യാത്രക്കാരിയുടെ തലയില്‍ പേന്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം അടിയന്തിരമായി താഴെയിറക്കി. ലോസ് ആഞ്ചല്‍സില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന വിമാനം ആണ് അടിയന്തിരമായി താഴെയിറക്കിയത്. സംഭവ സമയം വിമാനത്തില്‍ ഉണ്ടായിരുന്ന ടിക് ടോക് താരം ഏഥന്‍ ജുഡെല്‍സണ്‍ ആണ് ഈ വിവരം വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്. യാത്രയ്ക്കിടെ വിമാനം അരിസോണയിലെ ഫീനിക്സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്തുകയും യാത്രികര്‍ക്ക് താമസത്തിനുള്ള ഹോട്ടല്‍ പാസുകള്‍ ജീവനക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. അന്വേഷിച്ചപ്പോള്‍ പേനിനെ കണ്ടതാണ് വിമാനം താഴെയിറക്കാന്‍ കാരണം എന്ന് ഏഥന്‍സിനോട് പറഞ്ഞത്.
ലോസ് ആഞ്ചല്‍സില്‍ നിന്നും വിമാനം പുറപ്പെട്ടതിന് അല്‍പ്പ സമയങ്ങള്‍ക്ക് ശേഷമായിരുന്നു നാടകീയ സംഭവങ്ങള്‍ എന്നാണ് സൂചന. വിമാനത്തില്‍ യാത്ര ചെയ്തിരുന്നയാള്‍ തൊട്ട് സമീപമിരുന്ന യുവതിയുടെ തലയില്‍ പേനിനെ കാണുകയായിരുന്നു. ഇത് കണ്ട ഇയാള്‍ ഉടനെ വിവരം ജീവനക്കാരോട് പറയുകയായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് വിമാനം അടിയന്തിരമായി ഫീനിക്സില്‍ ഇറക്കിയത്. പിന്നീട് 12 മണിക്കൂറുകള്‍ക്ക് ശേഷം വിമാനം യാത്രികരുമായി ന്യൂയോര്‍ക്കിലേക്ക് തിരിക്കേണ്ടിവന്നു. അതേസമയം വിമാനത്തില്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനിയും കൂടുതല്‍ വ്യക്തമാക്കുന്നില്ല. മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്നാണ് വിമാനം ഫീനിക്സില്‍ ഇറക്കിയത് എന്നാണ് വിമാനക്കമ്പനി യാത്രികര്‍ക്ക് നല്‍കിയ വിശദീകരണം.