തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം; ഒരാഴ്ച മുമ്പ് മരണപ്പെട്ട യുവാവിന് രോഗം ബാധിച്ചതായി സംശയം; സമാന ലക്ഷണങ്ങളോടെ ആറു പേർ കൂടി  ആശുപത്രിയിൽ 

  തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. അതിനിടെ സമാന രോഗലക്ഷണങ്ങളോടെ ആറുപേർ ആശുപത്രിയിൽ ഉണ്ട്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശി അഖിലാണ് മരണപ്പെട്ടത്. ലക്ഷണങ്ങളോടെ എത്തിയ ആളുകളുടെ സാമ്പിൾ തിങ്കളാഴ്ച പരിശോധനയ്ക്ക് അയക്കും. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിൽ ഉള്ള ഒരു യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്. കഠിനമായ പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ജൂലായ് …

ബംഗ്ലാദേശിൽ കലാപം രൂക്ഷം; 91 പേർ കൊല്ലപ്പെട്ടു; രാജ്യ വ്യാപക അനിശ്ചിതകാല നിശാ നിയമം; അട്ടിമറി ശ്രമമെന്നു പ്രധാനമന്ത്രി ഷേക്ക് ഹസീന

  ധാക്ക: പ്രധാനമന്ത്രി ഷേക്ക് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഞായറാഴ്ച ബംഗ്ലാദേശിൽ വ്യാപകമായി നടന്ന പ്രതിഷേധപ്രകടനങ്ങൾക്കു നേരേയുണ്ടായ ഏറ്റുമുട്ടലിൽ 91 പേർ മരിച്ചു. നിരവധി പേർക്കു പരിക്കേറ്റു. ക്ഷുഭിതരായ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡും പ്രയോഗിച്ചു. പ്രധാനമന്ത്രി ഹസീനയുടെ അനുയായികളും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിൽ വ്യാപകമായി ഏറ്റുമുട്ടി. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്ക, വടക്കൻ ജില്ലകളായ ബോഗ്ര , പബ്ന, രംഗ്പൂർ, പടിഞ്ഞാറൻ ബംഗ്ലാ ദേശിലെ മഗുര, കിഴക്കൻ ബംഗ്ലാദേശിലെ കോമില , തെക്കൻ …

മൊഗ്രാലിലെ എടിഎം കവർച്ചാശ്രമം; പ്രതി അറസ്റ്റിൽ

  കാസർകോട്: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊഗ്രാൽ ജംഗ്ഷനിലുള്ള എ ടി എമ്മിൽ കവർച്ചയ്ക്ക് ശ്രമിച്ച പ്രതി അറസ്റ്റിൽ. മൊഗ്രാൽ കൊപ്പളത്തെ മൂസ ഫഹദി(22)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ.പി വിനോദ് കുമാറും സംഘവും ഞായറാഴ്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. ‘റോബിൻ വുഡ് ‘ എന്ന സിനിമയിലെ രംഗങ്ങളാണ് കവർച്ചാശ്രമത്തിനു പ്രേരിപ്പിച്ചതെന്ന് മൂസ ഫഹദ് മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ കേരള പൊലീസാണോ, ദുബായ് പൊലീസാണോ മിടുക്കരെന്ന് പരീക്ഷിക്കുകയായിരുന്നു കവർച്ചാ ശ്രമത്തിനു പിന്നിലെന്നും പൊലീസിനു …

ചെര്‍ക്കളയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു വീണു; കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു; ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു

  കാസര്‍കോട്: നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ്‍ തകര്‍ന്നു വീണു. കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം രണ്ടുമണിക്കൂര്‍ തടസപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയിലെ ചെര്‍ക്കള കെ.കെ പുറത്ത് നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ആശുപത്രിയുടെ മുന്‍വശത്താണ് അപകടം. ബോവിക്കാനം ഭാഗത്ത് നിന്നും ചെര്‍ക്കള ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കാനത്തൂര്‍ …

ഗള്‍ഫിലെ ഹോട്ടലുകളില്‍ തൊഴില്‍ വാഗ്ദാനം ചെയ്തു കൊണ്ടുപോകുന്നത് പെണ്‍വാണിഭത്തിന്; ഇരയായത് സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50-ഓളംപേര്‍; ക്ലബ് ഉടമയായ മലയാളി പിടിയിലായപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍

    ചെന്നൈ: ഗള്‍ഫ് രാജ്യങ്ങളിലെ വന്‍കിട ഹോട്ടലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് പെണ്‍വാണിഭത്തിനിരയാക്കി മലയാളി അറസ്റ്റില്‍. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ(56)യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് അറസ്റ്റുചെയ്ത് ചെന്നൈയിലെത്തിച്ചത്. സിനിമ, സീരിയല്‍ നടിമാര്‍ ഉള്‍പ്പെടെ 50 ഓളം തമിഴ് യുവതികളെ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ്. ചെന്നൈ പോലീസ് കമ്മിഷണര്‍ എ. അരുണിന്റെ ഉത്തരവുപ്രകാരം ഇയാളെ ഗുണ്ടാനിയമംചുമത്തി തടങ്കലിലിട്ടു. ദുബായില്‍നിന്നു രക്ഷപ്പെട്ട് ചെന്നൈയിലെത്തിയ ഒരു യുവതി നല്‍കിയ പരാതിയില്‍ തമിഴ്‌നാട് പോലീസ് …

ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധഭീതി; പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ നിര്‍ദേശിച്ച് യു എസും യുകെയും

  ബെയ്‌റൂട്ട്: ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പൗരന്മാരോട് എത്രയും വേഗം ലെബനന്‍ വിടാന്‍ യുഎസും യുകെയും നിര്‍ദേശം നല്‍കി. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനന്‍ വിടാനാണ് നിര്‍ദേശം. ചില വിമാന ക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങള്‍ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാര്‍ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള ഇറാന്റെ പിന്തുണയോടെ ശക്തമായ തിരിച്ചടി ഇസ്രയേലിന് …

മാലോത്തെ അങ്കണവാടി ടീച്ചര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

  കാസര്‍കോട്: മാലോത്തെ അങ്കണവാടി ടീച്ചര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മാലോം കുഴിപ്പനത്തെ ഒഴുകയില്‍ ശ്രീകല(56) ആണ് മരിച്ചത്. മക്കള്‍: രഞ്ജിത്ത്, രാഹുല്‍ (ഇരുവരും ദുബായ്). മരുമകള്‍: ശ്രുതി (തലശേരി ). സഹോദരങ്ങള്‍: പുരുഷോത്തമന്‍, രാജന്‍, ജയ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മധ്യപ്രദേശില്‍ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടെ മതിലിടിഞ്ഞ് 9 കുട്ടികള്‍ മരിച്ചു

    മധ്യപ്രദേശിലെ രേവയില്‍ വീട്ടുമതില്‍ തകര്‍ന്ന് നാല് കുട്ടികള്‍ മരിച്ചതിന് തൊട്ടുപിന്നാലെ, സംസ്ഥാനത്തെ സാഗര്‍ ജില്ലയില്‍ നിന്ന് സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാവിലെ ഒരു ക്ഷേത്രത്തിലെ മതില്‍ ഇടിഞ്ഞുവീണ് 9 കുട്ടികള്‍ മരിച്ചു. ഷാപൂരിലെ ഹര്‍ദുല്‍ ബാബ ക്ഷേത്രത്തിലാണ് സംഭവം. നിരവധി കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ക്ഷേത്രത്തില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടയിലാണ് അപകടം. …

ബീഹാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തകര്‍ക്കുമെന്ന് അല്‍ഖ്വയ്ദ ഭീഷണി

    പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാറിന്റെ ഓഫീസ് ബോംബ് വച്ച് തകര്‍ക്കുമെന്ന് ഇ മെയില്‍ വഴി ഭീഷണിമുഴക്കിയ ഭീകരന്‍ അല്‍ഖ്വയ്ദ പ്രവര്‍ത്തകനാണെന്ന് അവകാശപ്പെട്ടു. സംഭവത്തില്‍ ബീഹാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജുലൈ 16 നാണ് ഇ മെയില്‍ സന്ദേശം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പാട്‌ന സീനിയര്‍ പൊലീസ് സൂപ്രണ്ട് രാജീവ് മിശ്ര വെളിപ്പെടുത്തി.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

  കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. മാനസിക പുനരധിവാസത്തിനാണ് ആദ്യം പ്രാധാന്യം കൊടുക്കേണ്ടത്. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശാസ്ത്രം പോലും തല കുനിച്ച് നില്‍ക്കുന്ന അവസ്ഥയാണ്. ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിക്കും. ദേശീയ ദുരന്തമാണോ എന്നത് പരിശോധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന സംസ്ഥാനത്തിന്റെ ആരോപണം പാര്‍ലമെന്റില്‍ …

കാറിന്റെ ഹാന്റ് ബ്രേക്ക് ലിവറിന് താഴെ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ; പൊലീസ് പലനാളായി നിരീക്ഷിച്ചുവന്ന നാലു യുവാക്കള്‍ പിടിയിലായി

  കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി നാല് വടകര സ്വദേശികള്‍ തളിപ്പറമ്പില്‍ പിടിയിലായി. ചോമ്പാല കുഞ്ഞിപ്പള്ളിയിലെ എം.പി.ശരത്(26). വടകര ചോറോട് ഈസ്റ്റ് വെങ്ങേരി മീത്തല്‍ വീട്ടില്‍ പി.സി.നഫ്നാസ്(23), പയ്യോളി കീഴൂരിലെ എലവന്‍മീത്തല്‍ വീട്ടില്‍ ഇ.എം.ഇസ്മായില്‍(21), വടകര എയ്ത്തല പഴയപുര വളപ്പില്‍ കീരീന്റെ വളപ്പില്‍ പി.വി.മുഹമ്മദ് ഷനില്‍(22) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമും തളിപ്പറമ്പ് എസ്.ഐ. ദിനേശന്‍ കൊതേരി, എസ്.ഐ. കെ.വി.സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പൊലീസുമാണ് ഇവരെ …

നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

  അള്ളാംകുളത്തില്‍ നീന്തല്‍ പഠിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-5 ലെ സക്കരിയ്യ-മുര്‍ഷിത ദമ്പതികളുടെ മകന്‍ നാദിഷ്(16)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം നടന്നത്. നീന്തല്‍ പഠിക്കാനെത്തിയ നാദിഷ് പെട്ടെന്ന് മുങ്ങിപ്പോവുകയായിരുന്നു. നാദിഷിനെ ഉടന്‍ തന്നെ സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് …

വിധവകളും വിവാഹമോചിതരും ലക്ഷ്യം; ഒരേസമയം അഞ്ച് യുവതികളെ വിവാഹം കഴിച്ച യുവാവ് ആറാമത്തെ വിവാഹത്തിന് ഒരുങ്ങവെ അറസ്റ്റില്‍; മൊബൈല്‍ ഫോണ്‍ വഴി 49 സ്ത്രീകളുമായി സമ്പര്‍ക്കവും പൊലീസ് കണ്ടെത്തി

പോലീസുദ്യോഗസ്ഥനെന്ന വ്യാജേന ഒരേസമയം അഞ്ച് യുവതികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശി സത്യജിത് സമാല്‍(34) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ വിവാഹം ചെയ്ത രണ്ട് യുവതികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിവാഹ വീരന്റെ തട്ടിപ്പ് പറത്തുവന്നു. ആറാമതായി വനിതാ പൊലീസ് ഓഫീസറെ വിവാഹം കഴിക്കാന്‍ ഭുവനേശ്വറില്‍ എത്തിയ ഉടന്‍ സമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഒരു കാര്‍, ബൈക്ക്, 2.10 ലക്ഷം രൂപ, ഒരു …

ഉദിനൂരിന്റെ വാനമ്പാടി കെ.പി ലക്ഷ്മി അമ്മ വിടവാങ്ങി; കണ്ണേറു പാട്ട് രംഗത്തെ അവസാന കണ്ണികളില്‍ ഒരാളായിരുന്നു

  കാസര്‍കോട്: കേരള ഫോക്ക് ലോര്‍ അക്കാദമി ഗുരുപൂജ അവാര്‍ഡ് ജേതാവും ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുമായിരുന്ന ഉദിനൂര്‍ തെക്കുപുറം സ്വദേശിനി കെ.പി ലക്ഷ്മി അമ്മ (91) അന്തരിച്ചു. പാട്ടിനെ ഏറെ സനേഹിച്ച ഒരു കലാകാരിയായിരുന്നു ലക്ഷ്മിയമ്മ. കിടപ്പിലായിട്ടും ഒരുവരിയെങ്കിലും പാടാതെ ഉറങ്ങാറില്ലായിരുന്നു. നാലുവര്‍ഷം മുമ്പ് മെഡിക്കല്‍ ഓഫീസര്‍ അടങ്ങിയ പാലിയേറ്റീവ് ടീം ലക്ഷ്മിയമ്മയുടേ വീട് സന്ദര്‍ശിച്ചപ്പോള്‍ പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അങ്ങനെയാണ് ലക്ഷ്മിയമ്മ വീണ്ടും ശ്രദ്ധിക്കപ്പെട്ടത്. ‘കുടജാദ്രിയില്‍ കുടികൊള്ളും ഭഗവതീ..’, എന്ന സിനിമാ ഗാനം പലവേദികളിലും …

ഐ.സി.എ.എസ്. ഉദ്യോഗസ്ഥനായ മരുമകനെ അസി. ഇന്‍സ്‌പെക്ടര്‍ ജനറലായ ഭാര്യാപിതാവ് കോടതിയില്‍ വെടിവച്ചു കൊന്നു

    ന്യൂഡെൽഹി : സസ്പൻഷനിലുള്ള ഉന്നത പൊലീസുദ്യോഗസ്ഥൻ ഇൻഡ്യൻ സിവിൽ അക്കൗണ്ട് സർവീസസിലെ ഉയർന്ന ഉദ്യോഗസ്ഥനായ മരുമകനെ കോടതിയിൽ വെടിവച്ചുകൊന്നു. ചണ്ഡിഗഡ് ജില്ലാ കോടതി സമുച്ചയത്തിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വെടിവയ്പും കൊലപാതകവും കോടതിയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. ഇൻഡ്യൻ സിവിൽ അക്കൗണ്ട് സർവീസസ് ഉദ്യോഗസ്ഥൻ ഹർപ്രീത് സിംഗാണു വെടിയേറ്റു മരിച്ചതു്. ഭാര്യാ പിതാവു സസ്പെൻഷനിലുള്ള പഞ്ചാബ് പൊലീസ് അസി. ഇൻസ്പെക്ടർ ജനറൽ മൽവീന്ദർ സിംഗിനെ ചണ്ഡിഗഡ് പൊലീസ് കസ്റ്റഡിയിലെടുത്തു. മരുമകനെ വെടിവച്ചു …

തിരച്ചിൽ അവസാന ഘട്ടത്തിലേക്ക്: വയനാടു ദുരന്തം; ഇനിയും കണ്ടെത്താൻ 206 പേർ; ഞായറാഴ്ചയും തിരച്ചിൽ

  വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ടെത്താനുള്ള 206 പേർക്കു വേണ്ടി ഇന്നും തിരച്ചിൽ തുടരുന്നു. ഉരുൾപൊട്ടലിന്റെ ആറാം ദിവസവും കൂടപ്പിറപ്പുകളെ കാത്ത് കുടുംബാംഗങ്ങൾ മരവിച്ച മനസ്സുമായി ദുരിതാശ്വാസ ക്യാമ്പുകളിലാണ്. അതേ സമയം രക്ഷാപ്രവർത്തനം അവസാന ഘട്ടത്തോടു അടുക്കുകയാണെന്നു മുഖ്യമന്ത്രി ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. കാണാതായവരെക്കുറിച്ചു ഇനി വിവരം ലഭിക്കുമെന്ന പ്രതീക്ഷ മങ്ങുകയാണ്. ഉരുൾപൊട്ടൽ കാർന്നെടുത്ത മുണ്ടക്കൈ, ചൂരൽ മല എന്നിവിടങ്ങളിൽ ഇന്നു ഡ്രോൺ സർവെ നടക്കുന്നുണ്ട്.

അയോധ്യയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയുടെ ബേക്കറി ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  അയോധ്യയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയുടെ ബേക്കറി ശനിയാഴ്ച ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഭദ്രാസയിലെ സമാജ്‌വാദി പാർട്ടി (എസ്‌പി) പ്രവർത്തകനായ മൊയ്ദ് ഖാന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ബേക്കറി. മൊയ്ദും രാജുവും രണ്ട് മാസം മുമ്പ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ഇത് ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. തുടർന്ന് പ്രതികൾ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യുകയും പീഡനം തുടരുകയുമായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇരയുടെ അമ്മയെ കണ്ട് നീതി …

വയനാടിന് കുരുന്നുകളുടെ കാരുണ്യസ്പ൪ശം; ശ്രീയയും ആയിഷയും കുടുക്കപൊട്ടിച്ചും ശ്രേയ ശ്രീരാജ് കമ്മൽ വിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

  വയനാടിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം. സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ധനസഹായം നൽകുന്നത്. കുറുമശേരിയിലെ ശ്രീയ കുടുക്കപൊട്ടിച്ച് കിട്ടിയ 1231 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. നീറിക്കോട് സ്വദേശി സിറാജുദീൻ്റെ മകൾ എട്ടാം ക്ലാസുകാരി ആയിഷയും തൻ്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് നൽകി. ആയിഷ കുടുക്ക പൊട്ടിക്കാതെ ഏൽപ്പിക്കുകയായിരുന്നു.മന്ത്രി പി. രാജീവിന്റെ കളമശേരിയിലെ ഓഫീസിൽ ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷിന്റെ സാന്നിധ്യത്തിൽ സഹായം ഏറ്റുവാങ്ങി. അതുപോലെ തന്നെ മരണപ്പെട്ട മുൻ …