17 കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങി, മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലായ 20 കാരനെ പൊലീസ് കയ്യോടെ പൊക്കി

കോഴിക്കോട്: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട ആളൂരില്ലാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണ്‍ വഴിയാണ് അജിന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. അത് അടുപ്പത്തിലാവുകയും പിന്നീട് പ്രണയം നടിച്ചു പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞ പ്രതി പതുക്കെ പെണ്‍കുട്ടിയില്‍ നിന്നും ഒഴിഞ്ഞു മാറി. പിന്നീട് തിരിഞ്ഞുനോക്കാതെയായി. ഇതോടെയാണ് പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞത്. പിന്നീട് പൊലീസ് കേസ് എടുത്തു എന്നറിഞ്ഞ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നാടുവിട്ടു. പ്രതി പല സ്ഥലങ്ങളില്‍ സെയില്‍സ്മാനായും മറ്റു പല ജോലികളും ചെയ്തു താമസിക്കുകയായിരുന്നു. നാടുവിട്ട ഇയാളെ തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ പൊലീസ് കുടുക്കുകയായിരുന്നു. മുങ്ങിയ ഇയാള്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട് ഭാഗങ്ങളിലായി പൊലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായും ഇയാള്‍ പ്രണയത്തിലായി. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. തൃശൂര്‍ റൂറല്‍ എസ് പി ഐശ്വര്യ ഡോങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി കെ ഷൈജുവും, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ സി രതീഷും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐയു രമേഷ്, സീനിയര്‍ സിപിഒ ഇഎസ് ജീവന്‍, സിപിഒമാരായ കെ എസ് ഉമേഷ്, ഐ വി സവീഷ് എന്നിവരടങ്ങിയ സംഘമാണ് കൊല്ലങ്കോട് പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page