സോഷ്യല്‍മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയച്ചാല്‍ ഇനി തടവും പിഴയും

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്കെതിരെ നടപടിയുമായി സൗദിയും കുവൈറ്റും. കുവൈത്തില്‍ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു. സൗദിയിലും ഹാര്‍ട്ട് ഇമോജി അയക്കുന്നവരെ ജയിലിലടക്കും. സൗദി സൈബര്‍ ക്രൈം വിദഗ്ധര്‍ പറയുന്നതുപ്രകാരം ഹാര്‍ട്ട് ഇമോജി അയക്കുന്നത് പീഡനം ആയാണ് സൗദിയില്‍ കണക്കാക്കുക. കുറ്റം ചെയ്തതായി കണ്ടെത്തിയാല്‍ രണ്ടു മുതല്‍ അഞ്ചു വര്‍ഷം വരെ തടവും …

ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസം; 1 ലക്ഷം രൂപ അനുവദിച്ചു സർക്കാർ

തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി വനിത ശിശുവികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുകയനുവദിച്ചത്. ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസനിധി വഴി ധനസഹായം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം …

ഓണത്തിന് ഗൃഹപ്രവേശനം നിശ്ചയിച്ചു; അവസാനഘട്ട ഒരുക്കത്തിനായി ഓടിനടക്കുന്നതിനിടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട് തീയിട്ടു നശിപ്പിച്ചു

ബേക്കല്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പുതുതായി പണിതു കൊണ്ടിരിക്കുന്ന വീടിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. അര്‍ബന്‍ ബാങ്ക് ജീവനക്കാരനും തച്ചങ്ങാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സുജിത്ത് കുമാറിന്റെ വീടിനു നേരെയാണ് അക്രമം. മുന്‍ ഭാഗത്തെ വാതില്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. കുഴല്‍ കിണറും അടിച്ചുതകര്‍ത്തിട്ടുണ്ട്. അടുക്കള വരാന്തയിലെ ക്ലോസ്റ്റും തകര്‍ത്തിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി ഓണത്തിന് ഗൃഹപ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് സാമൂഹ്യവിരുദ്ധരുടെ അക്രമം ഉണ്ടായത്. അക്രമത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. തിങ്കളാഴ്ച രാവിലെ പശുവിന് തീറ്റകൊടുക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത് …

25 വര്‍ഷം മുമ്പ്‌ 50 ലക്ഷം  നഷ്ടമായത് ഒറ്റയക്കത്തിന്; ഇക്കുറി ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ  തെങ്ങുകയറ്റതൊഴിലാളിക്ക്  70 ലക്ഷം സമ്മാനം

ബന്തടുക്ക: ഒരിക്കൽ കൈവിട്ട ഭാഗ്യം വീണ്ടും തേടിയെത്തിയപ്പോൾ തെങ്ങുകയറ്റ തൊഴിലാളി ലക്ഷാധിപതിയായി. ബന്തടുക്ക, മാണിമൂലയിലെ ആലക്കാട്ടടുക്കം എം രാഘവനെയാണ്‌ ഭാഗ്യദേവത കടാക്ഷിച്ചത്‌. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം ആണ് ലോട്ടറിയടിച്ചത്. ജെ കെ ലോട്ടറി ഏജന്‍സിയുടെ സബ്‌ ഏജന്റായ ഉന്തത്തടുക്കയിലെ എം കൃഷ്‌ണനില്‍ നിന്നു ശനിയാഴ്‌ചയാണ്‌ രാഘവന്‍ ടിക്കറ്റെടുത്തത്‌.ഒറ്റമുറി വീട്ടില്‍ കുടുംബസമേതം കഴിയുന്ന രാഘവന്‍ 28 വര്‍ഷമായി ലോട്ടറിയെടുക്കുന്ന ശീലമുള്ള ആളാണ്‌. ചെറിയ സമ്മാനങ്ങള്‍ ലഭിച്ചതൊഴിച്ചാല്‍ കാര്യമായ ഭാഗ്യമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. 25 വര്‍ഷം …

ഫണ്ടില്ലെന്ന് ഗ്രാമപഞ്ചായത്ത്; നാട്ടുകാർ കൈകോ‍ർത്ത് ലക്ഷങ്ങൾ ചിലവിട്ട് തോടിന്‌ പാലം പണിതു

കുമ്പള:  ഫണ്ടില്ലെന്ന കാരണം പറഞ്ഞ്  പാലം പണിയുന്നതിനെ പഞ്ചായത്ത് പാലം വലിപ്പിച്ചപ്പോൾ നാട്ടുകാരുടെ കൂട്ടായ്മയിൽ പുതിയ പാലം നിർമ്മിച്ചു. കുമ്പള പുത്തിഗെ, എയൂര്‍മൂല, റായ്‌ഗദ്ദെയിലെ വലിയ തോടിനാണ്‌ രണ്ട്‌ ലക്ഷം രൂപ ചിലവില്‍ നാട്ടുകാര്‍ പാലം പണിതത്‌.എട്ടും,പത്തും വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ഈ തോടിന്‌ പാലം പണിയണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യം ഫണ്ടില്ലെന്ന്‌ പറഞ്ഞ്‌ പുത്തിഗെ ഗ്രാമപഞ്ചായത്ത്‌ അധികൃതര്‍ തള്ളുകയായിരുന്നു. ഈ വാര്‍ഡുകളില്‍ നിന്ന്‌ സൂരംബയല്‍ ടൗണിലേക്കുള്ള എളുപ്പവഴിയാണ്‌ തോട്‌ സ്ഥിതി ചെയ്യുന്ന പ്രദേശം. കവുങ്ങ്‌ കൊണ്ട് നിർമ്മിച്ച …

നാഷണല്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പ്, കേരള ടീമിന് വേണ്ടി കളത്തിലിറങ്ങാന്‍ ശ്രീലക്ഷ്മിയും അലന്‍ പ്രകാശും

ചെറുവത്തൂര്‍: ആഗസ്ത് ആറുമുതല്‍ 11 വരെ ബീഹാറിലെ പട്‌നയില്‍ വെച്ച് നടക്കുന്ന നാഷണല്‍ ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന് വേണ്ടി മത്സരിക്കാന്‍ കാസര്‍കോട് സ്വദേശികളായ ശ്രീലക്ഷ്മിയും അലന്‍ പ്രകാശും ഒരുങ്ങി. ഈമാസം കോട്ടയത്തു വെച്ച് നടന്ന സംസ്ഥാന ജൂനിയര്‍ മത്സരത്തില്‍ പങ്കെടുത്തു ഒന്നാം സ്ഥാനം നേടിയവരാണ് ഇരുവരും. ചെറുവത്തൂര്‍ അമ്മിഞ്ഞികോട് സ്വദേശിനിയായ ശ്രീലക്ഷ്മി നേരത്തെ തുടര്‍ച്ചയായി സംസ്ഥാന തലങ്ങളില്‍ ആറുസ്വര്‍ണ്ണവും, കൂടാതെ പഞ്ചാബിലും, ഹരിയാനയിലും നടന്ന ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്. ചെറുവത്തൂര്‍ മാച്ചിപ്പുറം …

ഇവിടെ പ്രേതം എത്തുന്നത് കാറില്‍, പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ചെത്തിയ സ്ത്രീയെ പിടികൂടി

മലയാറ്റൂര്‍: രാത്രി കാലങ്ങളില്‍ പ്രേതരൂപത്തില്‍ കാര്‍ ഓടിച്ചെത്തി ആളുകളെ ഭയപ്പെടുത്തുന്ന സ്ത്രീയെ പിടികൂടി. മലയാറ്റൂര്‍ അടിവാരത്ത് നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി അടിവാരത്ത് പ്രേതരൂപത്തില്‍ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പ്രേതരൂപത്തില്‍ വസ്ത്രം തിരിച്ചെത്തിയ സ്ത്രീ രാത്രികാലങ്ങളില്‍ ആളുകളെ ഭീതിയിലാക്കിയിരുന്നു.പ്രേതരൂപത്തില്‍ കാറോടിച്ചെത്തുകയും പൊതുവിടങ്ങളില്‍ രാത്രികാലങ്ങളില്‍ കാര്‍ പാര്‍ക്ക് ചെയ്ത ആളുകളെ മാടി വിളിക്കും. വേഷം കണ്ട് പേടിച്ചവര്‍ പിന്നീട് തിരിഞ്ഞോടുകയാണ് പതിവ്. കാലടിയിലും സമീപപ്രദേശങ്ങളിലും എത്തിയ സ്ത്രീ ആളുകളെ ഭീതിയിലാക്കിയിരുന്നു. വെള്ളക്കാറില്‍ വെള്ള …

മാതാവിനോട് സംസാരിക്കാന്‍ കുനിഞ്ഞു, അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നുവീണ് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മംഗളൂരു: മാതാവിനോട് സംസാരിക്കാന്‍ കുനിയവേ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്നുവീണ് മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മംഗളൂരു എ.ജെ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയും അഡയാര്‍ സ്വദേശിയുമായ സമയ് ഷെട്ടിയാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെ കദ്രി ശിവ്ബാഗിലെ സെന്‍ട്രല്‍ പാര്‍ക്ക് അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. വീടിന്റെ ബാല്‍ക്കണിയില്‍ വായിക്കുകയായിരുന്നു സമയ്. കാര്‍ കഴുകാന്‍ താഴത്തെ നിയിലേക്ക് പോകണമെന്ന് അമ്മ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് അമ്മയുമായി സംസാരിക്കാന്‍ കുനിഞ്ഞപ്പോള്‍ താഴത്തെ നിലയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ …

നീലേശ്വരം പോലീസ് നടപടി തുടങ്ങി, അഥിതി തൊഴിലാളികളുടെ വിവരങ്ങള്‍ രണ്ടുദിവസത്തിനകം നല്‍കണം

നീലേശ്വരം: ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് അഥിതി തൊഴിലാളികളിലെ ക്രിമിനലുകളെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇതര സംസ്ഥാന, ജില്ലക്കാരായ അഥിതി തൊഴിലാളികളുടെ വിവരങ്ങള്‍ രണ്ടുദിവസത്തിനുള്ളില്‍ നല്‍കാന്‍ നിര്‍ദേശം. അവരുടെ ഉടമസ്ഥനോ, അവരെ താമസിപ്പിക്കുന്ന കെട്ടിട ഉടമസ്ഥരോ ഇവരെ സംബന്ധിച്ചിട്ടുള്ള വിവരങ്ങള്‍ നീലേശ്വരം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നാണ് അറിയിപ്പ്. മറുനാടന്‍ തൊഴിലാളികളും ഇതര ജില്ലക്കാരായ തൊഴിലാളികളും പ്രതികളാകുന്ന കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആണ് വിവരങ്ങള്‍ നിര്‍ബന്ധമായും പോലീസ് സ്റ്റേഷനില്‍ …

ആണ്‍സുഹൃത്തിനൊപ്പം വന്നു 15 കാരി കള്ളുകുടിച്ചു, കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് പോയി

തൃശൂര്‍: ആണ്‍സുഹൃത്തിനൊപ്പം വന്ന 15 കാരിക്ക് കള്ള് നല്‍കിയ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാന്‍കടവിലെ പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. കഴിഞ്ഞ രണ്ടിന് ആണ്‍ സുഹൃത്തിനൊപ്പമെത്തിയ 15 കാരി ഷാപ്പില്‍ കയറി മദ്യപിച്ചിരുന്നു. പിന്നീട് സ്‌നേഹതീരം ബീച്ചില്‍ പൊലീസ് പരിശോധനയില്‍ പിടിയിലാവുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്കു മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. മൂന്നാം തിയ്യതി ഷാപ്പ് മാനേജരെയും ആണ്‍സുഹൃത്തിനെയും വിളിച്ചു വരുത്തി പൊലീസ് അറസ്റ്റ് …

പാമ്പുകടിയേറ്റു ചികിത്‌സയിലായിരുന്ന ആൾ മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ പാമ്പുകടിയേറ്റു അതീവഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്‌സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂര്‍ കുണിയൻ സ്വദേശി കുണ്ടത്തില്‍ സജീവന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടുപറമ്പില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ബന്ധുക്കള്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. നില ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കുണിയനിലെ പരേതനായ കീനേരി കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഓണക്കുന്നിലെ പാല്‍ സൊസൈറ്റി വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ്. …

ഉച്ചയ്ക്ക് ചോറുണ്ണാൻ ഭാര്യ വിളിച്ചിട്ടും ഫോൺ എടുത്തില്ല, കോഴി ഫാം ഉടമ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പരപ്പ( കാസർകോട് ): കോഴിഫാം ഉടമയെ സ്വന്തം സ്ഥാപനത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെള്ളരിക്കുണ്ട് പരപ്പ ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന കണിപ്പറമ്പിൽ റോയ് സക്കറിയ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4 മണിയോടെ പയാളത്തെ കോഴി ഫാമിൽ ആണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതി തകരാർ ഉണ്ടായതിനാൽ രാവിലെ ഇലക്ട്രീഷ്യനെയും കൂട്ടിയാണ് ഫാമിലെത്തിയത്. വൈദ്യുതി തകരാറ് പരിഹരിച്ച ശേഷം ഇലക്ട്രീഷൻ തിരിച്ചു പോയിരുന്നു. ഉച്ച കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തിനെ തുടർന്ന് ഭാര്യ …

സ്വകാര്യദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു, രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ദാവണഗെരെയില്‍ രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. നഗരത്തിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ജീവനൊടുക്കിയത്. കോളേജിന്റെ ടെറസില്‍ വെച്ചുള്ള ഇരുവരുടെയും സ്വകാര്യദൃശ്യം ഒരുമാസം മുമ്പ് സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ആദ്യം പെണ്‍കുട്ടി വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ചു. പിന്നാലെ ആണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടു പേരുടെയും മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും ദാവന്‍ഗെരെ പോലീസ് സൂപ്രണ്ട് കെ.അരുണ്‍ പറഞ്ഞു.

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി, ടികെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍, കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി

തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം. കൊച്ചി കമ്മീഷണര്‍ സേതുരാമനും മാറ്റം. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി. കെ. പത്മകുമാറിനെ ജയില്‍ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയര്‍ ഫോഴ്‌സിലേക്കാണ് മാറ്റം. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. കൊച്ചി …

17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി, മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായ 20 കാരനെ പൊലീസ് കയ്യോടെ പൊക്കി

കോഴിക്കോട്: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ വഴിയാണ് അജിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അത് അടുപ്പത്തിലാവുകയും പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ പ്രതി പതുക്കെ പെണ്‍കുട്ടിയില്‍ നിന്നും ഒഴിഞ്ഞു മാറി. പിന്നീട് തിരിഞ്ഞുനോക്കാതെയായി. ഇതോടെയാണ് പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞത്. പിന്നീട് പൊലീസ് കേസ് …

വീടിന്റെ ചുമരില്‍ ചിത്രം വര, നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാന്‍’ സിസിടിവിയില്‍ കുടുങ്ങി

ചെറുപുഴ: നാട്ടുകാരെയും പൊലീസിനെയും വെല്ലുവിളിച്ച ‘ബ്ലാക്ക് മാന്‍’ സിസി ടിവിയില്‍ കുടുങ്ങി. ശനിയാഴ്ച രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരില്‍ ചിത്രം വരയ്ക്കുന്നതിന്റെ ദൃശ്യങ്ങളാണ് സിസി ടിവിയില്‍ പതിഞ്ഞത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലുള്ള അജ്ഞാതനാണ് ചുമരില്‍ വരക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു. രാത്രിയില്‍ ഇറങ്ങുന്ന ഈ അജ്ഞാതനെ തേടി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്. പൊലീസുകാരന്റെയും മുന്‍ പഞ്ചായത്തംഗത്തിന്റെയുമെല്ലാം വീടുകളില്‍ കരി കൊണ്ട് എഴുതിയിട്ടുണ്ട്.വീടുകളുടെ ചുമരുകളില്‍ …

എ.എന്‍ ഷംസീര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

തലശ്ശേരി: പാനൂരില്‍ സ്പീക്കര്‍ എന്‍ ഷംസീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാനൂര്‍ ജംഗ്ഷനില്‍ രാവിലെ 11.15 ഓടെയായിരുന്നു അപകടം. സ്പീക്കര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു കാറിലിടിച്ചായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് വരികയായിരുന്നു.ഈ സമയം സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ചിരുന്നില്ല. ഇതും അപകടത്തിന് കാരണമായി. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. …

അഞ്ചുവയസുകാരി ഇനി ഓര്‍മ്മ, വിങ്ങിപ്പൊട്ടി ആലുവ, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

കൊച്ചി: ആലുവയില്‍ അതിക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിക്കു നാടിന്റെ അന്ത്യാജ്ഞലി. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുട്ടി ഒന്നാം ക്ലാസില്‍ പഠിച്ചിരുന്ന തായ്ക്കാട്ടുകര എല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം വിലാപയാത്രയായാണ് ശ്മശാനത്തില്‍ മൃതദേഹം എത്തിച്ചത്. അതിവൈകാരിക നിമിഷങ്ങളായിരുന്നു പെതുദര്‍ശന സ്ഥലത്ത് നടന്നത്. ഒരു നാട് മുഴുവന്‍ അഞ്ചുവയസ്സുകാരിക്ക് സംഭവിച്ച ദുരന്തത്തില്‍ വിങ്ങിപ്പൊട്ടി. അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും വിതുമ്പിക്കൊണ്ടാണ് അവള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചത്. ആംബുലന്‍സ് കടന്നു പോയ വഴിയരികിലും ആളുകള്‍ ആ പെണ്‍കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ …