കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന പത്തു വയസ്സുകാരൻ എലിയുടെ കടിയേറ്റ് മരിച്ചു

ജയ്പൂര്‍: കാന്‍സര്‍ ചികിത്സയിലായിരുന്ന പത്ത് വയസുകാരന്‍ എലിയുടെ കടിയേറ്റു മരിച്ചു. രാജസ്ഥാനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അതേസമയം മരണം ന്യൂമോണിയ ബാധിച്ചത് കൊണ്ടാണെന്നാണ് ആശുപത്രി അധികൃതർ മാധ്യമങ്ങളെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് പിന്നാലെയാണ് എലിയുടെ കടിയേറ്റതെന്ന് വീട്ടുകാർ പറയുന്നു. കുട്ടി നിലവിളിച്ച് കരഞ്ഞിരുന്നതായി അവർ ആരോപിക്കുന്നു. പുതപ്പ് നീക്കി നോക്കിയപ്പോഴാണ് കാലില്‍ നിന്നും രക്തം വാര്‍ന്നിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ഉടൻതന്നെ പ്രാഥമിക ചികിത്സ നൽകി. ഡോക്ടര്‍മാര്‍ തിരിച്ചുപോയപ്പോൾ കുട്ടിയുടെ ആരോഗ്യനില …

വീണു പരിക്കേറ്റെന്ന് മകൻ; പൊലീസിന്റെ ചോദ്യം ചെയ്യലിൽ സത്യം പുറത്തുവന്നു; മദ്യ ലഹരിയിൽ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: മദ്യലഹരിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. ഹരിപ്പാട് ചേപ്പാട് സ്വദേശി സോമന്‍ പിള്ള(65)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ അരുണ്‍.എസ്. നായരെ (29)നെ കരിയിലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. മദ്യപിച്ചെത്തിയ അരുണും സോമന്‍ പിള്ളയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇരുവരും വീടിന് പുറത്തേക്ക് പോയി. പിന്നീട് ഏറെ സമയം കഴിഞ്ഞ് തിരിച്ചെത്തി വീടിനുള്ളിൽ കയറിയ അരുണ്‍ പിതാവ് പുറത്ത് വീണു കിടക്കുന്നു എന്നാണ് ഭാര്യയോട് പറഞ്ഞത്. ഇരുവരും ചേര്‍ന്ന് സോമന്‍ പിള്ളയെ ഹരിപ്പാട് …

ഇടക്കാല ജാമ്യ ഉത്തരവ് എത്താൻ വൈകി; രാത്രി ജയിലിൽ കഴിഞ്ഞു; നടൻ അല്ലു അർജുൻ രാവിലെ ജയിൽ മോചിതനായി

ഹൈദരാബാദ്: പുഷ്പ 2 റിലീസ്‌ ദിനത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ഇടക്കാല ജാമ്യം ലഭിച്ച നടൻ അല്ലു അർജുൻ ശനിയാഴ്ച രാവിലെ ജയിൽ മോചിതനായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനിൽക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. കേസിൽ അറസ്റ്റിലായ നടനെ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തതിനെ തുടർന്നായിരുന്നു ചഞ്ചൽഗുഡ ജയിലിലേക്ക് മാറ്റിയത്. റിമാൻഡ് ചെയ്ത് ഒരുമണിക്കൂറിനുള്ളിൽ തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചെങ്കിലും കോടതി ഉത്തരവ് ജയിൽ അധികൃതർക്ക് …

പൊലീസ് ചമഞ്ഞ് വ്യാപാരിയുടെ കാർ തടഞ്ഞ് 1.75 ലക്ഷം തട്ടിയ മൂന്നു പേർ അറസ്റ്റിൽ

കാസർകോട്: പൊലീസ് വേഷത്തിൽ വ്യാപാരിയുടെ കാർ തടഞ്ഞ് 1.75 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. അമ്പലത്തറ എഴാംമൈലിലെ കെ തൗഫീഖ് (31) ഹൊസ്ദുർഗ് മീനാപ്പീസിലെ മുഹമ്മദ് സിനാൻ (19) അമ്പലത്തറ കാലിയടുക്കത്തെ വി.റംഷീദ് (32) എന്നിവരെയാണ് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ കെ.പി.ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിക്കരയിലെ വീട്ടിൽ നിന്ന് നോർത്ത് കോട്ടച്ചേരിയിലെ ഹാർഡ് വെയർ സ്ഥാപനത്തിലേക്ക് കാറിൽ പോകുകയായിരുന്ന ബി.ഷംസുസലാമി(60)ൻ്റെ കാർ …

പിപി കുമാരന്‍ 31-ാമത് ചരമ വാര്‍ഷികം; ജോയിന്റ് കൗണ്‍സില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലയിലെ ആദ്യകാല നേതാവും മികച്ച സംഘാടകനും ആയിരുന്ന പിപി കുമാരന്റെ മുപ്പത്തിയൊന്നാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാനഗര്‍ പിപി കുമാരന്‍ സ്മാരക (ജോയിന്റ് കൗണ്‍സില്‍) ഹാളില്‍ നടന്ന സമ്മേളനം കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ബങ്കളം പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം രവീന്ദ്രന്‍ മാണിയാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് സംസ്ഥാന വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ …

കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെപി വത്സലന്‍ അന്തരിച്ചു

കാസര്‍കോട്: സിപിഎം ജില്ലാ കമ്മിറ്റിയംഗവും കയ്യൂര്‍- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെപി വത്സലന്‍(57) അന്തരിച്ചു. ദീര്‍ഘനാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെറുവത്തൂർ ഏരിയ കമ്മിറ്റി ഓഫീസിലും, ചീമേനി ഓഫീസിലും, പള്ളിപ്പാറയിലും നടന്ന പൊതുദർശനത്തിനുശേഷം വെള്ളിയാഴ്ച രാത്രിയോടെ സംസ്കാരം നടന്നു. ഡിവൈഎഫ്ഐ യിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, സിപിഎം ചെറുവത്തൂർ ഏരിയ സെക്രട്ടറി, എന്നീ നിലവിൽ പ്രവർത്തിച്ചിരുന്നു. കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ ജനക്ഷേമകരമായ നിരവധി …

സംസ്ഥാനത്തെ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പും ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.അതേസമയം നിലവിലെ ന്യുന മര്‍ദ്ദം ലക്ഷദ്വീപ് മാലിദ്വീപിന് മുകളിലായി സ്ഥിതിചെയ്യുകയാണ്. നാളെയോടെ …

മകള്‍ക്ക് ലൈംഗികപീഡനം; പിതാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി ബന്ധുവിനെ കൊലപ്പെടുത്തി തിരിച്ചുപോയി

ഹൈദരാബാദ്: 12 വയസുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവിനെ പിതാവ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി കൊലപ്പെടുത്തി തിരിച്ചുപോയി. ഡിസംബര്‍ ആറിന് ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പീഡിപ്പിച്ച കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് ഇയാള്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലപാതകം നടത്തിയത്. പ്രതിയും ഭാര്യയും മകളും കുവൈത്തിലാണ് താമസിച്ചുവരുന്നത്. ഒരുവര്‍ഷം മുമ്പ് മകളെ നാട്ടില്‍ അയച്ചു. ഭാര്യയുടെ സഹോദരിയെ …

വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

ഉള്ളാള്‍, മഞ്ഞനാടി, കണ്ടിഗെയിലെ വീട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. മുത്തലിബ് ഇസ്മയിലിന്റെ ഭാര്യ കുബ്ര(40)യാണ് മരിച്ചത്. ദര്‍ളക്കട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഇവര്‍ വ്യാഴാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ഖുബ്രയും മക്കളായ മസിയ, മേയാദിയ, മഇദ എന്നിവരും ഒരേ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം. സ്ഫോടനത്തില്‍ നാലുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച ഖുബ്രയുടെ കല്‍ക്കട്ട കണ്ടികയിലെ വസതിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

കുമ്പളയില്‍ ഓട്ടോതൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നു; പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: കുമ്പളയില്‍ സംയുക്ത ഓട്ടോതൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഓട്ടോ സ്റ്റാന്‍ഡ് അനുദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. ഓട്ടോ സ്റ്റാന്‍ഡില്ലാത്തതിനാല്‍ പലയിടത്തും തോന്നിയതുപോലെയാണ് ഡ്രൈവര്‍മാര്‍ ഓട്ടോ പാര്‍ക്ക് ചെയ്യുന്നത്. ഇതുകാരണം ഗതാഗത വകുപ്പ് 20,000 രൂപവരെ ഫൈന്‍ അടക്കാന്‍ നോട്ടീസ് അയക്കുകയാണെന്ന് ഡ്രൈവര്‍മാര്‍ പരാതിപ്പെടുന്നു. നേരത്തെ ഓട്ടോസ്റ്റാന്‍ഡ് സംബന്ധിച്ച് പഞ്ചായത്തിന് സംഘടനകള്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. വ്യാഴാഴ്ച വൈകീട്ടു തൊഴിലാളികള്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഓട്ടോ സ്റ്റാന്‍ഡ് അനുവദിക്കും വരെ …

ഭര്‍തൃമാതാവുമായി വഴക്ക്; തര്‍ക്കത്തെ തുടര്‍ന്ന് ഒരുവയസുള്ള കുഞ്ഞിനെ കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി, യുവതി പിടിയില്‍

ഭര്‍ത്യമാതാവുമായി തര്‍ക്കത്തെ തുടര്‍ന്ന് ഒരു വയസ്സുള്ള മകനെ യുവതി വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി. മഹാരാഷ്ട്ര ഷഹാപൂര്‍ താലൂക്കിലെ വസിന്ദിനടുത്തുള്ള കസാനെ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പിന്നീട് യുവതിയെ അറസ്റ്റ് ചെയ്തുവെന്ന് പദ്ഗ പൊലീസ് പറഞ്ഞു.2 വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്.ജന്മനാ രോഗങ്ങളുണ്ടായിരുന്ന കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ടു യുവതിയും ഭര്‍തൃമാതാവും തമ്മില്‍ വഴക്കു പതിവായിരുന്നു. ചൊവ്വാഴ്ചയും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രാത്രി കുട്ടിയെ വീടിന്റെ ഒന്നാം നിലയിലുള്ള വാട്ടര്‍ ടാങ്കില്‍ ഇട്ട് മുക്കിക്കൊല്ലുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ …

ബംഗളൂരുവില്‍ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടത് 5 ലക്ഷം, ആരോപണവുമായി അതുലിന്റെ പിതാവ്

ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജഡ്ജിക്കെതിരെ ആരോപണവുമായി യുവാവിന്റെ പിതാവ്. കേസ് തീര്‍പ്പാക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി അതുല്‍ സുഭാഷിന്റെ പിതാവ് പവന്‍ കുമാര്‍ സുഭാഷ് ആരോപിച്ചു. മൂന്നുകോടി രൂപയാണ് അതുലിന്റെ ഭാര്യ ആവശ്യപ്പെട്ടത്. കേസില്‍ മധ്യസ്ഥതയുമായി മുന്നോട്ട് പോയപ്പോള്‍ 20,000 രൂപ വേണമെന്നാണ് ജഡ്ജി ആദ്യം പറഞ്ഞത്. പിന്നീട് 40,000 വേണമെന്നും പിന്നീട് 5 ലക്ഷം രൂപ നല്‍കണമെന്നും ജഡ്ജി ആവശ്യപ്പെട്ടതായി പിതാവ് പറയുന്നു. ഒന്നിലധികം …

ദിനേശ് ബീഡി തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു

കരിവെള്ളൂര്‍: ആണൂരിലെ ദിനേശ് ബീഡി തൊഴിലാളി ഹൃദയാഘാതം മൂലം മരിച്ചു. ഓട്ടോ ഡ്രൈവര്‍ കെ.പി. സത്യന്റെ ഭാര്യ പി.വി. വല്ലി( 55) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം. കരിവെള്ളൂര്‍ ദിനേശ് ബീഡി തൊഴിലാളിയാണ്. ആണൂര്‍ നാഷണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വനിതാ വേദി പ്രസിഡന്റാണ്. ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ആണൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും. 8 മണിക്ക് ആണൂര്‍ സമുദായ ശ്മശാനത്തില്‍ സംസ്‌കാരം. പരേതനായ കെ.നാരായണന്റെയും പി.വി. ജാനകിയുടെയും …

സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്നു

ആലപ്പുഴ: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെ 5.30നു ആയിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലായിരുന്നു കേസിൽ നിർണായകമായത്.നടിയെ ആക്രമിച്ച കേസിൽ ബലാത്സംഗക്കേസാണ് ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങൾ ദിലീപ് സ്വന്തം വീട്ടിൽ വച്ച് കണ്ടു എന്നതടക്കമുള്ള ഗുരുതരമായ …

നടുക്കം മാറാതെ പനയംപാടം; 4 സുഹൃത്തുക്കളായ വിദ്യാർഥിനികളെ ഇന്ന് ഒരുമിച്ച് കബറടക്കും, കരിമ്പ സ്കൂളിന് അവധി, പരീക്ഷകൾ മാറ്റി

പാലക്കാട്: കരിമ്പയെ കണ്ണീരാലാഴ്‌ത്തിയ കറുത്ത ദിനമായിരുന്നു വ്യാഴാഴ്ച. നാളെയുടെ പ്രതീക്ഷയായ നാലു പെണ്‍കുട്ടികളുടെ മരണം നാടിന് ഉള്‍കൊള്ളാവുന്നതിലും അപ്പുറമായി. അക്ഷരാര്‍ഥത്തില്‍ കരിമ്പ കണ്ണീര്‍ക്കടലായി. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസുകാരായ നാലുപേരും സുഹൃത്തുകളായിരുന്നു. ഇവര്‍ ഒരുമിച്ചു മരണത്തിന് കീഴടങ്ങിയത് തീരാദുഃഖമായി.നാല് വിദ്യാർഥിനികളുടേയും മൃതദേഹം ഇന്ന് ഒരുമിച്ച് കബറടക്കും. പോസ്റ്റ്മോർട്ടം നടപടികൾ വ്യാഴാഴ്ച രാത്രിയോടെ പൂർത്തിയാക്കിയിരുന്നു. മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ ബന്ധുക്കൾക്ക് കൈമാറി. ഇവരുടെ വീടുകളിൽ രണ്ടു മണിക്കൂർനേരം പൊതുദർശനം ഉണ്ടാകും. രാവിലെ 8.30-ന് തുപ്പനാട് …

ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം വച്ച് പണം തട്ടിയെടുക്കും; പിന്നീട് മൊബൈൽ നമ്പറും മാറ്റും;12 മുക്കുപണ്ട പണയ കേസുകളിൽ പ്രതിയായ യുവതി റിസോർട്ടിൽ വച്ച് പിടിയിൽ

തൃശൂർ: സംസ്ഥാനത്ത് പലയിടങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പിൽ ഫാരിജാൻ (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയിൽ മുക്കുപണ്ടം പണയം വെച്ച കേസിലാണ് ഫാരിജാനെ അറസ്റ്റ് ചെയ്തത്. 1,90000 രൂപയാണ് ഈ ബാങ്കിൽ നിന്ന് യുവതി തട്ടിയത്. യുവതിക്കെതിരെ നിരവധി കേസുകളാണ് കേരളത്തിൽ പലയിടങ്ങളിലായി ഉള്ളത്. 12 മുക്കുപണ്ട പണയ കേസ്, വാഹനങ്ങൾ വാടകക്കെടുത്ത് …

പൂവടുക്കയിൽ ഭീതിപരത്തി വീണ്ടും പുലി

കാസർകോട്: ഭീതി പരത്തി കാറടുക്ക പൂവടുക്കയിൽ വീണ്ടും പുലിയിറങ്ങി. വ്യാഴാഴ്ച സന്ധ്യയ്ക്ക് 7 മണിയോടെയാണ് സംസ്ഥാനപാതയിൽ പുലിയെ കണ്ടതായി പറയുന്നത്. കാറഡുക്ക ജീവി എച്ച് എസ് എസ് പിടിഎ പ്രസിഡണ്ട് കൊട്ടംകുഴി സ്വദേശി കെ സുരേഷ് കുമാറിന്റെ കാറിനു മുന്നിലൂടെയാണ് പുലി കടന്നുപോയത്. പിന്നീട് പുലി പൂവടുക്കയിൽ ടവറിന്റെ പണിയെടുത്തു കൊണ്ടിരിക്കുന്ന ഭാഗത്തേക്ക് ഓടി. അവസാനമായി പൂവടുക്കയിലെ നടരാജ നായിക്കിന്റെ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു.വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഉൾഗ്രാമങ്ങളിൽ പുലികളെ കാണുന്നത് …

മണ്ണാര്‍ക്കാട് പനയംപാടത്ത് ലോറി പാഞ്ഞു കയറി 4 വിദ്യാര്‍ത്ഥികള്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കല്ലിടിക്കോട് പനയംപാടത്ത് ലോറി പാഞ്ഞുകയറി നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സ്‌കൂള്‍ വിട്ടുനടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് സിമന്റ് ലോറി പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് ശേഷം ലോറി മറിഞ്ഞു. ലോറിക്കടിയില്‍ രണ്ടു കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആശുപത്രിയില്‍ ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സിമന്റ് ലോറി എടുത്തു മാറ്റാന്‍ ക്രയിന്‍ ഉപയോഗിച്ചു ശ്രമം തുടരുകയാണ്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. മരിച്ച 4 പേരും ഹയർ സെക്കന്ററി പരീക്ഷ കഴിഞ്ഞു മടങ്ങുകയിരുന്ന …