അധ്വാനിച്ചുണ്ടാക്കിയ പണം മുഴുവനും പിതാവ് മകളുടെ വിവാഹത്തിനായി വീട്ടിൽ സൂക്ഷിച്ചു; പണവുമായി മാതാവ് കാമുകനൊപ്പം ഒളിച്ചോടി

 

മകളുടെ വിവാഹത്തിനായി സൂക്ഷിച്ച് വച്ച പണവുമായി മാതാവ് കാമുകനൊപ്പം ഒളിച്ചോടി പരാതി. ബിഹാറിലെ മുസാഫര്‍പുറിലാണ് സംഭവം. സ്ത്രീയുടെ ഭർത്താവ് ഔറായ് പൊലീസ് സ്റ്റേഷനില്‍ ആണ് പരാതി നല്‍കിയിട്ടുള്ളത്. തന്നെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഭാര്യ പോയെന്നും മകളുടെ വിവാഹത്തിനായി രണ്ടു വർഷമായി സൂക്ഷിച്ചിരുന്ന പണവും കൊണ്ട് പോയെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ സ്ത്രീയെ കണ്ടെത്താന്‍ കഴിഞ്ഞു. എന്നാല്‍, ഭര്‍ത്താവിനൊപ്പം പോകാന്‍ ആഗ്രഹമില്ലെന്നും കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും സ്ത്രീ വ്യക്തമാക്കി. 16 വര്‍ഷം മുമ്പാണ് ദമ്പതികള്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ഭര്‍ത്താവ് ജോലിക്കായി മുംബൈയിലേക്ക് പോയതോടെയാണ് സ്ത്രീ തന്റെ പ്രായത്തിലുള്ള ഒരു പുരുഷനുമായി പ്രണയബന്ധത്തിലായത്. ഈ ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബന്ധം അവസാനിപ്പിക്കാൻ ബന്ധുക്കൾ ഇടപെട്ടിരുന്നു. ഇതോടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് സ്ത്രീ കാമുകനൊപ്പം പോവുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്ത്രീ ഉന്നയിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവ് തന്നോട് മോശമായി പെരുമാറുകയാണെന്നും ഇത് തന്നെ നിരാശയിലേക്ക് നയിച്ചുവെന്നുമാണ് സ്ത്രീയുടെ വാദം. ഭര്‍ത്താവ് മുംബൈയില്‍ ജോലിക്ക് പോയശേഷം മറ്റൊരാളുമായി അടുപ്പത്തിലാവുകയായിരുന്നു. തങ്ങള്‍ വിവാഹിതരായെന്നും ഒരുമിച്ച് ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്നും സ്ത്രീ പൊലീസിനെ അറിയിക്കുകയും ചെയ്തു. അതേസമയം മകളുടെ വിവാഹത്തിന് സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചുവെന്ന ആരോപണം കള്ളമാണെന്നും സ്ത്രീ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page