പിപി കുമാരന്‍ 31-ാമത് ചരമ വാര്‍ഷികം; ജോയിന്റ് കൗണ്‍സില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലയിലെ ആദ്യകാല നേതാവും മികച്ച സംഘാടകനും ആയിരുന്ന പിപി കുമാരന്റെ മുപ്പത്തിയൊന്നാമത് ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ജോയിന്റ് കൗണ്‍സില്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. വിദ്യാനഗര്‍ പിപി കുമാരന്‍ സ്മാരക (ജോയിന്റ് കൗണ്‍സില്‍) ഹാളില്‍ നടന്ന സമ്മേളനം കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ബങ്കളം പി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം രവീന്ദ്രന്‍ മാണിയാട്ട് അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് സംസ്ഥാന വൈസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ കുന്നിയൂര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി കെ ബിജു രാജ് സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി ആമിന എ നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page