ക്ലാസ് മുറിയിൽ വച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു; ദുരവസ്ഥക്ക് ഇരയായത് അസ്സം സ്വദേശിയായ പെൺകുട്ടി

കൊച്ചി:കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച്‌ ദുരനുഭവം ഉണ്ടായത്.സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.ക്ലാസ് മുറിയില്‍ വച്ച്‌ കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ എതിരെ പോക്സോ കേസ് എടുത്ത് എഫ്.ഐ.ആർ എടുത്തെങ്കിലും അധ്യാപകന്‍ ഒളിവില്‍ എന്നു പറഞ്ഞ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് അമ്പലമുകള്‍ പൊലീസ്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്നും …

സിനിമ മിമിക്രിതാരം കലാഭവന്‍ ഹനീഫ്‌ അന്തരിച്ചു

കൊച്ചി: സിനിമ മിമിക്രിതാരം കലാഭവന്‍ ഹനീഫ് (63) അന്തരിച്ചു.  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. സംസ്കാരം നാളെ മട്ടാഞ്ചേരിയില്‍ നടക്കും. 1991 ല്‍ മിമിക്സ് പരേഡ് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. മിമിക്രിയില്‍ നിന്നാണ് സിനിമയിലേക്ക് എത്തിയത്. കലാഭവന്‍ മിമിക്സില്‍ അംഗമായിരുന്നു. കോമഡി താരമായാണ് സിനിമയില്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചത്. ചെപ്പു കിലുക്കണ ചങ്ങാതിയിലൂടെയാണ് സിനിമയില്‍ സജീവമായത്. സന്ദേശം മുതല്‍ അവസാനം എത്തിയ ഒരുത്തിയീല്‍ വരെ മികച്ച …

ആലുവയിലെ 5 വയസ്സുകാരിയുടെ കൊല; പ്രതിക്കുള്ള ശിക്ഷ ശിശുദിനത്തില്‍

ആലുവ: ആലുവയില്‍ 5 വയസ്സുകാരിയെ കൊലപെടുത്തിയ കേസിലെ പ്രതി അസ്ഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനത്തില്‍ പ്രഖ്യാപിക്കും. പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് പ്രൊസിക്യൂഷന്‍ ഇന്നും ആവര്‍ത്തിച്ചു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ബലാത്സംഗത്തിന് ശേഷം മാലിന്യക്കൂമ്പാരത്തിലെ ദുര്‍ഗന്ധം പോലും ശ്വസിക്കാന്‍ അനുവദിക്കാതെ 5 വയസുകാരിയെ ക്രൂരമായി കൊലപെടുത്തിയെന്നും പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം പ്രതിയുടെ മാനസിക നില പരിശോധിച്ച് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. കേസില്‍ സ്വതന്ത്ര ഏജന്‍സി പ്രതിയുടെ …

ലൈംഗിക ബന്ധത്തിന് വേണ്ടി മദ്യവും കഞ്ചാവും നല്‍കി; എട്ടാംക്ലാസുകാരനെ 20-ലേറെ തവണ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. എട്ടു വര്‍ഷത്തിനു ശേഷം പുറത്തറിഞ്ഞ സംഭത്തിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. അമേരിക്കയിലെ മെറിലാന്‍ഡിലാണ് സംഭവം. എട്ടാം ക്ലാസുകാരനെ മദ്യവും ലഹരിയും നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 14 വയസ് പ്രായമുള്ളപ്പോള്‍ നടന്ന ലൈംഗിക പീഡനത്തേക്കുറിച്ച് അടുത്തിടെയാണ് യുവാവ് പരാതി നല്‍കിയത്. മെലിസ മേരീ കര്‍ട്ടിസ് എന്ന 31 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മെറിലാന്‍ഡ് സംസ്ഥാനത്തെ അപ്പര്‍ മാള്‍ബെറോ സ്വദേശിയാണ്. രണ്ട് വര്‍ഷമാണ് …

സ്വകാര്യ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ പ്രശ്നത്തിന് ചർച്ചയിലൂടെ പരിഹാരം; ശോശാമ്മ ജോണിൻ്റെ ചിതാഭസ്മം കല്ലറയിൽ അടക്കം ചെയ്യും; കമലാക്ഷിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിക്കും

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹാരിച്ചു.ആളുമാറി സംസ്‌കരിച്ച ചോറ്റി സ്വദേശി ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് പള്ളി കല്ലറയില്‍ അടക്കാമെന്ന ധാരണ കുടുംബം അംഗീകരിച്ചു. ശോശാമ്മ ജോണിനെ ദഹിപ്പിച്ച സ്ഥലത്തുനിന്ന് ചിതാഭസ്മം ശേഖരിച്ച്‌ കൂട്ടിക്കല്‍ സെന്റ് ലൂക്‌സ് സിഎസ്‌ഐ പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കാനാണ് ധാരണ. അതിനു മുന്നോടിയായി ചിതാഭസ്മം ചോറ്റിയിലെ വീട്ടിലെത്തിച്ച്‌ പ്രാര്‍ഥന നടത്തും. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന ചെറുവള്ളി മാന്‍കുഴിയില്‍ കമലാക്ഷിയമ്മയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിക്കും . …

ബാറിലുണ്ടായ തർക്കം; പോസ്റ്റ് ഓഫീസ് ജീവനക്കാരനെ അടിച്ചുക്കൊന്നു

തിരുവനന്തപുരം: ബാറിലുണ്ടായ തര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ ആറംഗസംഘം പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥനെ അടിച്ചുക്കൊന്നു.പൂന്തുറ പോസ്റ്റ് ഓഫിസിലെ പോസ്റ്റല്‍ അസിസ്റ്റന്റ് ആലപ്പുഴ കായംകുളം ഭരണിക്കാവ് പള്ളിക്കല്‍ നടുവിലേമുറി ഈരിക്കലേത്തു പുത്തൻവീട്ടില്‍ പി.പ്രദീപ് (50) ആണ് മരിച്ചത്. റോഡില്‍ വച്ച്‌ പ്രദീപിന്റെ അനുജന്റെ മുൻപിലിട്ടാണ് ആക്രമികള്‍ ഇയാളെ അടിച്ചുക്കൊന്നത്. അക്രമണത്തില്‍ അനുജൻ പ്രമോദ് പിള്ളയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൂജപ്പുര ശബരി ബാറിനു സമീപം യൂണിയൻ ബാങ്കിനു മുൻപില്‍ ചൊവ്വ രാത്രി 11.45ന് ആയിരുന്നു സംഭവം. തലയ്ക്കേറ്റ ഗുരുതര പരുക്കാണു മരണകാരണമെന്നു പൊലീസ് പറഞ്ഞു. …

ഡോക്ടറെ ചീത്ത വിളിച്ച കേസ്; ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ചീത്ത വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരനെ അക്രമിക്കുകയും ചെയ്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ആള്‍മാറാട്ടം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ്, സൗത്ത് നരവ്വൂര്‍ സ്വദേശി ടി.കെ.ദില്‍ഷാ (23)നെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി കണ്ണൂരില്‍ നിന്നു പുറപ്പെട്ട യശ്വന്ത്പൂര്‍ എക്സ്പ്രസ്സിലെ യാത്രയ്ക്കിടയിലാണ് അറസ്റ്റ്. കോയമ്പത്തൂരിലേയ്ക്ക് നാടുവിടാനായി തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് ദില്‍ഷാന്‍ ട്രെയിനില്‍ കയറിയത്. പൊലീസിനെ കണ്ടപ്പോള്‍ പരുങ്ങിനിന്ന യുവാവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് …

കേസ്‌ വിവരം മറച്ചുവച്ചു; ഉദുമയില്‍ യുഡിഎഫ്‌ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി; എതിർ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചു

കാസർകോട്: നാമനിര്‍ദ്ദേശ പത്രികയില്‍ കേസുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ മറച്ചു വച്ച യുഡിഎഫ്‌ പഞ്ചായത്ത്‌ അംഗത്തെ കോടതി അയോഗ്യനാക്കി. ഉദുമ പഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡായ അങ്കകളരിയിലെ മുസ്ലീംലീഗ്‌ അംഗം മുഹമ്മദ്‌ ഹാരിസിനെയാണ്‌ കാസര്‍കോട്‌ പ്രിന്‍സിപ്പല്‍ മുന്‍സിഫ്‌ കോടതി അയോഗ്യനാക്കിയത്‌. എതിർ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.എമ്മിലെ കെ.എന്‍.അബ്ബാസ്‌ അലിയെ കോടതി വിജയിയായി പ്രഖ്യാപിക്കുകയും ചെയ്‌തു. വ്യാജ സത്യവാങ്‌മൂലം നല്‍കിയതിനാലാണ്‌ മുഹമ്മദ്‌ ഹാരിസിനെ കോടതി അയോഗ്യനാക്കിയത്‌.അബ്ബാസ്‌ അലി ആസിഫ്‌, വിജയിച്ച കാര്യം തെരഞ്ഞെടുപ്പ്‌ കമ്മീഷനെയും ഉദുമ പഞ്ചായത്തിനെ അറിയിക്കാനും കോടതി ഉത്തരവില്‍ പറഞ്ഞു.2020 …

വീട്ടുകാരറിയാതെ 17 കാരന്‍ ബൈക്കെടുത്ത് കറങ്ങി; പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥി ബൈക്ക് ഓടിച്ചതിന് പിതാവിനും ആര്‍.സി ഉടമക്കും 55,000 രൂപ പിഴ. കോള്‍മൊട്ട സക്കീന മന്‍സിലില്‍ സി.പി.അബൂബക്കറിനും ആര്‍.സി.ഉടമയായ കോഴിക്കോട് സ്വദേശിക്കുമാണ് പിഴ. അബൂബക്കറിന്റെ 17 വയസുകാരനായ മകന്‍ ഇന്നലെ പറശിനിക്കടവ് ബസ്റ്റാന്റ് പരിസരത്ത് അശ്രദ്ധയില്‍ ബൈക്ക് ഓടിക്കുന്നത് ശ്രദ്ധയില്‍പെട്ട തളിപ്പറമ്പ് ട്രാഫിക് എസ്.ഐ എം.രഘുനാഥ് ചോദ്യം ചെയ്തപ്പോഴാണ് പ്രായപൂര്‍ത്തിയായില്ലെന്ന് വ്യക്തമായത്. രക്ഷിതാവിനും ആര്‍.സി.ഉടമക്കും 25,000 വീതവും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുമാണ് പിഴ.ബുധനാഴ്ച വൈകുന്നേരം പട്രോള്‍ ഡ്യൂട്ടിക്കിടെയാണ് സംഭവം.

സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്റെ ഭീഷണി. പൊലീസ് ആസ്ഥാനത്തെ 112 എന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശമെത്തിയത്. ഭീഷണിയെ തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസ് ഉള്‍പ്പെടെ സെക്രട്ടറിയേറ്റില്‍ പരിശോധന നടത്തുകയാണ്. രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ഉച്ചക്ക് ഉള്ളിൽ ബോംബ് വെക്കുമെന്നാണ് സന്ദേശത്തിലുള്ളത്. പൊഴിയൂരിൽ നിന്നാണ് സന്ദേശമെന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തി. സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പരിശോധന നടത്തുകയാണ്.  

ഇഡി അറസ്റ്റു ചെയ്തേക്കുമെന്ന് അഭ്യൂഹം; കണ്ടല ബാങ്ക് മുൻ പ്രസിഡൻ്റ് ഭാസുരാംഗനെ പുറത്താക്കി  സിപിഐ

തിരുവനന്തപുരം: ഇഡി പരിശോധന പുരോഗമിക്കുന്നതിടെ കണ്ടല ബാങ്ക് പ്രസിഡൻറ് എൻ ഭാസുരാംഗനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ നേതൃത്വം.101 കോടി രൂപയുടെ ക്രമക്കേട്  കണ്ടല ബാങ്കിൽ നടന്നതായി സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു. കണ്ടല  സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായിരുന്ന ഭാസുരാംഗൻ  നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമിറ്റി കണ്‍വീനറാണ്.പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആണ് അറിയിച്ചത്. സിപിഐ ജില്ലാ എക്‌സിക്യൂടീവിലാണ് ഇതുസംബന്ധിച്ച തീരുമാനം. …

എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളെ ലൈംഗികമായി പീഡിപ്പിച്ചു; വിമുക്തഭടന് 23 വര്‍ഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ

കണ്ണൂര്‍: എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ച വിമുക്തഭടനായ പിതാവിന് 23 വര്‍ഷം കഠിന തടവും 2,10,000 രൂപ പിഴയും ശിക്ഷ. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 48 കാരനെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2021 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയേയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് നിരന്തരം പീഡനം നടത്തിയത്. കേസിന്റെ വാദം നടന്നു കൊണ്ടിരിക്കെ പിതൃത്വം നിഷേധിച്ച പ്രതി ഡി.എന്‍.എ …

അരമങ്ങാനത്തെ അധ്യാപികയുടെയും മകളുടേയും മരണം; സുഹൃത്തായ അധ്യാപകന്‍ അറസ്റ്റില്‍

കാസര്‍കോട്: കളനാട് അരമങ്ങാനത്ത് യുവതിയായ അധ്യാപികയും മകളും കിണറില്‍ ചാടി മരിച്ച സംഭവത്തില്‍ യുവതിയുടെ സുഹൃത്തായ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി. എരോല്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സഫ്വാന്‍ ആദൂരി(29 )നെയാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തി മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 15 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന റുബീനയെയും അഞ്ചര വയസുള്ള മകള്‍ ഹനാന മറിയത്തിനെയും …

ചോദ്യത്തിന് കോഴ ; തൃണമൂൽ എം.പി മഹുവാ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കണമെന്ന് പാർലമെൻ്ററി എത്തിക്സ് കമ്മിറ്റി

ന്യൂഡല്‍ഹി: പാർലമെൻ്റിലെ ചോദ്യത്തിനു കോഴയായി പണം വാങ്ങിയെന്ന വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്ന്   പാര്‍ലമെന്‍ററി എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്.പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുകയും ചര്‍ച്ചയ്ക്ക് ശേഷം നടപടി സ്വീകരിക്കുകയും ചെയ്യും. വിഷയത്തില്‍ പരിശോധന നടത്തിയ സമിതി 500 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മഹുവയ്‌ക്കെതിരെ സര്‍ക്കാര്‍ നിയമപരമായ അന്വേഷണം …

എട്ടുകാലി ചില്ലറക്കാനല്ല; കടിയേറ്റ ബ്രസീലിയന്‍ ഗായകന്‍ ഡാര്‍ലിന്‍ മൊറൈസ് മരിച്ചു

എട്ടുകാലിയുടെ കടിയേറ്റ് പ്രശസ്ത ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. ഡാര്‍ലിന്‍ മൊറൈസ് എന്ന 28-കാരനാണ് മരിച്ചത്. ഡാര്‍ലിന്റെ മുഖത്താണ് എട്ടുകാലി കടിച്ചത്. ഇതോടെ ആ ഭാഗത്ത് നീര് വയ്ക്കുകയായിരുന്നു. മുഖത്താണ് എട്ടുകാലിയുടെ കടിയേറ്റത്. ഇതിന് ശേഷം പെട്ടെന്നുതന്നെ ഇദ്ദേഹത്തിന് അസാധാരണമാംവിധം തളര്‍ച്ച അനുഭവപ്പെടുകയും മുഖത്തെ കടിയേറ്റ ഭാഗം ഇരുണ്ട് നീലിക്കുകയും ചെയ്തു. എട്ടുകാലിയുടെ കടിയേറ്റ് അലര്‍ജിയായതാണെന്ന ധാരണയിലാണ് തങ്ങള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നാണ് മൊറൈസിന്റെ ഭാര്യ ജൂലിയെനി ലിസ്‌ബോവ അറിയിച്ചിരിക്കുന്നത്. ആദ്യം ചികിത്സ നല്‍കിയ ശേഷം ഡോക്ടര്‍മാര്‍ …

അവിഹിത ബന്ധമുണ്ടെന്ന് സംശയം; 230 കിലോമീറ്റർ സഞ്ചരിച്ചെത്തി ഭാര്യയെ കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍

വെബ്ബ് ഡെസ്ക്: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് കർണാടക പോലീസ് കോൺസ്റ്റബിൾ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് മുമ്പ് കീടനാശിനി കഴിച്ച കോൺസ്റ്റബിൾ കിഷോർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. 2022 നവംബർ 13നായിരുന്നു കിഷോറും പ്രതിഭയും വിവാഹിതരായത്. കൊലപാതകത്തിന് 11 ദിവസം മുമ്പാണ് പ്രതിഭ(24) ആൺകുഞ്ഞിന് ജന്മം നൽകിയത്.പ്രതിഭയ്‌ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന കിഷോർ, പ്രതിഭയുടെ സന്ദേശങ്ങളും കോൾ റെക്കോർഡുകളും പലപ്പോഴും പരിശോധിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിഭയുമായി ആശയവിനിമയം നടത്തിയ ഓരോ വ്യക്തിയെക്കുറിച്ചും അയാൾ അന്വേഷിച്ചു, കോളേജിലെ രണ്ട് …

ലോകത്തെ ആശങ്കയിലാക്കി കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം; എന്താണ് JN.1 ?

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുന്നു. ശാസ്ത്രജ്ഞര്‍ ഇതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇത് വാക്‌സിന്‍ പ്രതിരോധത്തെ മറികടന്നേക്കുമെന്നും അവര്‍ പറയുന്നു. സെപ്റ്റംബര്‍ മാസം ആദ്യമാണ് കൊറോണയുടെ പുതിയ വകഭേദമായ JN.1 ആദ്യമായി തിരിച്ചറിയുന്നത്. ഇതിപ്പോള്‍ യു എസ് ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിരോധശേഷിയുള്ള ആളുകളില്‍ പോലും ഇത് വളരെ വേഗം പടരാനും ബാധിക്കാനും സാധ്യതയുണ്ടെന്ന ആശങ്ക …

കൗതുകമായി ഹനുമാന്‍ കുരങ്ങ്; ഉളിയത്തടുക്കക്കാരുടെ ചങ്ങാതിയായപ്പോള്‍

കാസര്‍കോട്: നാട്ടുകാര്‍ക്ക് കൗതുകമായി ഹനുമാന്‍ കുരങ്ങ് വിരുന്നെത്തി. കാഴ്ചക്കാരില്‍ കൗതുകമുയര്‍ത്തി രണ്ടുദിവസമായി മധൂര്‍ ഉളിയത്തടുക്കയിലും പരിസരങ്ങളിലും കറങ്ങി നടക്കുകയാണ്.കണ്ടയുടന്‍ നിരവധി ആളുകളാണ് ഫോട്ടോ എടുക്കാനായി ഉളിയത്തടുക്കയില്‍ തടിച്ചുകൂടിയത്. അതേസമയം യാതൊരു പേടിയും കൂടാതെയാണ് ചാടി നടക്കുന്നത്. കാഴ്ചക്കാര്‍ നല്‍കിയ പഴങ്ങളും ബിസ്‌ക്കറ്റും മറ്റും ആര്‍ത്തിയോടെ കഴിക്കുന്നുമുണ്ട്. ജനത്തിരക്കുള്ള സ്ഥലങ്ങളിലെല്ലാം സഞ്ചരിക്കുന്നുണ്ടെങ്കിലും മറ്റ് ഉപദ്രവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിയണ്ണി വനത്തില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് എത്തിയതാണെന്ന് പറയുന്നു. ഇന്ത്യയില്‍ പശ്ചിമഘട്ട മലനിരകളിലാണ് പൊതുവെ ഇവയെ …