സംസ്ഥാനത്തെ ഏറ്റവും വലിയ ഗേറ്റ് വേ റിസോര്‍ട്ട് ബേക്കലില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സംസ്ഥാനത്തെഏറ്റവും വലിയ ഗേറ്റ് വേ റിസോര്‍ട്ട് ബേക്കലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വിനോദ സഞ്ചാര മേഖല കോവിഡ് പ്രതിസന്ധി മറികടന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് മഹാമാരികാലത്ത് വിനോദ സഞ്ചാര മേഖലയില്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ റിവോള്‍വിങ് ഫണ്ട് പാക്കേജ്, ടൂറിസം എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് സ്‌കീം, ടൂറിസം ഹൗസ്ബോട്ട് സര്‍വ്വീസ് സ്‌കീം എന്നിങ്ങനെ വിവിധ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി. അവയെല്ലാം ഫലം കണ്ടു എന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. …

ഭക്തജനത്തിരക്കിനിടെ പതിനെട്ടാം പടിക്ക് താഴെ ആല്‍മരത്തിന് തീപിടിച്ചു

ശബരിമല: ശബരിമലയിലെ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിന് തീ പിടിച്ചത് ഭക്തരില്‍ ചെറിയ രീതിയില്‍ പരിഭ്രാന്തി പടര്‍ത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആഴിയില്‍ നിന്നും ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. സംഭവം കണ്ട പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് പെട്ടെന്ന് തന്നെ ആല്‍മരത്തിന്റെ താഴെ ഉണ്ടായിരുന്ന തീര്‍ത്ഥാടകരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റി. അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ തീ അണയ്ക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ …

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; ഭര്‍തൃ സഹോദരന്‍ യുവതിയുടെ തലയറുത്ത് മാറ്റി ചവറ്റുകുട്ടയിലിട്ടു

കൊല്‍ക്കത്ത: പ്രണയാഭ്യര്‍ത്ഥന നിരസിച്ച കാരണത്തിന് ഭര്‍തൃ സഹോദരന്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. പിന്നീട് തലയറുത്ത് മൂന്ന് കഷ്ണങ്ങളായി ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു. കൊല്‍ക്കത്തയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ടോളിഗഞ്ച് പ്രദേശത്തെ ചവറ്റുകുട്ടയില്‍ നിന്നാണ് യുവതിയുടെ തല കണ്ടെത്തിയത്. പ്രതി അതിയൂര്‍ റഹ്‌മാന്‍ ലസ്‌കര്‍ എന്ന കെട്ടിടനിര്‍മാണത്തൊഴിലാളിയെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. ലസ്‌കറിന്റെ സഹോദരനാണ് 30 കാരിയായ ഖദീജ ബീബിയുടെ ഭര്‍ത്താവ്.രണ്ട് വര്‍ഷമായി യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. യുവതിയോട് താല്‍പര്യം തോന്നിയ ലസ്‌കര്‍ പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ …

വഴി ചോദിക്കാനെത്തി; ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു

വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയുടെ രണ്ടുപവന്‍ കവര്‍ന്നു. ബജ്‌പെ എടപ്പടവ് സ്വദേശിനിയായ അനുസൂയ കാജവ എന്ന യുവതിയുടെ മാലയാണ് കവര്‍ന്നത്. എടപ്പടവ് ഗ്രാമപഞ്ചായത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോവുകയായിരുന്നു യുവതി. ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടുപേര്‍ യുവതിയോട് ഒരു വിലാസം ചോദിച്ചു. പറഞ്ഞുകൊടുക്കുന്നതിനിടെ പിറകിലിരുന്ന ആള്‍ മാല തട്ടിയെടുക്കുകയും ബൈക്ക് വേഗത്തില്‍ ഓടിച്ചുപോവുകയുമായിരുന്നു. സംഭവത്തില്‍ ബജ്പെ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഇതുവരെ ആധാര്‍ പുതുക്കാത്തവരുടെ ശ്രദ്ധയ്ക്ക്; സുപ്രധാന അറിയിപ്പുമായി അധികൃതര്‍

ന്യൂദെല്‍ഹി: ആധാര്‍ ഇതുവരെ പുതുക്കാത്തവര്‍ക്ക് ഒരു അവസരം കൂടി 2025 ജൂണ്‍ 14 വരെ ആധാര്‍ പുതുക്കാന്‍ സമയം അനുവദിച്ച് കൊണ്ട് ഉത്തരവായി. തീയ്യതി നീട്ടി നല്‍കിയത് ദശലക്ഷക്കണക്കിനു ആള്‍ക്കാര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധാര്‍ പുതുക്കുന്നതിനുള്ള സൗജന്യ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമായിരിക്കും ലഭിക്കുക.പത്തുവര്‍ഷം മുമ്പ് ആധാര്‍ ലഭിച്ചവരും അതിനു ശേഷം അപ്‌ഡേറ്റുകളൊന്നും വരുത്താത്തവരുമാണ് പുതുക്കേണ്ടത്. ഉപഭോക്താവിന്റെ പേര്, വിലാസം, ജനനതീയ്യതി, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ് തുടങ്ങിയവ മാറ്റാനുള്ള അവസരമാണ് പുതുക്കല്‍ വഴി …

വിവാഹം കഴിഞ്ഞത് 15 ദിവസം മുമ്പ്, മധുവിധു ആഘോഷം മലേഷ്യയില്‍, തിരിച്ചുവരവ് അന്ത്യയാത്രയായി, അപകടം വീടെത്തുന്നതിന് ഏഴുകിലോമീറ്റര്‍ അകലെ

പത്തനംതിട്ട: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അഖിലും അനുവും കഴിഞ്ഞ നവംബര്‍ 30 നു വിവാഹിതരായത്. ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും അനുഗ്രഹശിസ്സുകളോടെയായിരുന്നു വിവാഹം.നിഖില്‍ കാനഡയില്‍ ക്വാളിറ്റി ടെക്‌നീഷ്യനാണ്. അനു മാസ്റ്റര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജനുവരിയില്‍ അനുവും കാനഡയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. കാനഡയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന നിഖില്‍ കഴിഞ്ഞ മാസം 25 നാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. വിവാഹം കഴിഞ്ഞ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരും മധുവിധു ആഘോഷത്തിനായി മലേഷ്യയില്‍ പോയത്. പുലര്‍ച്ചെ മടങ്ങിയെത്തിയ ഇവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയത് നിഖിന്റെ പിതാവ് …

സ്‌കൂട്ടറില്‍ വാഹനമിടിച്ച് യുവാവിനെ കൊല്ലാന്‍ ശ്രമം; പരിക്കേറ്റ ബേര്‍ക്ക സ്വദേശി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍, ഏഴുപേര്‍ക്കെതിരെ വധശ്രമത്തിനു കേസ്

കാസര്‍കോട്: സ്‌കൂട്ടറില്‍ വാഹനം ഇടിച്ചു വീഴ്ത്തി യുവാവിനെ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ഏഴുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് വധശ്രമത്തിനു കേസെടുത്തു. പരിക്കേറ്റ ചെര്‍ക്കള, ബേര്‍ക്കയിലെ ബി അന്‍വറി(40)നെ മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 11.20 മണിയോടെ ബേര്‍ക്കയിലാണ് കേസിനാസ്പദമായ സംഭവം. ചെര്‍ക്കളയില്‍ നിന്നു ബേര്‍ക്കയിലേയ്ക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു പരാതിക്കാരനായ അന്‍വര്‍. ഇതിനിടയില്‍ ഇന്നോവ കാറിലും ആള്‍ട്ടോ കാറിലും എത്തിയ സംഘം റോഡിനു കുറുകെ വാഹനം ഇട്ട് സ്‌കൂട്ടറില്‍ വാഹനമിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ …

‘മുള്ളേരിയ ഫെസ്റ്റ് സീസണ്‍ 2’ ഡിസംബര്‍ 21 മുതല്‍; ആഘോഷ രാവുകള്‍ക്ക് മുള്ളേരിയ ഒരുങ്ങുന്നു

കാസര്‍കോട്: ഡിസംബര്‍ 21 മുതല്‍ നടക്കുന്ന ‘മുള്ളേരിയ ഫെസ്റ്റ് സീസണ്‍ 2’ ന് സാക്ഷ്യം വഹിക്കാന്‍ മുള്ളേരിയ ടൗണ്‍ ഒരുങ്ങുന്നു. അഞ്ചുപഞ്ചായത്തുകളുടെ സംഗമ ടൗണും മലയോര കച്ചവട കേന്ദ്രവുമായ മുള്ളേരിയയുടെ ഹൃദയഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വിശാലമായ സ്ഥലത്താണ് കഴിഞ്ഞവര്‍ഷത്തിന്റെ തുടര്‍ച്ചയെന്നോണം മുള്ളേരിയ ബിസിനസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മുള്ളേരിയ ഫെസ്റ്റ് സീസണ്‍ 2 സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കായുള്ള മനോഹരമായ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, കാര്‍ഷിക-യന്ത്ര മേള, കൊതിയൂറും വിവിധതരം ഭക്ഷണ സ്റ്റാളുകള്‍, വിവിധയിനം ഷോപ്പിംഗ് സ്റ്റാളുകള്‍ തുടങ്ങിയവ ഫെസ്റ്റിലുണ്ടാവും. കേരളത്തിലങ്ങോളമിങ്ങോളമുള്ള കലാകാരന്മാരുടെ …

നാടിന്റെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമായി; പുളിക്കാല്‍ പാലം മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

കാസര്‍കോട്: നാടിന്റെ ചിരകാല സ്വപ്നമായ പാലം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് മടിക്കൈ പുളിക്കാല്‍ നിവാസികള്‍. നീലേശ്വരം-കാഞ്ഞിരപൊയില്‍ റോഡില്‍ പുളിക്കാലിലെ ചാലില്‍ പുതുക്കിപ്പണിത പാലം മന്ത്രി പിഎ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ സംബന്ധിച്ചു.കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായ പഴയപാലം പൊളിച്ചാണ് 3 കോടി 29 ലക്ഷം രൂപ ചിലവില്‍ പുതിയ പാലം നിര്‍മിച്ചത്. നാട്ടുകാരുടെ നീണ്ട മുറവിളിക്ക് ശേഷമാണ് പുളിക്കാലില്‍ പഴയ പാലം പൊളിച്ച് പുതിയ പാലം യാഥാര്‍ഥ്യമാക്കിയത്. …

ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് ലഹരികടത്ത്; 308 ഗ്രാം എംഡിഎംഎയുമായി അംഗടിമൊഗര്‍ സ്വദേശി വയനാട്ടില്‍ പിടിയില്‍

കല്‍പ്പറ്റ: വയനാട് മുത്തങ്ങയില്‍ വീണ്ടും പൊലീസിന്റെ ലഹരി മരുന്ന് വേട്ട. 308.30 ഗ്രാം എംഡിഎംഎയുമായി കാസര്‍കോട് സ്വദേശി പിടിയിലായി. അംഗടിമൊഗര്‍ ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്‌സല്‍(36) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ബസ്സിലാണ് ഇയാള്‍ എംഡിഎംഎ കടത്താന്‍ ശ്രമിച്ചത്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റില്‍ വച്ച് ബത്തേരി പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. കാസര്‍കോട് ഭാഗത്ത് വില്‍പന നടത്തുന്നതിന് വേണ്ടി ബംഗളൂരുവില്‍ …

പണത്തെ ചൊല്ലി തര്‍ക്കം;യുവാവിനെ സുഹൃത്തുക്കള്‍ ജീവനോടെ ചുട്ടുകൊന്നു

ജയ്പൂര്‍: പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ ജീവനോടെ പെട്രോളൊഴിച്ചു ചുട്ടുകൊന്നു. രാജസ്ഥാനിലെ ബഗ്രു പൊലീസ് സ്റ്റേഷന്‍ പരിധിയാണ് ദാരുണമായ സംഭവം നടന്നത്. രാകേഷ് ഗുര്‍ജാര്‍ (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാകേഷിന്റെ സുഹൃത്തുക്കളായ ഹരിമോഹന്‍ മീണ, മനോജ് നെഹ്‌റ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളും രാകേഷും തമ്മില്‍ പണമിടപാടുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച തര്‍ക്കവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സുഹൃത്തുക്കള്‍ പാര്‍ട്ടിക്കു പോകാമെന്നു പറഞ്ഞ് രാകേഷിനെയും കൊണ്ടു പുറത്തേയ്ക്ക് പോയ ശേഷം ദേഹത്ത് പെട്രോളൊഴിച്ച് …

വഴി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി;ആറുപേര്‍ക്ക് പരിക്കേറ്റു, സംഭവം പരപ്പ, പുങ്ങംചാലില്‍, വീഡിയോ വൈറലായി

കാസര്‍കോട്: വഴിതര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസികള്‍ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്.വടിയും കല്ലും ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരപ്പ, പുങ്ങംചാലിലാണ് സംഭവം. സംഘര്‍ഷത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി.വഴിയെ ചൊല്ലി സ്ഥലത്ത് തര്‍ക്കം നിലവിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഇറക്കുന്നതിനെ ചൊല്ലി ഉണ്ടായ വാക്കേറ്റമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. ആണും പെണ്ണും ഉള്‍പ്പെടെ പ്രായം പോലും നോക്കാതെയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതേസമയം സംഭവത്തില്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. …

കാറില്‍ കടത്തിയ എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന 8.950 ഗ്രാം എം ഡി എം എയുമായി യുവാവ് അറസ്റ്റില്‍. ഉദുമ, പാക്യാര കുന്നില്‍ ഹൗസിലെ കെ സര്‍ഫാസി(29)നെയാണ് ബേക്കല്‍ എസ് ഐ എം സതീശന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ആറാട്ട് കടവ്- പാലക്കുന്ന് റോഡില്‍ കണ്ണങ്കുളം റേഷന്‍ ഷോപ്പിനു സമീപത്തു വാഹന പരിശോധന നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ പാലക്കുന്ന് ഭാഗത്തേയ്ക്ക് വരികയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് എം ഡി എം എ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. …

നാട്ടക്കല്ലില്‍ കള്ളതോക്കുമായി ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് രണ്ടു കഷ്ണങ്ങളാക്കി സൂക്ഷിച്ച തോക്ക്

കാസര്‍കോട്: കള്ളത്തോക്കുമായി ഒരാളെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തു. മാലോം, പുഞ്ചയിലെ പാലക്കാമറ്റത്തില്‍ പി പി പീറ്ററി (54)നെയാണ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ നാട്ടക്കല്ലില്‍ വച്ചാണ് അറസ്റ്റ്. കള്ളത്തോക്ക് രണ്ടു ഭാഗങ്ങളാക്കി പ്ലാസ്റ്റിക് ചാക്കിലാക്കി പോകുന്നതിനിടയിലാണ് പീറ്റര്‍ അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കള്ളത്തോക്ക് കണ്ടെത്തിയതെന്നു കൂട്ടിച്ചേര്‍ത്തു.

ശബരിമല തീർത്ഥാടകരുടെ ബസ് കാറിലിടിച്ച് നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: കോന്നി മുറിഞ്ഞകല്ലിൽ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് കാറിലിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പുനല്ലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം. ശബരിമല ഭക്തര്‍ സഞ്ചരിച്ച ബസിലേക്ക് എതിര്‍ദിശയില്‍ വരികയായിരുന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മല്ലശ്ശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും നവദമ്പതികളാണ്. അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി. കഴിഞ്ഞ നവംബർ 30നായിരുന്നു …

വീട്ടുവളപ്പിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു, സംഭവം കാസർകോട് നഗരത്തിൽ

കാസർകോട്: തെരുവ് നായ ശല്യം രൂക്ഷമാവുന്നുവെന്ന പരാതികൾക്കിടെ നായയുടെ കടിയേറ്റ് മൂന്നു വയസ്സുകാരിക്ക് പരിക്ക്. നഗരത്തിലെ കോട്ടക്കണ്ണി റോഡിലെ സി.ഐ. മുഹമ്മദ് ബഷീറിൻ്റെ മകൾ ഷസ്നക്കാണ് നായയുടെ കടിയേറ്റത്. കവിളത്തും കൈക്കും കടിയേറ്റ കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് കോട്ടക്കണിയിലെ വീട്ടുവളപ്പിൽ വച്ചാണ് സംഭവം. കാസർകോട് നഗരത്തിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞദിവസം കാസർകോട് ജനറൽ ആശുപത്രി വളപ്പിൽ വച്ച് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിനെ കോടതി വെറുതെവിട്ടു

കാസർകോട്: നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാവിനെ കോടതി വെറുതെ വിട്ടു. ബദിയടുക്കയ്ക്കു സമീപം താമസിക്കുന്ന യുവതിയെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എ മനോജ് കുറ്റവിമുക്തയാക്കിയത്. യുവതിയെ മാനസിക പരിശോധനയ്ക്കു വിധേയമാക്കാൻ ഗൈനക്കോളജിസ്‌റ്റ് നിർ ദേശിച്ചിരുന്നു. എന്നാൽ അന്വേഷണസംഘം അതു ചെയ്തിരുന്നില്ലെന്ന പ്രതിവാദം വക്കീലിന്റെ വാദം കോടതി അംഗീകരിച്ചു. 2020 ഡിസംബർ 15നു വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭർത്യവീട്ടിൽ വച്ച് നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ആദ്യത്തെ കുട്ടിക്ക് ഒരു വയസ്സ് പൂർത്തിയാകുന്നതിനു …

കാട്ടാന റോഡിലേക്ക് പന മറിച്ചിട്ടു; ബൈക്ക് യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: നീണ്ടപാറയിൽ കാട്ടാന മറിച്ചിട്ട പന ദേഹത്തുവീണ് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് പുതുശ്ശേരി വെസ്റ്റ് സി12 ഐഎൽ ടൗൺഷിപ് ഇൻസ്ട്രമെന്റേഷൻ ക്വാർട്ടേഴ്സിൽ സി.വി.ആൻമേരിയാണ് (21) മരിച്ചത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് മൂന്നാം വർഷ വിദ്യാർഥിനിയാണ്. ഇതേ കോളേജിൽ പഠിക്കുന്ന ബൈക്ക് ഓടിച്ച അൽത്താഫ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകീട്ട് കട്ടപ്പന ഭാഗത്തുനിന്ന് കോതമംഗലം ഭാഗത്തേക്ക് പുറപ്പെട്ടുകൊണ്ടിരിക്കേയാണ് അപകടം. ബൈക്ക് കടന്നുപോകുമ്പോൾ റോഡിന് സമീപത്തുണ്ടായിരുന്ന പന കാട്ടാന മറിച്ചിടുകയായിരുന്നു. ബൈക്കിന് പിറകിലായിരുന്ന …