കാസര്‍കോട്: നീലേശ്വരത്ത് വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. പേരോല്‍ വാണിയം വയലിലെ വള്ളിയോടന്‍ വീട്ടില്‍ ചന്തൂട്ടി(70)ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് പോകവെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് കച്ചവടം നടത്തി വരികയായിരുന്നു. ഭാര്യ: മുതിരക്കാല്‍ രുഗ്മിണി. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.