ഉപ്പള: മഴക്കാലത്ത് ചോര്‍ന്നൊലിക്കുകയും, സ്ലാബുകള്‍ ഇടിഞ്ഞുവീഴുകയും ചെയ്യുന്ന കാസര്‍കോട്ടെ കുമ്പള പൊലീസ് സ്റ്റേഷന്‍ ഉടന്‍ പുതുക്കിപ്പണിയണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍ താലൂക്കുതല അദാലത്തിനോടാവശ്യപ്പെട്ടു.
കുറ്റകൃത്യങ്ങളുടെ തോത് നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊലീസ് സ്റ്റേഷനില്‍ വിപുലമായ അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെന്നു പരാതിയില്‍ പറഞ്ഞു.
ലഹരി,മണല്‍കടത്ത്, കൊലപാതകങ്ങള്‍, അക്രമങ്ങള്‍ അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന
സ്റ്റേഷന്‍ പരിധിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. സ്റ്റേഷനിലുള്ള ലോക്കപ്പും പൊലീസ് ഓഫീസര്‍ക്കുള്ള ഓഫീസും മറ്റു ഓഫീസ് സംവിധാനങ്ങളും ഇടുങ്ങിയ റൂമുകളിലാണ്-നിവേദനത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇതേ ആവശ്യം ഉന്നയിച്ച് നാസര്‍ നിവേദനം നല്‍കിയിരുന്നു. അന്ന് അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിയാന്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കുകയും ആധുനിക സംവിധാനത്തോടെ സ്റ്റേഷന്‍ പുതുക്കിപ്പണിയണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.