നടുക്കം മാറാതെ പനയംപാടം; 4 സുഹൃത്തുക്കളായ വിദ്യാർഥിനികളെ ഇന്ന് ഒരുമിച്ച് കബറടക്കും, കരിമ്പ സ്കൂളിന് അവധി, പരീക്ഷകൾ മാറ്റി

പാലക്കാട്: കരിമ്പയെ കണ്ണീരാലാഴ്‌ത്തിയ കറുത്ത ദിനമായിരുന്നു വ്യാഴാഴ്ച. നാളെയുടെ പ്രതീക്ഷയായ നാലു പെണ്‍കുട്ടികളുടെ മരണം നാടിന് ഉള്‍കൊള്ളാവുന്നതിലും അപ്പുറമായി. അക്ഷരാര്‍ഥത്തില്‍ കരിമ്പ കണ്ണീര്‍ക്കടലായി. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസുകാരായ നാലുപേരും സുഹൃത്തുകളായിരുന്നു. ഇവര്‍ ഒരുമിച്ചു മരണത്തിന് കീഴടങ്ങിയത് തീരാദുഃഖമായി.നാല് വിദ്യാർഥിനികളുടേയും മൃതദേഹം ഇന്ന് ഒരുമിച്ച് കബറടക്കും. പോസ്റ്റ്മോർട്ടം നടപടികൾ വ്യാഴാഴ്ച രാത്രിയോടെ പൂർത്തിയാക്കിയിരുന്നു. മോ൪ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ രാവിലെ ബന്ധുക്കൾക്ക് കൈമാറി. ഇവരുടെ വീടുകളിൽ രണ്ടു മണിക്കൂർനേരം പൊതുദർശനം ഉണ്ടാകും. രാവിലെ 8.30-ന് തുപ്പനാട് കരിമ്പനയ്‌ക്കൽ ഹാളിൽ പൊതുദ൪ശനത്തിനെ വെക്കും. പിന്നീട് 10.30 ന് തുപ്പനാട് ജുമാമസ്ജിൽ ഖബറടക്കും.കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. സ്കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.പാലക്കാട് മണ്ണാർക്കാട് കരിമ്പ സ്കൂളിലെ വിദ്യാർത്ഥികൾ വാഹനാപകടത്തിൽ മരിച്ച സാഹചര്യം കണക്കിലെടുത്ത് വെള്ളിയാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് കല്ലടിക്കോട് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് പനയംപാടത്ത് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം ഉണ്ടായത്. ലോറിക്ക് അടിയില്‍ പെട്ടാണ് കുട്ടികൾ മരിച്ചത്. ആയിഷ, ഇര്‍ഫാന, റിത, നിത എന്നിവരാണ് മരിച്ചത്. കരിമ്പ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവർ. സ്കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞു മടങ്ങുന്നതിനിടയാണ് അപകടമുണ്ടായത്.ബസിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി വിദ്യാർഥികൾക്ക് മുകളിലേക്ക് മറിയുകയായിരുന്നു. നാല് വിദ്യാര്‍ഥികളാണ് അടിയിൽ ഉണ്ടായിരുന്നത്. നാല് പേരും മരിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ പരുക്കേറ്റ് ചികിത്സയിലാണ്. അതേസമയം അപകടത്തിന് കാരണം ദേശീയപാതയുടെ നിര്‍മാണം അശാസ്ത്രീയമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. നിരന്തരം അപകടം നടക്കുന്ന മേഖലയാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page