സംസ്ഥാനത്തെ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പും ഉണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം നിലവിലെ ന്യുന മര്‍ദ്ദം ലക്ഷദ്വീപ് മാലിദ്വീപിന് മുകളിലായി സ്ഥിതിചെയ്യുകയാണ്. നാളെയോടെ ഇത് ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതോടെ വെള്ളിയാഴ്ച രാത്രിയോടെ മഴ ദുര്‍ബലമാകാനും സാധ്യതയുണ്ട്. എന്നാല്‍ ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യുന മര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ആന്‍ഡാമാന്‍ കടലില്‍ നാളെയോടെ രൂപപ്പെടുന്ന ചക്രവാതചുഴി തുടര്‍ന്നുള്ള രണ്ട് ദിവസത്തില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു തമിഴ് നാട് തീരത്തേക്ക് നീങ്ങാനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page