മൊബൈല്‍ ഫോണ്‍ തോട്ടില്‍ വീണുപോയി; വിഷമത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് തൂങ്ങിമരിച്ചു

 

ആലപ്പുഴ: മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയ വിഷമത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ നഗരസഭ കരളകം വാര്‍ഡിലെ തോമസ് മൈക്കിള്‍(26) എന്ന യുവാവാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകനാണ്. കഴിഞ്ഞ ദിലസം പുലര്‍ച്ചയോടെയാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൊബൈല്‍ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മ ഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page