പാലക്കാട്: മണ്ണാര്‍ക്കാട് കല്ലിടിക്കോട് പനയംപാടത്ത് ലോറി പാഞ്ഞുകയറി നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. സ്‌കൂള്‍ വിട്ടുനടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് സിമന്റ് ലോറി പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന് ശേഷം ലോറി മറിഞ്ഞു. ലോറിക്കടിയില്‍ രണ്ടു കുട്ടികള്‍ കുടുങ്ങിയിട്ടുണ്ടെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ആശുപത്രിയില്‍ ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന ഒരു കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സിമന്റ് ലോറി എടുത്തു മാറ്റാന്‍ ക്രയിന്‍ ഉപയോഗിച്ചു ശ്രമം തുടരുകയാണ്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. മരിച്ച 4 പേരും ഹയർ സെക്കന്ററി പരീക്ഷ കഴിഞ്ഞു മടങ്ങുകയിരുന്ന വിദ്യാർത്ഥിനികളാണ്







