സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച കേസില്‍ അധ്യാപിക അറസ്റ്റില്‍. എട്ടു വര്‍ഷത്തിനു ശേഷം പുറത്തറിഞ്ഞ സംഭത്തിലാണ് പൊലീസ് നടപടിയെടുത്തിരിക്കുന്നത്. അമേരിക്കയിലെ മെറിലാന്‍ഡിലാണ് സംഭവം. എട്ടാം ക്ലാസുകാരനെ മദ്യവും ലഹരിയും നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 14 വയസ് പ്രായമുള്ളപ്പോള്‍ നടന്ന ലൈംഗിക പീഡനത്തേക്കുറിച്ച് അടുത്തിടെയാണ് യുവാവ് പരാതി നല്‍കിയത്. മെലിസ മേരീ കര്‍ട്ടിസ് എന്ന 31 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മെറിലാന്‍ഡ് സംസ്ഥാനത്തെ അപ്പര്‍ മാള്‍ബെറോ സ്വദേശിയാണ്. രണ്ട് വര്‍ഷമാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥിയുടെ സ്‌കൂളില്‍ അധ്യാപിക ജോലി ചെയ്തത്. ഇരുപതിലേറെ തവണ പീഡിപ്പിക്കപ്പെട്ടുവാണ് യുവാവ് പരാതിപ്പെട്ടിട്ടുള്ളത്.
2015ലാണ് പീഡനം നടക്കുന്നത്. അന്ന് 22 വയസുകാരിയായ പ്രതി മിഡില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. വിദ്യാര്‍ത്ഥിയെ മദ്യവും കഞ്ചാവും നല്‍കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലും അധ്യാപികയുടെ വാഹനത്തിലും മറ്റ് വിവിധ ഇടങ്ങളിലും വച്ച് 2015 ജനുവരി മുതല്‍ മെയ് വരെയാണ് പീഡനം നടന്നതെന്നാണ് പരാതി. രണ്ടുവര്‍ഷത്തോളം അധ്യാപികയായി ജോലിചെയ്തിരുന്ന മെലിസ്സ, ലേക്ക്ലാന്‍ഡ്സ് പാര്‍ക്ക് മിഡില്‍ സ്‌കൂളിലും നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍തന്നെ കൂടുതല്‍ വിദ്യാര്‍ഥികള്‍ അധ്യാപികയുടെ ചൂഷണത്തിനിരയായോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.