ബംഗളൂരുവില്‍ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കേസ് ഒത്തുതീര്‍പ്പാക്കാന്‍ ജഡ്ജി ആവശ്യപ്പെട്ടത് 5 ലക്ഷം, ആരോപണവുമായി അതുലിന്റെ പിതാവ്

ബംഗളൂരു: ബംഗളൂരുവില്‍ ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജഡ്ജിക്കെതിരെ ആരോപണവുമായി യുവാവിന്റെ പിതാവ്. കേസ് തീര്‍പ്പാക്കാന്‍ മേല്‍നോട്ടം വഹിക്കുന്ന ജഡ്ജി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി അതുല്‍ സുഭാഷിന്റെ പിതാവ് പവന്‍ കുമാര്‍ സുഭാഷ് ആരോപിച്ചു. മൂന്നുകോടി രൂപയാണ് അതുലിന്റെ ഭാര്യ ആവശ്യപ്പെട്ടത്. കേസില്‍ മധ്യസ്ഥതയുമായി മുന്നോട്ട് പോയപ്പോള്‍ 20,000 രൂപ വേണമെന്നാണ് ജഡ്ജി ആദ്യം പറഞ്ഞത്. പിന്നീട് 40,000 വേണമെന്നും പിന്നീട് 5 ലക്ഷം രൂപ നല്‍കണമെന്നും ജഡ്ജി ആവശ്യപ്പെട്ടതായി പിതാവ് പറയുന്നു. ഒന്നിലധികം കേസുകള്‍ ഭാര്യ നല്‍കിയതിനെത്തുടര്‍ന്ന് മകന്‍ തകര്‍ന്നതായി അദ്ദേഹം പറഞ്ഞു. സ്വകാര്യ ഐടി സ്ഥാപനത്തിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരായ 34 കാരനായ അതുല്‍ സുഭാഷ് തിങ്കളാഴ്ചയാണ് ആത്മഹത്യചെയ്തത്. ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യക്കും കുടുംബത്തിനുമെതിരെ 24 പേജുള്ള കുറിപ്പും ഇയാള്‍ എഴുതിയാണ് ആത്മഹത്യചെയ്തത്. കൊലപാതക ശ്രമം, ലൈംഗികാതിക്രമം, പണത്തിനുവേണ്ടിയുള്ള പീഡനം, ഗാര്‍ഹിക പീഡനം, സ്ത്രീധനം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം ഒമ്പത് കേസുകള്‍ തനിക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ ആരോപിച്ചു. ജീവനൊടുക്കുന്നതിന് മുന്‍പായി 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും യുവാവ് ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതുലിന്റെ ഭാര്യ നികിത സിംഹാനിയ, ഭാര്യാമാതാവ് നിഷ, ഭാര്യ പിതാവ് അനുരാഗ്, ഭാര്യയുടെ അടുത്ത ബന്ധു സുഷീല്‍ എന്നിവര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page