കല്യാണമൊന്നുമായില്ലേ? അയൽവാസിയുടെ സ്ഥിരം ചോദ്യം ഇതാണ്. സഹികെട്ട 45കാരൻ 60കാരനും റിട്ട ജീവനക്കാരനും ആയ ആളിനെ മര കഷണം ഉപയോഗിച്ച് അടിച്ച് കൊന്നു. വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. ഇന്തോനേഷ്യയിലെ പാർലിന്ദുഗൻ സിരേഗർ (45) ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. ജൂലൈ 29ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. വയോധിനെ പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറി അടിക്കുകയായിരുന്നു. വീട്ടിൽ നിന്നും റോഡിലേക്ക് രക്ഷപ്പെട്ടോടിയ 60കാരനെ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തി. നാട്ടുകാർ ഇരിയാന്‍റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പാർലിന്ദുഗൻ സിരേഗർ അറസ്റ്റിലായി. എന്താ കല്യാണം കഴിക്കാത്തതെന്ന് ചോദിച്ച് 60കാരൻ നിരന്തരം പരിഹസിച്ചതിൽ മനം നൊന്താണ് ആക്രമിച്ചതെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു.