മംഗളൂരു: ഓവുചാല്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി കമല്‍ ഹുസൈന്‍ (20) ആണ് മരിച്ചത്. നഗരത്തിലെ ഹൊയ്ഗെബെയിലില്‍ തിങ്കളാഴ്ച വൈകീട്ടാണ് അപകടം. എട്ടടി താഴ്ചയില്‍ മൂന്ന് തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനിടെ ചെളി മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനടിയില്‍പെട്ട രണ്ട് തൊഴിലാളികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കമാല്‍ ഹുസൈനെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
സംഭവത്തില്‍ ഉര്‍വ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8574855918794633933.jpg)