ബംഗ്ലാദേശ്: തടവിലായിരുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയെ പ്രസിഡന്റ് മോചിപ്പിച്ചു; ബംഗ്ലാദേശ് ജനാധിപത്യത്തിലേക്കു മടങ്ങണം:ഐക്യരാഷ്ട്രസഭ

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷേക് ഹസീന രാജിവച്ചു രാജ്യം വിട്ടതോടെ തടവിലായിരുന്ന മുന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവുമായ ഖാലിദ സിയയെ പ്രസിഡന്റ് മുഹമ്മദ് ശിഹാബുദ്ദീന്‍ മോചിപ്പിച്ചു.
78കാരിയായ ഖാലിദ് സിയയെ 2018ലാണ് തടവിലാക്കിയത്. 17 വര്‍ഷത്തേക്കായിരുന്നു തടവു ശിക്ഷ.
രാജിവെച്ച പ്രധാമന്ത്രി ഷേക് ഹസീന നാടുവിട്ടുടനെ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൈനിക-പ്രതിപക്ഷ നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്.
ബംഗ്ലാദേശ് വിമോചന സമരത്തില്‍ പങ്കെടുത്തവരുടെ ആശ്രിതര്‍ക്കു 30 ശതമാനം സര്‍ക്കാര്‍ ജോലി സംവരണം ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
ബംഗ്ലാദേശിനെ സമാധാനപരമായി ജനാധിപത്യത്തിലേക്കു തിരിച്ചെത്തിക്കാന്‍ ഐക്യരാഷ്ട്രസഭാ തലവന്‍ നിര്‍ദ്ദേശിച്ചു. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ബംഗ്ലാദേശില്‍ നിന്നു പട്ടാളത്തിന്റെ താക്കീതിനെ തുടര്‍ന്നു രക്ഷപ്പെട്ട ഷേക് ഹസീന ഇന്ത്യയിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page