സ്റ്റേഷനില്‍ അറസ്റ്റില്‍

  മുംബൈ: ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിനുള്ളില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ജയ് പ്രവീണ്‍ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിങ് എന്നിവരെയാണ് പിടികൂടിയത്. സാന്താക്രൂസ് നിവാസിയായ അര്‍ഷാദ് അലി ഷെയ്ഖാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ട്രെയിനില്‍ സ്യൂട്ട്‌കേസില്‍ മൃതദേഹം കൊണ്ടുപോകുകയായിരുന്ന രണ്ട് പ്രതികളെയാണ് മുംബൈ പൊലീസ് പിടികൂടിയത്. ഒരാളെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചും രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമനെ ഉല്ലാസ് നഗറില്‍ വെച്ചുമാണ് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച പുലര്‍ച്ചെ റെയില്‍വെ പ്രൊട്ടക്ഷന്‍ …

ഓണ്‍ലൈന്‍ തട്ടിപ്പ്; പയ്യന്നൂരിലെ ശ്രീഷ്മയുടെ 6 ലക്ഷം തട്ടിയത് കോഴിക്കോട്ടെ പ്രീതി, കുഞ്ഞപ്പന്റെ 34 ലക്ഷം തട്ടിയത് അജ്ഞാതന്‍

കണ്ണൂര്‍: പയ്യന്നൂരില്‍ രണ്ടു പേരില്‍ നിന്നു 40 ലക്ഷം രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കൈക്കലാക്കി. രാമന്തളി, കുന്നരു, ശ്രീദീപത്തില്‍ എം. ശ്രീഷ്മയുടെ 6,12,146 രൂപയും കൊക്കാനിശ്ശേരി, കുപ്പാടത്ത് കുഞ്ഞപ്പന്റെ 34 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. ഇരു സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആസ്‌ത്രേലിയയിലെ ഹാര്‍വേനോര്‍മല്‍ എന്ന ഓണ്‍ലൈന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ വലിയ ലാഭം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ പ്രീതിയെന്ന സ്ത്രീ ശ്രീഷ്മയില്‍ നിന്നു പണം കൈക്കലാക്കിയത്. ജുലൈ 12 മുതല്‍ 31 …

വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ചെമ്പകത്തിന്റെ കാരുണ്യസ്പര്‍ശം

കാസര്‍കോട്: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു അരലക്ഷം രൂപ നല്‍കി. ചെമ്പകം വൈസ് ചെയര്‍മാന്‍ കണ്ണാലയം നാരായണന്‍, സെക്രട്ടറി ദിനചന്ദ്രന്‍ ചീമേനി, മറ്റു ഭാരവാഹികളായ മധു ബേഡകം, മയൂരം ബാലകൃഷ്ണന്‍, ജയകുമാര്‍ പെരിയ, രാധ ബേഡകം, സുജിത്ത് തോക്കാനം, എം.വി സുരേഷ് എന്നിവര്‍ കലക്ടറേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിനു ചെക്ക് കൈമാറി. ചുരുങ്ങിയ കാലം കൊണ്ട് കാസര്‍കോട് ജില്ലയില്‍ ശ്രദ്ധേയമായ …

പന്നി കയറാതിരിക്കാന്‍ വൈദ്യുതവേലി സ്ഥാപിച്ചു; ഷോക്കേറ്റ് രണ്ടു കര്‍ഷകര്‍ക്ക് ദാരുണാന്ത്യം

  പത്തനംതിട്ട: പന്തളം കുരമ്പാലയില്‍ വൈദ്യുതവേലിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് പേര്‍ മരിച്ചു. കൂരമ്പാല അരുണോദയത്തില്‍ ചന്ദ്രശേഖരന്‍ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് അപകടം ഉണ്ടായത്. പന്നിക്കുവേണ്ടി വെച്ച വൈദ്യുത വേലിയില്‍ തട്ടിയാണ് മരണം. ഇരുവരും ചേര്‍ന്ന് വാഴയും കപ്പയുമുള്‍പ്പെടെ വിവിധ കൃഷികള്‍ ചെയ്യുന്നുണ്ട്. പന്നികളുടെ ശല്യം കാരണമാണ് പാടത്ത് വൈദ്യുതി വേലി സ്ഥാപിച്ചിരുന്നത്. രാവിലെ പാടത്ത് എത്തിയപ്പോള്‍ വൈദ്യുതി ലൈനില്‍ നിന്ന് ഒരാള്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. രക്ഷപ്പെടുത്താന്‍ …

മമ്മൂട്ടിക്ക് എതിരാളി റിഷഭ് ഷെട്ടിയോ? മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആര്‍ക്ക്? ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം

എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടക്കനിരിക്കെ മികച്ച നടനാരെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവം. ഓരോ സിനിമാ മേഖലയിലെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച നടന്മാരില്‍ നിന്നും ആരാകും വിജയകിരീടം ചൂടുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇത്തവണത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ മികച്ച നടനുള്ള കാറ്റഗറിയില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയാണ് മികച്ച നടനുള്ള പോരാട്ടത്തില്‍ ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ താരം റിഷഭ് ഷെട്ടിയാണ് മമ്മൂട്ടിയുടെ എതിരാളി. കാന്താരയിലെ അഭിനയത്തിനാണ് റിഷഭ് ഷെട്ടിയെ പരിഗണിക്കുന്നത്. …

ബാനത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  കാസര്‍കോട്: കൂലി തൊഴിലാളിയായ യുവാവിനെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാനം കോട്ടപ്പാറയിലെ പരേതനായ ഗോപിയുടെയും ലളിതയുടെയും മകന്‍ പ്രദീപന്‍ (36) ആണ് മരിച്ചത്. വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്പലത്തറ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനാണ് പ്രദീപന്‍. സഹോദരങ്ങള്‍: പ്രസീത, പരേതനായ പ്രജിത്ത്.  

ഭര്‍ത്താവിനൊപ്പം നടന്നു പോകുന്നതിനിടയില്‍ യുവതി ബൈക്കിടിച്ചു മരിച്ചു

കാസര്‍കോട്: ഭര്‍ത്താവിനൊപ്പം നടന്നു പോകുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ചിത്താരി, മുക്കൂട്, നാട്ടാംക്കല്ലിലെ അഭിലാഷിന്റെ ഭാര്യ ചിത്ര (40) യാണ് മരിച്ചത്. ഭര്‍ത്താവിനും പരിക്കേറ്റിരുന്നുവെങ്കിലും ഗുരുതരമല്ല. ആഗസ്റ്റ് മൂന്നിനു രാത്രി മഡിയന്‍, റഹ്‌മാനിയ റസ്റ്റോറന്റിനു സമീപത്താണ് അപകടം. സെക്യൂരിറ്റി ജീവനക്കാരനായ അഭിലാഷ് ഡ്യൂട്ടി കഴിഞ്ഞ് ഭാര്യയെയും കൂട്ടി നടന്നു പോകുന്നതിനിടയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയാണ് മരണപ്പെട്ടത്. പരേതനായ അപ്പു-ജാനകി ദമ്പതികളുടെ മകളാണ് ചിത്ര. മക്കള്‍: …

ചന്തേരയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായി; കൂടെയുള്ള യുവാവ് ആര്? ടവര്‍ ലൊക്കേഷന്‍ ചെന്നൈയില്‍

കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായി. വര്‍ഷങ്ങളായി ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുവരുന്ന അന്യസംസ്ഥാന കുടുംബാംഗമാണ് പെണ്‍കുട്ടി. മകളെ കാണാതായത് സംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ ആദ്യം കോഴിക്കോട്ടും പിന്നീട് ചെന്നൈയിലും ആണെന്നു വ്യക്തമായി. പെണ്‍കുട്ടിയുടെ കൂടെ തമിഴ്നാട് സ്വദേശിയായ ഒരു യുവാവ് ഉള്ളതായാണ് പൊലീസിന്റെ സംശയം. ഇയാള്‍ ആരാണെന്നു വ്യക്തമല്ല. അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

വയനാട് ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കണം: കെ.പി.സി.സി പ്രസി.

തിരുവനന്തപുരം: വയനാടു ദുരിതാശ്വാസ നിധിയില്‍ ലഭിക്കുന്ന പണം വകമാറ്റി ചെലവഴിക്കില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കണമെന്നു കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിടയില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ പറയാത്തതു കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മൂല്യബോധം കൊണ്ടാണെന്നു ഫേസ് ബുക്കില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി. മര്യാദ കൊണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയം പറയുന്നില്ല. അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സിപിഎം ദുരന്തമേഖലയില്‍ കൊടിയുടെ നിറം നോക്കുന്നു. ദുരന്തമേഖലയില്‍ ആദ്യ ദിവസങ്ങളില്‍ വസ്ത്രവും വെള്ളവുമെത്തിച്ചത്, പിന്നീട് വേണ്ടെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അതുകൊണ്ടല്ലേ എന്ന് സുധാകരന്‍ …

കുമ്പളയില്‍ ബാങ്ക് കൊള്ളയ്‌ക്കെത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കാസര്‍കോട്: കുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പെര്‍വാഡ് ശാഖ കൊള്ളയടിക്കാന്‍ എത്തിയ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. രണ്ടു പേരുടെ ചിത്രങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ദൃശ്യങ്ങളില്‍ ഉള്ള ഒരാള്‍ മങ്കിക്യാപും മാസ്‌കും ധരിച്ചിട്ടുണ്ട്. രണ്ടാമന്‍ തൊപ്പി ധരിച്ചയാളാണ്. ഇരുവരും ബാങ്കിനകത്ത് നടക്കുന്നതും സ്‌ട്രോംഗ് റൂമിനു സമീപത്തു നില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ശനിയാഴ്ച രാത്രിയിലാണ് കാവല്‍ക്കാരന്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് ജനല്‍ മുറിച്ചുമാറ്റി കവര്‍ച്ചക്കാര്‍ ബാങ്കിനകത്തു കടന്നത്. മുളകുപൊടി വിതറിയതിനു ശേഷമാണ് കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ …

മുന്‍ എം.പി പി. കരുണാകരന്‍ 25,000 രൂപ ദുരിതാശ്വാസ ഫണ്ടിലേക്കു നല്‍കി

കാഞ്ഞങ്ങാട്: മുന്‍ എം.പി പി.കരുണാകരന്‍ 25,000 രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കി പെന്‍ഷന്‍ തുകയില്‍ നിന്നുള്ള വിഹിതമാണ് അദ്ദേഹം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ എത്തി അദ്ദേഹം ചെക്ക് കൈമാറി.

സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ കരുതിവച്ച 20,645 രൂപ വയനാടിന്റെ കണ്ണീരൊപ്പാന്‍ നാലാം ക്ലാസുകാരന്‍ വൈദേവ് ചന്ദ്രന്‍ സംഭാവന ചെയ്തു

കാസര്‍കോട്: സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ കരുതിവച്ച 20,645 രൂപ നാലാം ക്ലാസുകാരന്‍ വൈദേവ് ചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന ചെയ്തു. ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ചന്ദ്രകുമാറിന്റെ മകനാണ് വൈദേവ്. മടിക്കൈ അമ്പലത്തുകര സ്വദേശിയായ വൈദേവ് ചന്ദ്രന്‍ പിതാവ് ചന്ദ്രകുമാറിനും ജി.എസ്.ടി ജീവനക്കാരിയായ അമ്മ കെ.വി സുഭാഷിണിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കലക്ടറുടെ ചേംബറില്‍ എത്തി കുടുക്ക കൈമാറുകയായിരുന്നു.