ക്ലാസ് മുറിയിൽ വച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു; ദുരവസ്ഥക്ക് ഇരയായത് അസ്സം സ്വദേശിയായ പെൺകുട്ടി

കൊച്ചി:കൊച്ചിയില്‍ മൂന്നാം ക്ലാസുകാരിയെ അധ്യാപകന്‍ പീഡിപ്പിച്ചു. അസം സ്വദേശിയായ കുട്ടിക്കാണ് ക്ലാസ് മുറിയില്‍ വച്ച്‌ ദുരനുഭവം ഉണ്ടായത്.സ്വകാര്യ ഭാഗങ്ങളില്‍ വേദന എടുത്ത കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തുവന്നത്.ക്ലാസ് മുറിയില്‍ വച്ച്‌ കുട്ടിയെ പീഡിപ്പിച്ച അധ്യാപകന്‍ എതിരെ പോക്സോ കേസ് എടുത്ത് എഫ്.ഐ.ആർ എടുത്തെങ്കിലും അധ്യാപകന്‍ ഒളിവില്‍ എന്നു പറഞ്ഞ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുകയാണ് അമ്പലമുകള്‍ പൊലീസ്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനായ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ പൊലീസ് വഴിവിട്ട സഹായം നല്‍കുന്നു എന്നും ആരോപണമുയരുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു പൊലീസ് വിശദീകരണം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൈദ്യുതി ജീവനക്കാരന്‍ ചമഞ്ഞെത്തി വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് 5 പവന്‍ മാല പൊട്ടിച്ചു; പിടിവലിക്കിടയില്‍ 4 പവന്‍ കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടു, സംഭവം കൊളത്തൂര്‍, ബാവിക്കരയടുക്കത്ത്
തളങ്കര, കടവത്ത് യുവാവിനെ കഴുത്ത് മുറുക്കി കൊന്നത് കൊള്ളയടക്കം നിരവധി കേസുകളില്‍ പ്രതിയായ അഫ്രീദ്ഖാനും കൂട്ടാളികളും; മുഴുവന്‍ പ്രതികളും അറസ്റ്റില്‍, കൊലക്ക് കാരണം പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം, കൊലയാളികളെ ദിവസങ്ങള്‍ക്കകം കുടുക്കിയത് കാസര്‍കോട് പൊലീസിന്റെ അന്വേഷണ മികവ്
Scroll to top

You cannot copy content of this page